Latest News

സാരിയിലും ഇനി പോക്കറ്റ്

സാരിയുടുത്തൊരുങ്ങി കല്യാണത്തിനു പോകുന്ന സ്ത്രീകൾ മൊബൈലും, പണവും,  അത്യാവശ്യം മെയ്ക്ക്-അപ് സാധനങ്ങളുമെല്ലാം ഇനി കൈയിൽ പിടിക്കേണ്ട കാര്യമില്ല. നിങ്ങൾക്കായി ഇതാ പോക്കറ്റുള്ള സാരി.
സാരിക്ക് സാരിയും പോക്കറ്റിന് പോക്കറ്റുമായി വിപണിയില്‍ പോക്കറ്റ് സാരികള്‍ വന്നുകഴിഞ്ഞു. 

                                                                               

                                                                             


സത്യത്തില്‍ ഇവ പുറത്തിറങ്ങിയിട്ട് നാലു വര്‍ഷത്തിലേറെയായി. ചെന്നൈയിലെ ശ്രീ കുമരന്‍ സ്റ്റോര്‍ 2006-ല്‍ത്തന്നെ ഇത്തരം സാരികള്‍ പുറത്തിറക്കിയിരുന്നു. ലോകത്തിലെ ആദ്യത്തെ പോക്കറ്റ് സാരികള്‍ എന്നായിരുന്നു അവര്‍ ഇതിനെ വിശേഷിപ്പിച്ചത്. 


മൊബൈല്‍ ഫോണ്‍, താക്കോല്‍ക്കൂട്ടം, ടിഷ്യു, ലിപ്സ്റ്റിക് തുടങ്ങിയവ സൂക്ഷിക്കാനുപകരിക്കുന്ന പോക്കറ്റ് സാരികള്‍ക്ക് അന്ന് ആവശ്യക്കാരുണ്ടായില്ല. എന്നാല്‍ 2010-ല്‍ വീണ്ടും പുതിയഭാവത്തില്‍ വിപണി കീഴടക്കാമെന്ന പ്രതീക്ഷയോടെയാണ് പോക്കറ്റ് സാരികളുടെ വരവ്. 


                                                                                          


സില്‍ക്ക്, കോട്ടണ്‍, വെല്‍വെറ്റ് തുണികളിലാണ് ഈ പോക്കറ്റ് സാരികള്‍ പരീക്ഷിച്ചിരിക്കുന്നത്. പിങ്ക്, പച്ച, മഞ്ഞ, ചുവപ്പ് തുടങ്ങി വര്‍ണവൈവിധ്യങ്ങളില്‍ സാരികള്‍ ലഭ്യമാണ്. കേരളത്തിന്റെ വിപണിയിലേക്ക് ഇതിന്റെ തരംഗം എത്തിത്തുടങ്ങുന്നതേ ഉള്ളൂ.