Latest News

അമിത വണ്ണം ഒരു ആയുർവേദ വീക്ഷണം

ഡോ: കവിത സി. കെ 


അമിതവണ്ണം അല്ലെങ്കിൽ അതിസ്ഥനല്യം, ആരോഗ്യത്തിനും ആയുസ്സിനും ഹാനികരമാണ്. ഇത് സന്ധി രോഗങ്ങൾക്കും (arthritis) കാസ-ശ്വാസ രോഗങ്ങൾക്കും, അശ്‌മരി (gall stone), പ്രമേഹം, അമിത രക്ത സമ്മർദ്ദം, വന്ധ്യത (Infertility) തുടങ്ങിയ രോഗങ്ങൾക്കും കാരണമാകാം. മാത്രമല്ല അമിത വണ്ണം മൂലം ഹൃദയത്തിന് പത്തു മടങ്ങ്‌ അധികം പ്രയത്നിക്കേണ്ടി വരുന്നതിനാൽ ഇത് ഹൃദ്രോഗത്തിലേക്കും നയിക്കാം.


കാരണങ്ങൾ


പാരമ്പര്യം


അമിത ഭക്ഷണം, ഉയർന്ന കലോറിയുള്ള ഭക്ഷണം


താഴെപറയുന്നവ നിത്യവും ആവശ്യത്തിലധികവുംകഴിക്കുന്നത്


എണ്ണപലഹാരങ്ങൾ, ചോക്ലേറ്റ്, ഐസ്ക്രീം, മറ്റു ബേക്കറി സാധനങ്ങൾ,


മധുരക്കിഴങ്ങ് ,ഉരുളക്കിഴങ്ങ് തുടങ്ങിയവ


മൽസ്യം, മാംസം


പാൽ, പാൽ ഉത്പന്നങ്ങൾ


പഞ്ചസാര, ശർക്കര തുടങ്ങിയവ


ശാരീരിക പ്രവൃത്തികൾ കുറയുക


പകലുറക്കം- പ്രത്യേകിച്ചും ഭക്ഷണ ശേഷം


ഹോർമോൺ സംബന്ധമായ അസുഖങ്ങൾ (endocrine diseases)


ഉദാഹരണം: തൈറോയിഡ് രോഗങ്ങൾ, ഗർഭാശയ രോഗങ്ങൾ(PCOD)


ചില മരുന്നുകളുടെ തുടർച്ചയായ ഉപയോഗം, ഉദാ: മാനസിക അസ്വാസ്ഥ്യത്തിനുള്ളവ (anti-psychotic drugs, steroids etc)


ഇതിൽ സാധാരണഗതിയിൽ അമിതഭക്ഷണമാണ് പ്രധാന വില്ലൻ. അല്ലെങ്കിൽ മിതമായി കഴിച്ചിട്ടും ആവശ്യമാത്രയിൽ വ്യായാമമില്ലാതിരുന്നാൽ കഫ പ്രകൃതക്കാർക്ക് അതിസ്ഥനല്യമുണ്ടാകാം .


അമിതഭക്ഷണം കൊണ്ടല്ലെങ്കിൽ അമിതമായ അളവിൽ മാംസ്യവും (protein) കൊഴുപ്പും (fat) ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കാരണമാകാം.


ചിലപ്പോൾ അൽപ്പ ഭക്ഷണക്കാരിലും അതിസ്ഥനല്യമുണ്ടാകാം. ഇത് ഹോർമോൺ സംബന്ധമായ (endocrine disorders) പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്നതാണ്.


ചികിത്സ


ആയുർവേദ പ്രകാരം രോഗകാരണങ്ങളെ (മുകളിൽപറഞ്ഞവ) വർജിക്കുകയാണ് പ്രധാനചികിത്സ. അതല്ലാതെ മരുന്നുകൾ കൊണ്ട് താൽക്കാലിക ശമനം (symptomatic relief) മാത്രമേ ലഭിക്കുകയുള്ളു.


പക്ഷെ ഭക്ഷണ ക്രമീകരണം അതിസ്ഥനല്യമുള്ളവരിൽ പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടുണ്ട്. കാരണം ഇവരിൽ പ്രധാനമായും കണ്ടുവരുന്ന ഒരവസ്ഥയാണ് 'അത്യഗ്നി',  അതായത് അവരിൽ പചന രസങ്ങൾ (digestive enzymes) കൂടുതലായി പ്രവർത്തിക്കുകയും അമിതമായ വിശപ്പുണ്ടാക്കുകയും ചെയ്യുന്നു. അതിനാൽ കുറഞ്ഞ അളവിലുള്ള ഭക്ഷണം ഇവരിൽ ഗുരുതരമായ അസ്വസ്ഥതകൾക്കും കാരണമായേക്കാം.


