Latest News

ജാസ്സിൽ ഒരു പാലക്കാടൻ താളം

അലീന ഫിലിപ്പ് 

കണ്ണൂർ: ഹയർ സെക്കൻററി വിഭാഗം ജാസ്സ് വെസ്റ്റേണിൽ പാലക്കാട് ജില്ലയുടെ അൻഷാദ് കാസിം ഒന്നാം സ്ഥാനം കരസ്ഥമാക്കി.ആലത്തൂർ ബി എസ് എസ് ഗുരുകുലം പന്ത്രണ്ടാം തരം വിദ്യാർത്ഥിയായ അൻഷാദിന്റെ അഞ്ചാമത്തെ സംസ്ഥാന സ്കൂൾ കലോത്സവ മാണിത്.ഒന്നാം ക്ലാസു മുതൽ പരിശീലനം ആരംഭിച്ച അൻഷാദ് കീബോർഡ്, ലളിതഗാനം, ശാസ്ത്രീയ സംഗീതം, ജലച്ചായം, ചിത്രരചന എന്നിവയിലും കഴിവു തെളിയിച്ചിട്ടുണ്ട്. നെൻമാറ സലിൽ ആണ് കീബോർഡിൽ ഗുരു.