Latest News

കർക്കിടകത്തിലെ ആരോഗ്യം ആയുർവ്വേദത്തിലൂടെ

ഡോ:എ.കവിത

കർക്കിടവും ആയുർവ്വേദവും


കേരളത്തെ  സംബന്ധിച്ചിടത്തോളം കൊല്ലവർഷം മുതൽക്കു തുടങ്ങുകയാണെങ്കിൽ ചിങ്ങം,കന്നി,തുലാം ശരത്തയിട്ടും, വൃശ്ചികം, ധനു, മകരം ഹേമന്തമായിട്ടും,കുംഭം,മീനം,മേടം ഗ്രീഷ്മം വേനലായിട്ടും, ഇടവം,മിഥുനം,കർക്കിടകം വർഷമായിട്ടും കണക്കാക്കുന്നു.

ആയുർവ്വേദ ആചാര്യന്മാർ കാലങ്ങളെ രണ്ടായി വിഭജിച്ചിരിക്കുന്നു. വൃശ്ചികം മുതൽ മേടം വരെയുള്ള കാലത്തെ ഉത്തരായനകാലമെന്നു വിളിക്കുന്നു.ഈ കാലത്തിൽ സുര്യൻ ഭുമിയുടെ തെക്കേ അറ്റത്തെത്തി വടക്കോട്ട് നീങ്ങിത്തുടങ്ങി വടക്കേ അറ്റത്ത് എത്തുന്നതുവരെയൂള്ള കാലത്തെ ഉത്തരായനകാലമെന്നു വിളിക്കുന്നു.

ഉത്തരായനം ഏറ്റവും ചൂടുള്ള കാലമാകയാൽ ചൂടിന്റെ ശക്തി കൊണ്ട് മനുഷ്യരുടെ നൈസർഗ്ഗിക ബലം കുറഞ്ഞുപോകുന്നു.അങ്ങനെ ബലത്തെ വലിച്ചെടുക്കുന്നത് കൊണ്ട് ആദാനകലമെന്നും പറയുന്നു.തന്മൂലം സസ്യ ജീവ ജാലങ്ങൾക്ക് വീര്യം കുറയുകയും മനുഷ്യശരീരത്തിൽ ദഹനശക്തി കുറയുകയും ത്രി ദോഷങ്ങൾ ദുഷിച്ച് ശരീരം മലിനമാക്കപെടുകയും ചെയ്യുന്നു. ഭുമിയുടെ ശൈത്യം,സ്നിഗ്ദ്ധത,അത്യുഷ്ണരൂക്ഷങ്ങളായ വായു ഇല്ലാതാകും അപ്പോൾ ചവർപ്പ്,എരിവ് എന്നീ രസങ്ങൾ ബലവത്തായിത്തീരുന്നു.അതുകൊണ്ട് തിക്ത്,കഷായ,കടും രസങ്ങൾ ഉത്തരായനകാലത്ത് ഉപയോഗിക്കരുതെന്നും പറയപ്പെടുന്നു. ഇടവം,മിഥുനം,കർക്കിടകം ദക്ഷിണായനമായി പറയപ്പെടുന്നു.വീര്യത്തെ തരുന്നതുകൊണ്ട് വിസർഗം എന്നും വിളിക്കുന്നു.പടിഞ്ഞാറൻകാറ്റ് ഭുമിക്ക്മുകളിലുടെ വീശുകയും,തണുപ്പിന്റെ കൂടുതൽ കൊണ്ട് അതിൽ സൗമ്യഗുണവാനായ ചന്ദ്രൻ ബലത്തോട്കൂടിയവനാകുന്നു.സുര്യന്റെ ബലം കുറയുകയും ചെയ്യുന്നു. 

