Latest News

ടീനേജുകാരുടെ കൈകളെ മനോഹരമാക്കാൻ ഓക്സിഡൈസ് മെറ്റൽ വളയും, ത്രെഡ് വളകളും

സ്നേഹ പ്രകാശ് 

ടീനേജുകാരുടെ കൈകളെ മനോഹരമാക്കാൻ വളകൾക്കുള്ള പങ്ക് പറയേണ്ടതില്ലല്ലോ. എന്നാൽ അത് എങ്ങനെ തിരഞ്ഞെടുക്കും എന്നതിലാണ് കാര്യം. ഓക്സിഡൈസ് മെറ്റൽ വളയും, ത്രെഡ് വളകളും ആണ് വിപണിയിലെ ഇന്നത്തെ താരങ്ങൾ. ഓക്സിഡൈസ് മെറ്റിരിയൽ വിളകൾക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. ഈ ഓണത്തിന് ഏതു സെറ്റുസാരികൾക്കും യോജിക്കുന്ന തരത്തിലാണ് ഇവ ഡിസൈൻ ചെയിതിരിക്കുന്നത്. ഓക്സിഡൈസ് വളകൾ ഒരു സെറ്റിൽ തന്നെ പല നിറങ്ങളിലും വരുന്നുണ്ട്. ഈ മനോഹരമായ സെറ്റ് വളകളുടെ വില 160 മുതൽ 3000 വരെയാണ്.                                                                                        


ത്രെഡ് സ്റ്റൈൽ വളകൾ കുറച്ച് മുൻപേ ഇറങ്ങിയതാണെങ്കിലും ട്രെൻഡായത് ഇപ്പോഴാണ്. സെറ്റുകളായും ഓരോന്നായും ഈ വളകൾ ലഭ്യമാണ്. മനോഹരമായ ചെറിയ ഡിസൈനുകളോടുകൂടി പല നിറങ്ങളിലാണ് ഈ വളകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. 298 മുതലാണ് ഈ വിളകൾക്ക് വില. ഏതു തരത്തിലുള്ള ഡ്രെസ്സുകൾക്കും ഈ വളകൾ നന്നായി യോജിക്കും.

Image title