Latest News

ഇല കറികൾ ആരോഗ്യത്തിനു ഉത്തമം

ഇല കറികൾ ആരോഗ്യത്തിനു ഉത്തമം വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമൃദ്ധമാണ് ഇലക്കറികൾ. വിറ്റാമിൻ എ , ബി, സി , ഇ , കെ എന്നിവയുടെ മികച്ച സ്രോതസ്സ്. ഫോളിക് ആസിഡും ഇവയിലുണ്ട്. ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഫൈറ്റോ കെമിക്കലുകളായ ബീറ്റാ കരോട്ടിൻ, ലൂട്ടിൻ തുടങ്ങിയവയും  ഇലക്കറികളിലുണ്ട്. നാരുകൾ ധാരാളം ഇവയിൽ അടങ്ങിയിട്ടുള്ളത് കാരണം ദഹനക്രിയ കാര്യക്ഷമമായി പ്രവർത്തിക്കും. ശരീരത്തിലെ  വിഷാംശത്തെ നിർവീര്യമാക്കാൻ ഇലക്കറികൾക്കു കഴിയും. ബി.പി , കൊളസ്ട്രോൾ, ഹൃദ്രോഗം എന്നിവയുള്ളവർക്ക് ഇവ നല്ലതാണ്. ഇലക്കറികളിലെ ആന്റി ഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കും. ഇതു കാൻസറിൽ നിന്നും രക്ഷ നല്കും. സ്തനാർബുദം, കുടൽ , ശ്വാസകോശങ്ങൾ എന്നിവിടങ്ങളിലെ  കാൻസർ പ്രതിരോധിക്കാൻ ഇതിലെ ഫൈറ്റൊ കെമിക്കലുകൾ സഹായിക്കും. ഇലക്കറികൾ കുറച്ചു വെളളത്തിൽ വേവിച്ചാൽ പോഷണ നഷ്ടം ഒഴിവാക്കാൻ സാധിക്കും. ചീര, മുരിങ്ങ ഇല തുടങ്ങിയവ ഇലക്കറികളിൽ പെടും

വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമൃദ്ധമാണ് ഇലക്കറികൾ. വിറ്റാമിൻ  എ , ബി, സി , ഇ , കെ എന്നിവയുടെ മികച്ച സ്രോതസ്സ്. ഫോളിക് ആസിഡും ഇവയിലുണ്ട്. ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഫൈറ്റോ കെമിക്കലുകളായ ബീറ്റാ കരോട്ടിൻ, ലൂട്ടിൻ തുടങ്ങിയവയും  ഇലക്കറികളിലുണ്ട്. നാരുകൾ ധാരാളം ഇവയിൽ അടങ്ങിയിട്ടുള്ളത് കാരണം ദഹനക്രിയ കാര്യക്ഷമമായി പ്രവർത്തിക്കും. ശരീരത്തിലെ  വിഷാംശത്തെ നിർവീര്യമാക്കാൻ ഇലക്കറികൾക്കു കഴിയും. ബി.പി , കൊളസ്ട്രോൾ, ഹൃദ്രോഗം എന്നിവയുള്ളവർക്ക് ഇവ നല്ലതാണ്. ഇലക്കറികളിലെ ആന്റി ഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കും. ഇതു കാൻസറിൽ നിന്നും രക്ഷ നല്കും. സ്തനാർബുദം, കുടൽ , ശ്വാസകോശങ്ങൾ എന്നിവിടങ്ങളിലെ  കാൻസർ പ്രതിരോധിക്കാൻ ഇതിലെ ഫൈറ്റൊ കെമിക്കലുകൾ സഹായിക്കും. ഇലക്കറികൾ കുറച്ചു വെളളത്തിൽ വേവിച്ചാൽ പോഷണ നഷ്ടം ഒഴിവാക്കാൻ സാധിക്കും. ചീര, മുരിങ്ങ ഇല തുടങ്ങിയവ ഇലക്കറികളിൽ പെടും.