Latest News

പ്രേഷക മനസ്സിൽ വീണ്ടും നിറഞ്ഞൊഴുകി മായാനദി പുല്ലാംകുഴൽ നാദം

ചില ഈണങ്ങൾ  അങ്ങനെയാണ്, ഒരിക്കൽ കേട്ടാൽ മതിയാവും, അവ നമ്മളെ ഒരു മായാലോകത്തേക്ക്  കൂട്ടികൊണ്ട് പോവും. അല്ലെങ്കിൽ അവ നമ്മുടെ ജീവിതത്തിലെ മറ്റെന്തിനേയോ  ബന്ധിപ്പിക്കുന്നു. അത്തരത്തിൽ ഉള്ള ഒരു ഗാനമാണ് മായാനദി എന്ന സിനിമയിലൂടെ റെക്സ്സ് വിജയൻ നമ്മുക്ക് സമ്മാനിച്ചത്. ആ ഗാനം അതിന്റെ തനിമ ഒട്ടും നഷ്ടപ്പെടാതെ തന്നെ C Major 7 മ്യൂസിക് ബാൻഡ് അവരുടേതായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. 'മിഴിയിൽ നിന്നും മിഴിയിലേക്ക്' എന്ന് തുടങ്ങുന്ന ഗാനം C Major 7 ന്റെ ആവിഷ്കരണത്തിന്റെ പുല്ലാംകുഴൽ വാതനത്തിൽ 'മനസുകളിൽ നിന്നും മനസ്സുകളിലേക്ക് ' സഞ്ചരിക്കുന്നു. അകമ്പടിയായ് തൊട്ടുണർത്തുന്ന പിയാനോ യും ഗിറ്റാറും. പാട്ടിന്റെ മെല്ലെ പോക്കാണ് നമ്മുടെ ആസ്വാദനത്തിന്റെ വേറെ തലത്തിൽ എത്തിക്കാൻ സഹായകമാവുന്നത്. വീഡിയോയിൽ ഉള്ള ക്യാമ്പ് ഫയർ ദൃശ്യവും ആംബിയൻസും അതിന്റെ മാറ്റ് വർധിപ്പിക്കുന്നു. അത്തരത്തിലുള്ള സമീപനത്തിലൂടെ ഗാനത്തിന്റെ ഒറിജിനൽ വേർഷനുമായി ഏറെ നീതിപുലർത്തിയ കവർ വേർഷനുകളിൽ ഒന്നായി മാറിയിരിക്കുന്ന C Major 7 ന്റേത്. കാണാനും ആസ്വദിക്കാനും ലിങ്ക്: https://youtu.be/osDkusC2FhY