തണുപ്പുള്ളതായ മേഘവും, കാറ്റും, മഴയും ഭൂമിയുടെ മേൽഭാഗത്തെ ചൂട് അടക്കുന്ന സന്ദർഭത്തിൽ സ്നിഗ്ധ ഗുണമായ പുളി,ഉപ്പ്,മധുരം എന്നീ രസങ്ങൾ ഇവിടെ ബലം തരുന്നു.സസ്യലതാതികൾ ഇക്കാലത്ത് തളിർക്കുകയും അവയുടെ ഔഷധവീര്യം കൂടുകയും ചെയ്യുന്നു. വിസർഗ്ഗകാലത്തും ആദാനകലത്തിന്റെയും മദ്ധ്യഭാഗത്തായി വരുന്ന കാലത്ത് ദേഹത്തിനു മദ്ധ്യബലമായിരിക്കും.വിസർഗ്ഗത്തിന്റെ ആദ്യഭാഗത്തും ആദാനത്തിന്റെ അവസാനഭാഗത്തും ശരീരം ദുർബലമായിരിക്കും.രോഗപ്രതിരോധശേഷി കുറയുകയും ചെയ്യും.ഇതാണ് വർഷകാലത്തിൽ പകർച്ചവ്യാധികൾ പിടിപെടാൻ കാരണമാകുന്നത്.


ആരോഗ്യ കർക്കിടകം


വേനലിന്റെ ചൂടിനാൽ ആരോഗ്യം ക്ഷയിച്ചിരിക്കുന്ന സമയമാണിത്. പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി ശരീരത്തിന്റെ ദഹനശക്തിയും,പ്രതിരോധശേഷിയും കുറയുന്നു.അസുഖങ്ങൾക്ക് സാധ്യതയുമുണ്ട്.വരും വർഷത്തേക്ക് ശരീരം ഒരുക്കേണ്ടതാണ്.വർഷത്തിൽ പെട്ടെന്നുള്ള തണുപ്പും നീർതിങ്ങിയ മഴക്കാറ്റുകളുടെ സമ്പർക്കംകൊണ്ടും കോപം അഥവാ അന്യദേശപ്രാപ്തി സംഭവിക്കുന്നു.ദോഷങ്ങളും അഗ്നിയും പരസ്പരം ദുഷിപ്പിക്കപെടുന്നു.അതുകൊണ്ട് അഗ്നിയെ ഉദ്ദീപിപ്പിക്കുന്നതായ ഔഷധങ്ങൾ ശീലിക്കണമെന്നാണ് പ്രത്യേകം പറഞ്ഞിരിക്കുന്നത്. അഗ്നിവർദ്ധങ്ങളായ പഞ്ചകോലാദികളും,ത്രിദോഷഘ്നങ്ങളായ ചിറ്റമൃതും ഇന്തുപ്പ്,താളി,മാതളം,ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. ചുക്ക്,കുരുമുളക്,തിപ്പലി,അമുക്കുരം,അടപ്പതിയാൻ കിഴങ്ങ്, ഇലവർഗ്ഗം, പച്ചില,ഏലത്തരി,കുറുന്തോട്ടി വേര് എന്നിവ മരുന്ന് കഞ്ഞിയിൽ ഉൾപെടുത്തുന്നതും നന്ന്.


കർക്കിടക ചികിത്സ 


പലതരത്തിലുള്ള ചികിത്സാരീതികൾ ഈ  കാലയളവിൽ പിന്തുടരാറുണ്ട്.അതിൽ പ്രാധാന്യം കൂടുതലുള്ളവയാണ്,അഭ്യുംഗം,നസ്യം,പിഴിച്ചിൽ,ധാര,വിരേചനം,ഞവരക്കിഴി,തർപ്പണം,കർണപുരണം,വസ്തി,രസായനചികിൽസ.


