Latest News

ജില്ലയില്‍ ഇന്ന് 341 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു; 321 പേര്‍ക്ക് സമ്പര്‍ക്കം 380 പേര്‍ക്ക് രോഗമുക്തി

കണ്ണൂർ: ജില്ലയില്‍ ഇന്ന് 341 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 321 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്ന് പേര്‍ വിദേശത്തു നിന്നും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 13 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.


സമ്പര്‍ക്കംമൂലം: 321 പേർ 
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 27
ആന്തൂര്‍ നഗരസഭ 27
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 11
പാനൂര്‍ നഗരസഭ 8
പയ്യന്നൂര്‍ നഗരസഭ 12
തലശ്ശേരി നഗരസഭ 17
തളിപ്പറമ്പ് നഗരസഭ 11
മട്ടന്നൂര്‍ നഗരസഭ 10
അഞ്ചരക്കണ്ടി 7
ആറളം 4
അയ്യന്‍കുന്ന് 2
അഴീക്കോട് 5
ചപ്പാരപ്പടവ് 2
ചെമ്പിലോട് 5
ചെങ്ങളായി 1
ചെറുകുന്ന് 2
ചെറുപുഴ 1
ചെറുതാഴം 3
ചിറക്കല്‍ 4
ചിററാരിപ്പറമ്പ് 2
ചൊക്ലി 2
ധര്‍മ്മടം 3
എരമം കുറ്റൂര്‍ 8
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 5
കതിരൂര്‍ 3
കല്ല്യാശ്ശേരി 3
കണിച്ചാര്‍ 3
കണ്ണപുരം 5
കീഴല്ലൂര്‍ 2
കേളകം 2
കൊളച്ചേരി 2
കോളയാട് 5
കൂടാളി 2
കോട്ടയം മലബാര്‍ 16
കൊട്ടിയൂര്‍ 4
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 3
കുറുമാത്തൂര്‍ 5
കുറ്റിയാട്ടൂര്‍ 1
മാടായി 2
മാലൂര്‍ 6
മാങ്ങാട്ടിടം 10
മാട്ടൂല്‍ 1
മയ്യില്‍ 2
മുണ്ടേരി 6
മുഴപ്പിലങ്ങാട് 4
നടുവില്‍ 1
ന്യൂമാഹി 5
പടിയൂര്‍ 4
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 1
പരിയാരം 1
പാട്യം 3
പായം 2
പയ്യാവൂര്‍ 4
പെരളശ്ശേരി 1
പേരാവൂര്‍ 6
പെരിങ്ങോം വയക്കര 3
പിണറായി 4
തില്ലങ്കേരി 3
ഉദയഗിരി 3
ഉളിക്കല്‍ 3
കാസര്‍ഗോഡ് 2


ഇതരസംസ്ഥാനം:4  പേർ 
ശ്രീകണ്ഠാപുരം നഗരസഭ 1
കതിരൂര്‍ 1
പായം 1
പേരാവൂര്‍ 1


വിദേശത്തുനിന്നു വന്നവര്‍:3 പേർ 
തളിപ്പറമ്പ് നഗരസഭ 1
കണിച്ചാര്‍ 1
പേരാവൂര്‍ 1


ആരോഗ്യ പ്രവര്‍ത്തകര്‍:13 പേർ 
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
തലശ്ശേരി നഗരസഭ 1
ആലക്കോട് 1
അയ്യന്‍കുന്ന് 1
കടന്നപ്പള്ളി പാണപ്പുഴ1
കതിരൂര്‍ 1
കണിച്ചാര്‍ 1
നടുവില്‍ 1
പാപ്പിനിശ്ശേരി 2
വളപട്ടണം 1
വയനാട് 1


രോഗമുക്തി 380 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകള്‍ 24109 ആയി. ഇവരില്‍ 380 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 18754 ആയി. 104 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5103 പേര്‍ ചികില്‍സയിലാണ്.


വീടുകളില്‍ ചികിത്സയിലുള്ളത് 4150 പേര്‍
ജില്ലയില്‍ നിലവിലുള്ള കോവിഡ് പോസിറ്റീവ് കേസുകളില്‍ 4150 പേര്‍ വീടുകളിലും ബാക്കി 953 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 167, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 166, തലശ്ശേരി ജനറല്‍ ആശുപത്രി- 46, കണ്ണൂര്‍ ജില്ലാ ആശുപത്രി- 55, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 22, ചെറുകുന്ന് എസ്എംഡിപി- 14, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 30, എ കെ ജി ആശുപത്രി- 39,  ശ്രീ ചന്ദ് ആശുപത്രി- 6, ജിം കെയര്‍- 67, ആര്‍മി ആശുപത്രി- 2, നേവി- 10, ലൂര്‍ദ് - 4, ജോസ്ഗിരി- 11, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 25, തളിപ്പറമ്പ് സഹകരണ ആശുപത്രി- 2, എം സി സി- 5, പയ്യന്നൂര്‍ ടി എച്ച് -2, തളിപ്പറമ്പ് ടി എച്ച് -2,  സ്പെഷ്യാലിറ്റി- 3, അമലാ ആശുപത്രി- 1,  അനാമയ ആശുപത്രി- 2, കൊയിലി- 3, കിംസ് -1, മിഷന്‍ ആശുപത്രി- 2, ക്രിസ്തുരാജ- 1, ടെലി ഹോസ്പിറ്റല്‍ - 6, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍- 202, ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായി 53 പേരും ചികിത്സയിലുണ്ട്.


നിരീക്ഷണത്തില്‍ 19885 പേര്‍
കോവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19885 പേരാണ്. ഇതില്‍ 18867 പേര്‍ വീടുകളിലും 10189 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.


പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 207393 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 206990 എണ്ണത്തിന്റെ ഫലം വന്നു. 403 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.



കോവിഡ്: ജില്ലയില്‍ 380 പേര്‍ക്കു കൂടി രോഗമുക്തി
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 380 പേര്‍ക്ക് കൂടി വെള്ളിയാഴ്ച (ഒക്ടോബര്‍ 30) രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 18754 ആയി.


ഹോം ഐസോലേഷനില്‍ നിന്ന് 314 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് 24 പേരും മുണ്ടയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് ഒമ്പത് പേരും കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് ആറ് പേരും പ്രീമെട്രിക് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് അഞ്ച് പേരുമാണ് രോഗമുക്തരായത്. ആസ്റ്റര്‍ മിംസില്‍ നിന്ന് നാല് പേരും എകെജി ഹോസ്പിറ്റല്‍, തലശേരി ജനറല്‍ ആശുപത്രി, ജിംകെയര്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതവും കോഴിക്കോട് മെഡിക്കല്‍ കോളേജ്, കൊളശേരി സിഎഫ്എല്‍ടിസി, കണ്ണൂര്‍ ജില്ലാ ആശുപത്രി, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, മാങ്ങാട്ടുപറമ്പ ബറാക്ക്, പാലയാട് സിഎഫ്എല്‍ടിസി, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസി, തലശേരി സഹകരണ ആശുപത്രി, ട്രാക്ക് മിഷന്‍ റസ്റ്റ് ഹോം എന്നിവിടങ്ങളില്‍ നിന്നും ഓരോ പേര്‍ക്ക് വീതവും രോഗം ഭേദമായി.
ബാക്കി 5103 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 104 പേര്‍ കോവിഡ് മൂലം മരണപ്പെട്ടു.