അതിനാൽ ആദ്യ ഘട്ടത്തിൽ ഭക്ഷണത്തിൻറെ അളവ് കുറയ്ക്കാൻ കലോറിയുടെ അനുപാതം കുറക്കുന്നതായിരിക്കും അനുയോജ്യം.100 ജിഎം ധാന്യ ലവണങ്ങളും (carbohydrates) 60gm മാംസ്യവും (protein) 40gm  കൊഴുപ്പും (fat ) സ്വീകാര്യമായ ക്രമമാണ്. അതായത് ഭക്ഷണത്തെ താഴെപറയും വിധം ക്രമീകരിക്കുക - ഭക്ഷണരീതി

ഡോ: കവിത സി. കെ 


ചോളം (Maize), മുതിര(horse gram), ചാമയരി, യവധാന്യം (barley) ചെറുപയർ (green gram), ഇവയ്ക്ക് ഭക്ഷണത്തിൽ പ്രാധാന്യം നൽകാം.


അരി പുതുതായി കൊയ്തത് ഉപയോഗിക്കാതെ ഒരു വർഷമോ അതിൽ കൂടുതലോ പഴക്കമുള്ളത് (നെല്ല്) ഉപയോഗിക്കാം.ഇതൊരു (low calorie food) ആണ്.


തവിടു നീക്കാത്ത അരി ഭക്ഷണം ഒരു നേരം കുറഞ്ഞ അളവിൽ ഉപയോഗിക്കാം (രാത്രിഒഴിവാക്കാം).


ഇടവേളകളിൽ എണ്ണ പലഹാരങ്ങളും ബേക്കറിയും ഒഴിവാക്കി ആവിയിൽ വേവിച്ച പച്ചക്കറികൾ കഴിക്കുക.


ശുദ്ധമായ തേൻ 20ml  തിളപ്പിച്ച്‌ തണുത്ത വെള്ളത്തിൽ രാവിലെ വെറും വയറിൽ കുടിക്കുക.


പാട നീക്കിയ പാൽ കുറഞ്ഞ അളവിൽ ഉപയോഗിക്കാം


മോര് നിത്യോപയോഗത്തിനു നല്ലതാണ് 


ചക്ക, മാങ്ങ തുടങ്ങിയ ഗുരുവായ (heavy) പഴങ്ങൾ ഒഴിവാക്കാം.


ത്രിഫല ചൂർണം തേൻ ചേർത്ത് നിത്യവും രാവിലെ കഴിക്കാം.


രാവിലെ വെറും  വയറിൽ ഒരു ചെറിയ സ്പൂൺ എള്ളെണ്ണ അത്യഗ്നിക്കു (enzyme  related problems) നല്ല ചികിത്സയാണ്.


മാത്രമല്ല ആയുർവേദത്തിൽ ഭക്ഷണ ക്രമീകരണത്തോടൊപ്പം തന്നെ മരുന്നുകളും നിർദേശിച്ചിട്ടുണ്ട്. ഡോക്ടറുടെ ഉപദേശ പ്രകാരം മരുന്നുകളും കഴിക്കാം.


ബാഹ്യചികിത്സകൾ


വിവിധ രീതിയിലുള്ള വസ്‌തികൾ (medicinal enemas) സ്ഥനലത്തിൽ ഫലപ്രദമാണ്.


ഉദ്യത്തനം - ഉഷ്‌ണ-തീക്ഷ്ണ വീര്യമുള്ള മരുന്ന് പൊടികൾ കൊണ്ട്  ശരത്തിൽ മസാജ് ചെയ്ത് മേദോ കോശങ്ങളെ കുറയ്ക്കുന്ന രീതി (manage ടെക്‌നിക്‌ to burn fat molecules under skin)


വ്യായാമം


വ്യായാമം സ്ഥനല്യ രോഗത്തിൽ പ്രധാന ചികിത്സയാണെങ്കിലും ആദ്യ ഘട്ടത്തിൽ അമിത വ്യായാമം നല്ലതല്ല. കാരണം വ്യായാമം അഗ്നി അല്ലെങ്കിൽ പചന പ്രക്രിയ കൂട്ടുന്നതിനാൽ വിശപ്പ് കൂട്ടുകയും കൂടുതൽ ഭക്ഷണം കഴിക്കുകയും ചെയ്യാം. അതിനാൽ ആദ്യ ഘട്ടത്തിൽ മിതമായ വ്യായാമവും ഉദാ: (യോഗാസനങ്ങൾ) പിന്നീട് (അഗ്നിയെ മരുന്നുകൾ വഴി നിയന്ത്രണ വിധേയമാക്കിയതിനു ശേഷം) ശരീര ബലത്തിനനുസരിച്ച്‌ വ്യായാമങ്ങളിൽ ഏർപ്പെടുകയുമാകാം.


കുറഞ്ഞ അളവിൽ ഭക്ഷണം കഴിച്ചിട്ടും അമിത വണ്ണം ഡോക്ടറെ സമീപിച്ചു ആവശ്യമായ മരുന്നുകൾ കഴിച്ചശേഷം ഡോക്ടറുടെ ഉപദേശ പ്രകാരം ഭക്ഷണ നിയന്ത്രണവും വ്യായാമവും ചികിത്സകളും സ്വീകരിക്കേണ്ടതാണ്.