Latest News

'ഫെസ്റ്റെംബർ' ഫെസ്റ്റിലേക്കു വരൂ, "cake a way " നിങ്ങൾക്കായി കേക്കിന്റെ പുത്തൻ രുചിക്കൂട്ടൊരുക്കിയിട്ടുണ്ട്

കണ്ണൂർ: സ്വാദിഷ്ടമായ കേക്ക് രുചിച്ചു നോക്കണമോ എങ്കിൽ എസ് എൻ പാർക്കിന് സമീപമുള്ള 'ഫെസ്റ്റെംബർ' ഫെസ്റ്റിലേക്കു വരൂ, "cake a way " നിങ്ങൾക്കായി കേക്കിന്റെ പുത്തൻ രുചിക്കൂട്ടൊരുക്കിയിട്ടുണ്ട്. സംഗീതം ആസ്വദിച്ചു നിങ്ങൾക്ക് കേക്ക് കഴിക്കാം. ചെന്നൈ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മനാനേജ്‌മെന്റ് (IHM )ൽ പഠിക്കുന്ന ഫിറാഷ ശെഫിയാണ് പലതരം കേക്കുകൾ ഫെസ്റ്റിലൊരുക്കിയിരിക്കുന്നത്. Gooey Brownie, chewy choco chip  cookie, No-bake cheese cake, Mocha home made ice cream, Cup cakes, Hazelnut cake എന്നിവ ലഭിക്കും. ഇതിനു പുറമെ കണ്ണൂരിൽ അത്രകണ്ട് പരിചയമില്ലാത്ത Cakesicle കേക്കും 'cake a way' യിൽ ഉണ്ട്. ഇരുപതു മുതൽ എൺപത് രൂപ വരെയാണ് കേക്കുകളുടെ വില. കേക്കുകൾക്കു പുറമെ ദോശ കോർണർ, ചാർട്ട്, ഹോം മെയ്ഡ് സ്നാക്സ് തുടങ്ങിയവയും ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്. വൈകീട്ട് മൂന്നു മണി മുതൽ രാത്രി പതിനൊന്നു മണി വരെ നടക്കുന്ന ഫെസ്റ്റ് ഇന്ന് സമാപിക്കും.