Latest News

മോണോ ആക്ടിൽ താരം ആകാശ് തന്നെ

കണ്ണൂർ: ഹയർ സെക്കന്ററി വിഭാഗം മോണോ ആക്ടിൽ നാലാം തവണയും ഒന്നാം സ്ഥാനം കരസ്ഥമാക്കി ആകാശ് ആഞ്ജനേയൻ താരമായി.കലാകാരനായ കണ്ണൻ ജി നാഥിന്റെയും നൃത്ത അധ്യാപികയായ അമൃതവാണി സീമ കണ്ണന്റെയും മകനാണ് ഈ മിടുക്കൻ.എറണാകുളം ജില്ലയിലെ മൂത്തകുന്നം എസ്.എൻ.എം.ഹയർസെക്കന്ററി സ്‌കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആകാശ്.സഹോദരി അമൃതവർഷയും മോണോആക്ട് കലാകാരിയാണ്.പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അമൃതവർഷ കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.ഇത്തവണയും മോണോ ആക്ടിൽ ഒന്നാമതെത്താനുള്ള പരിശ്രമത്തിലാണ് അമൃതവർഷ.