Latest News

ഓണത്തിന് അണിനൊരുങ്ങാൻ പുതിയ ട്രെൻഡി കളക്ഷനുമായി വസ്ത്ര വ്യാപാരം

കണ്ണൂർ: കൊച്ചു കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഇത്തവണത്തെ ഓണത്തിന് അണിനൊരുങ്ങാൻ പുതിയ ട്രെൻഡി കളക്ഷനുമായാണ് വസ്ത്ര വ്യാപാരം ഒരുങ്ങിയത്. ഓണക്കാലത്ത് പൊതുവെ ആവശ്യക്കാരുള്ളത് കസവു സെറ്റ് സാരി, സെറ്റ് മുണ്ട് എന്നിവയ്ക്കാണ്. ഇത്തവണ സ്ത്രീകളെ ആകർഷിക്കുന്നത് കലംകാരി ഡിസൈനുകളാണ്. കേരള സെറ്റ് സാരിയുടെ ബോർഡറായി കലംകാരി ഡിസൈനുകൾ എത്തുന്നു. കൂടാതെ കേരള സെറ്റ് സാരിക്ക് കലംകാരി ബ്ലൗസ്, അതാണ് ഇത്തവണത്തെ ഓണക്കാല ട്രെൻഡ്.പുത്തൻ കലംകാരി ഡിസൈൻ സാരിക്ക് വില 6000  മുതൽ 10500 രൂപ വരെയാണ്.