Latest News

കടല്‍ത്തീരങ്ങളില്‍ സഞ്ചാരികള്‍ക്ക് ഉല്ലസിക്കാന്‍ ക്വാഡ് ബൈക്കുകളെത്തുന്നു

കണ്ണൂർ; ജില്ലയിലെ കടല്‍ത്തീരങ്ങളില്‍ സഞ്ചാരികള്‍ക്ക് ഉല്ലസിക്കാന്‍ ക്വാഡ് ബൈക്കുകളെത്തുന്നു.ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കേരളാ സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയാ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മുഖേനയാണ് ക്വാഡ് ബൈക്കുകള്‍ വാങ്ങാന്‍ നടപടികള്‍ തുടങ്ങിയത്. 
ഏതു പ്രതലത്തിലൂടെയും സഞ്ചരിക്കാവുന്ന മൂന്നോ നാലോ ലോ-പ്രഷര്‍ ടയറുകളോടുകൂടിയ വാഹനമായ ക്വാഡ് ബൈക്ക് ഗോവ പോലുള്ള തീരങ്ങളില്‍ വിനോദസഞ്ചാരികളുടെ ഹരമാണ്.വാഹനം ഓടിക്കേണ്ടത് സാധാരണ മോട്ടോര്‍സൈക്കിള്‍ പോലെയാണ്.തുടക്കത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മുഴപ്പിലങ്ങാട്,പയ്യാമ്പലം ബീച്ചുകളിലാണ് ക്വാഡ് ബൈക്കുകള്‍ എത്തുക.ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഡ്രൈവ്-ഇന്‍ ബീച്ചുകളിലൊന്നായ മുഴപ്പിലങ്ങാടിനെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ഇവയ്ക്കു കഴിയും.അടുത്ത ഘട്ടത്തില്‍ ധര്‍മടവും മീന്‍കുന്ന്ചാലും ഉള്‍പ്പെടെ മറ്റു ബീച്ചുകളിലേക്കും ഇവ എത്തും.