Latest News

സ്‌ട്രെയ്റ്റ് ഫിറ്റ് എ ലൈന്‍ തരംഗമാകുന്നു

ചുരിദാറുകളിൽ സ്‌ട്രെയ്റ്റ് ഫിറ്റ് എ ലൈന്‍ ചുരിദാറുകള്‍. തരംഗമാകുന്നു.ഷോള്‍ഡര്‍ മുതല്‍ കണങ്കാലു വരെ ഒരേ വീതിയില്‍ നീണ്ടു കിടക്കുന്ന ടോപ്പ്. ശരീരാകൃതി എടുത്ത് കാണിക്കുന്ന സ്ലിറ്റുകള്‍, കൈമുട്ട് കഴിഞ്ഞും നീളുന്ന കൈകള്‍.ചൂരി ബോട്ടം. ഒഴുകി കിടക്കുന്ന ദുപ്പട്ട. ഇതാണ് സ്‌ട്രെയിറ്റ് ഫിറ്റിംഗ് എ ലൈന്‍.


ഷിഫോണ്‍, ജോര്‍ജെറ്റ,ക്രെയിപ്, കോട്ടണ്‍, തുടങ്ങി വിവിധ ഫേബ്രിക്കുകളില്‍ സ്‌ട്രെയ്റ്റ് കട്ട് ചുരിദാറുകള്‍ ഉണ്ട്. കുന്ദന്‍, കാലംകാരി. ബൂട്ടി. റേഷം എന്നീ എംബ്രോയ്ഡറി വര്‍ക്കുള്ള ചുരിദാറുകള്‍ പാര്‍ട്ടി ഒക്കേഷനുകള്‍ക്ക് നന്നായി ഇണങ്ങും. കോളേജ് സുന്ദരികള്‍ക്കായി കോണ്‍്ട്രാസ്റ്റ് കളറിലുളളവയും ബൊട്ടീക്കുകളില്‍ സുലഭമാണ്.കല്ല്യാണ ചടങ്ങുകളിലും മറ്റ് ആഘോഷച്ചടങ്ങുകളിലും ഈ ചുരിദാറുകൾ ഇതിനോടകം ഇടം പിടിച്ചു കഴിഞ്ഞു.