Latest News

തലച്ചോറിലെ അർബുദ കോശങ്ങൾ നശിപ്പിക്കാൻ ഇനി മൂലകോശങ്ങൾ

തലച്ചോറിലെ അർബുദം ചികിത്സിക്കാൻ ജനിതിക ഘടനയിൽ മാറ്റം വരുത്തിയ മൂല കോശങ്ങൾ ഉപയോഗിക്കാമെന്ന് ഹവാർഡ് മെഡിക്കൽ സ്ക്കൂളിലെ ഗവേഷകർ.ജനിതിക മാറ്റം വരുത്തിയ മൂല കോശങ്ങൾ നിന്നും സ്രവിക്കുന്ന ടോക്സിൻ അർബുദ കോശങ്ങളെ നശിപിക്കാൻ കഴിവുള്ളവയാണെന്നാണ് പുതിയ കണ്ടെത്തൽ 


അർബുദ ചികിത്സയിൽ വിപ്ലവകരമായ പുരോഗതി വരുത്താൻ സഹായിക്കുന്നതാണ് ഈ കണ്ടെത്തലെന്ന് വിദഗ്ധർ അഭിപ്രായ പ്പെടുന്നു. 


അർബുദ കോശങ്ങളെ നശിപിക്കുന്ന ടോക്സിനുകൾ സാധാരണ രക്താർബുദ ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്. എന്നാൽ അർബുദ സ്ഥാനങ്ങളിൽ എത്താനുള്ള പ്രയാസവും കുറഞ്ഞ ഹാഫ് ലൈഫും കാരണം ഖരരൂപമായ അർബുദങ്ങൾ ചികിത്സിക്കുന്നതിൽ ഇവ ഫലപ്രദമല്ല.ജനിതിക മാറ്റം വരുത്തിയ കോശങ്ങൾ ഇതിനൊരു പരിഹാരമാകുമെന്നാണ് മുഖ്യ ഗവേഷകനായ ഡോക്ടർ ഖാലിദ് ഷാ അഭിപ്രായപ്പെടുന്നത്.


 എലികളിലും ലാബുകളിലെ അർബുദ കോശങ്ങളിലും മാത്രം പഠനം നടത്തിയ ഇവ മനുഷ്യരിൽ ഫലപ്രദമാകുമോ എന്നറിയുവാൻ കൂടുതൽ ഗവേഷണങ്ങൾ നടത്തേണ്ടി വരും.മനുഷ്യരുടെ തലച്ചോറിൽ കണ്ടു വരുന്ന ഗ്ലയോബ്ലാസ്റ്റോമ അർബുദത്തിന് ഈ ചികിത്സ ഫലപ്രദമാകുമോ എന്ന് പഠിക്കുവാനുള്ള തയ്യാറെടുപ്പിലാണ് മുഖ്യ ഗവേഷകനായ ഡോക്ടർ ഖാലിദ് ഷാ