ആയുർവ്വേദം നിർദ്ദേശിക്കുന്ന ആരോഗ്യകരമായ ലൈഫ്സ്റ്റൈലാണ് പഥ്യം,ശരിയായ പഥ്യാചരണത്തോടെ കർക്കിടക ചികിത്സ ചെയ്താലെ ശരിയായ പ്രയോജനം ലഭിക്കുകയുള്ളു.ശരിയായ ചികിത്സാക്രമത്തിൽ മഴക്കാലത്തിനു മുമ്പുതന്നെ രോഗം വരാതിരിക്കാനായി പ്രത്യേകം തയ്യാറാക്കുന്ന പലയിനം ഔഷധക്കഞ്ഞികളുമുണ്ട്.പ്രത്യേകതരം സൂപ്പുകളും,മാംസങ്ങളും,ഇതോടൊപ്പം രോഗപ്രതിരോധശേഷി വർദ്ധിക്കുന്ന ഇന്ദുകാന്തഘൃതം,ബ്രാഹ്മരസായനം,ച്യവനപ്രാശ്യം,ത്രിഫലാചൂർണം, തുടങ്ങിയവയും സേവിക്കാം.
ധാന്വന്തരകുഴമ്പ്,ബലാതൈലം,കർപ്പൂരതൈലം,തുടങ്ങിയവയിട്ട് തേച്ചുകുളിയും,പുളിയില,ആവണക്കില,കരിനൊല്ലിയില, വാതാകൊല്ലിയില, എന്നിവയിട്ട് വെന്തവെള്ളം കൊണ്ട് കുളിക്കുന്നത് വാത രോഗങ്ങൽ ഭേദമാക്കാൻ സഹായിക്കുന്നു.


1.പഴകിയ ആഹാരസാധനങ്ങൾ കഴിക്കാതിരിക്കുക. 
2.ചെറുചൂടുള്ളതും,ദഹിക്കാൻ എളുപ്പമുള്ളതും,വൃത്തിയായി പാകം ചെയ്തതും കഴിക്കുക.
3.തണുപ്പും,മഴയുടെ ജലശീകരങ്ങൾ ഭൂമിയിൽ നിന്നുണ്ടാകുന്ന ആവിയും. ഏൽക്കാതെയുള്ള ഗൃഹാന്തർഭാഗത്ത് വസിക്കണം.
4.പകലുറക്കം പാടില്ല.
5.രാത്രി നേരത്തെ ഭക്ഷണം കഴിക്കുക,നേരത്തെ ഉറങ്ങുക.
6.ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.
7.ഗോതമ്പ്,ചെറുപയർ,തേൻ,വെജിറ്റബിൾ സൂപ്,എന്നിവ നല്ലതാണ്.
8.അധികം മഴ നനയരുത്,നനഞ്ഞ വസ്ത്രം ധരിക്കരുത്.
9.ചുക്ക്,കൊത്തമല്ലി,പഞ്ചകോലചൂർണം തുടങ്ങിയവയിട്ട വെന്ത വെള്ളം കുടിക്കുക.


വളരെ പ്രാധാന്യത്തോടെയാണ് ആളുകൾ കർക്കിടക ചികിത്സയെ നോക്കിക്കാണുന്നത്‌.വിദഗ്ധരായ ആയുർവ്വേദ ഡോക്ടർ മേൽനോട്ടത്തിൽ പരിശീലനം നേടിയ തെറാപിസ്റ്റ് വർഷങ്ങളായി കർക്കിടക ചികിത്സ ചെയ്തു വരുന്നു.അതിനു വേണ്ടി ശാസ്ത്രീയമായി രൂപപ്പെടുത്തിയ പാക്കേജുകൾ കണ്ണൂർ അപ്പോളോ ക്ലിനിക്കിൽ ഒരുക്കിയിട്ടുണ്ട്.


വിവിധ ആയുർവ്വേദ പാക്കേജുകൾ


1.7 ദിവസം- സൗന്ദര്യസംരക്ഷണം,ശരീര സംരക്ഷണം,വാതരോഗങ്ങൾ,ത്വക്ക് രോഗങ്ങൾ.


2.9 ദിവസം-സൗന്ദര്യ സംരക്ഷണം,വാത രോഗങ്ങൾ,നട്ടെല്ല് ,മുട്ട് സംരക്ഷണം.


3.14 ദിവസം-സൗന്ദര്യ സംരക്ഷണം,നട്ടെല്ല്, ശരീര സംരക്ഷണം,കൊളസ്ട്രോൾ,വെയിറ്റ് മാനേജ്മെന്റ്,ചർമ്മ സംരക്ഷണം.4.21 ദിവസം-പ്രതിരോധശേഷി വർദ്ധിപ്പിക്കൽ,ബലവർദ്ധന ചികിത്സ.