Latest News

പുതുവർഷത്തലേന്ന് സ്വന്തം തട്ടകത്തിൽ, കേരളം ബ്ലാസ്റ്റേഴ്സിന് നാണം കേട്ട തോൽവി

കൊച്ചി: പുതുവർഷത്തലേന്ന് സ്വന്തം തട്ടകത്തിൽ, കേരളം ബ്ലാസ്റ്റേഴ്സിന് നാണം കേട്ട തോൽവി. ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ സന്തോഷ് ജിങ്കൻറെ വലിയ പിഴവ് ബംഗളൂരുവിനെ ആദ്യ ഗോൾ നേടാൻ സഹായിച്ചു. പെനാൽറ്റി ബോക്സിൽ പന്ത് കൈ കൊണ്ട് വെറുതെ തട്ടിയത് കാരണം റഫറി ബെംഗളൂരുവില് അനുകൂലമായി പെനാൽട്ടി വിധിച്ചു. നിഷ്പ്രയാസം സുനിൽ ഛേത്രി ഗോളടിച്ചു. ഇതോടെ കേരളത്തിന് കൈ വിട്ടു. പിന്നീട് ഇഞ്ചുറി ടൈമിൽ ഒരു മിനിറ്റിൽ രണ്ടു ഗോൾ വീണ്ടും ബെംഗളൂരു എഫ്.സി സ്വന്തമാക്കി. തൊണ്ണൂറാം മിനിറ്റിൽ ഇരട്ട ഗോളോടെ മിക്കു ആതിഥേയരെ ശരിക്കും ഞെട്ടിച്ചു. അവസാന വിസിലിന് തൊട്ടു മുൻപ് പെക്യുസൺ ഒരു ഗോൾ  മടക്കിയത് ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി. ഏഴ് കളികളിൽ നിന്ന് ഏഴ് പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് എട്ടാമതാണ്. എട്ട് കളികളിൽ നിന്ന് പതിനഞ്ച് പോയിന്റുള്ള ബെംഗളൂരു മൂന്നാം സ്ഥാനത്തേയ്ക്കുയർന്നു. ബെംഗളൂരുവിനായിരുന്നു കളിയിൽ മേധാവിത്വം. ബ്ലാസ്റ്റേഴ്സ് അവസരങ്ങൾ പാഴാക്കിയതും കളിയിലെ ചില താരങ്ങളുടെ മോശം പ്രകടനവുമാണ് സ്വന്തം കാണികളുടെ മുന്നിൽ ദയനീയ പരാജയം ഏറ്റു വാങ്ങേണ്ടി വന്നതിന്റെ കാരണം.