Latest News

മുത്തുമാലകളും കല്ലുമാലകളും ശംഖുമാലകളുമൊക്കെ ഇനി കുട്ടികൾക്ക്

വൈഷ്ണവി നായർ 


മുത്തുമാലകളും കല്ലുമാലകളും ശംഖുമാലകളുമൊക്കെ ഇനി കുട്ടികൾക്ക്. ന്യൂജെൻ ഗേൾസിനും അമ്മമാർക്കും ഇപ്പോൾ മെറ്റൽ മാലകളോടാണ് പ്രിയം. ഈ ഓണത്തിന് സ്വർണ നിറമുള്ള കസവു സാരിയുടുത്ത് മെറ്റൽ മാല കഴുത്തിലണിയുമ്പോൾ ആൻ്റിക് ട്രെഡിഷണൽ ലുക്കിൽ തിളങ്ങാമെന്നതാണു കാര്യം.ലൈറ്റ് വെയ്റ്റായ ഇത്തരം മാലകൾ സിംപിളായ ചെയിനിൽ വലുപ്പമുള്ള ലോക്കറ്റ്, കഴുത്തിനു ഭംഗിയേകുന്ന നെക്ലൈസ് ടൈപ്പിലും വിപണിയിലുണ്ട്. ഓക്സിഡൈസ്ഡ് മെറ്റൽ, ബ്ലാക്ക് മെറ്റൽ എന്നിവ കൊണ്ടുള്ള ചെയിനുകൾ വ്യത്യസ്ത പാറ്റേണുകളിലാണ് വരുന്നത്. 

സിംപിൾ ചെയിനിൻ്റെ ലോക്കറ്റായി ഗണപതിയും പൂക്കളും കൂടാതെ മറ്റു പല ഡിസൈനുകളിലുമുണ്ട് ഈ മാലകളുടെ ലോക്കറ്റുകൾ. ജെർമൻ സിൽവർ കളറിൽ വരുന്ന ഓക്സിഡൈസ്ഡ് മെറ്റൽ നെക്ലൈസ് ആരെയും ആകർഷിക്കുന്ന മനോഹരമായ ഡിസൈനുകളിൽ ലഭ്യമാണ്. 

Image title


കേരള സാരി, ദാവണി തുടങ്ങി ട്രെഡിഷണൽ വെയറിനൊപ്പം ഈ മെറ്റൽ മാല കഴുത്തിലണിഞ്ഞാൽ അത് ട്രെൻഡി ലുക്ക് നൽകും. 300 രൂപ മുതലാണ് ഈ മെറ്റൽ മാലകളുടെ വില.