Latest News

മക്കളെ പഠിപ്പിച്ചു വലിയ നിലയിലാക്കണം

തമിഴ്നാട്ടിൽ നിന്നും കണ്ണൂരിലെത്തിയ 'ധീരയ്ക്ക്' പറയാൻ ഒരുപാടുണ്ട്. പ്രധാനമായും കുടുംബകാര്യം തന്നെ.മക്കളെ പഠിപ്പിച്ചു വലിയ നിലയിലാക്കണം.വലിയ ലാഭമൊന്നുമില്ലെങ്കിലും പണ്ടേ ഇവിടെ ജോലി ചെയ്തു ശീലിച്ചത് കൊണ്ട് ജോലി ചെയ്യാൻ ഇഷ്ടം കണ്ണൂര് തന്നെ.പക്ഷെ ചിലവേറിയ ജീവിതമാണ് ഇവിടെ.കുറച്ചു ഭക്ഷണം കഴിക്കാൻ കുറേ പണം ചിലവാകും.കുറച്ചു പണം മതി,നാട്ടിൽ വ്യത്യസ്തമായ ഭക്ഷണമുണ്ടാകും, അത് കഴിച്ചാൽ തൃപ്തിയാകും.പിന്നെ, ഇവിടെ ചൂട് സഹിക്കാൻ പറ്റുന്നില്ല.തളർന്നു പോകും.നാട്ടിൽ ഇത്ര ചൂടില്ല.രാത്രിയിൽ അവിടെ തണുപ്പുണ്ടാകും.ഇവിടെ രാവിലെയും രാത്രിയുമെല്ലാം ചൂട് തന്നെ.അവിടെ ടൗണിൽ എപ്പോഴും ആളുണ്ടാകും.ഇവിടെ എട്ടു മണി കഴിഞ്ഞാൽ പിന്നെ അധികമാരുമുണ്ടാകില്ല.വർത്തമാനം പറഞ്ഞു ധീരയ്ക്ക് മതിയാകുന്നില്ല...