Latest News

സന്ധി വാദം (ഗൗട്ട്-)

ഡോ:കെ.പി.അക്ബർ 

സന്ധി വാദം (ഗൗട്ട്-gout )


രക്തത്തിൽ യൂറിക്ക് അളവ് കൂടിയ അവസ്ഥയ്ക്ക് ഗൗട്ട് എന്ന് പറയുന്നു.കൂടുതലായും കാലിന്റെ പെരുവിരലിനെ ബാധിക്കുന്നതുകൊണ്ട് ( 50 %)  ഇതിനെ podagra എന്നും പറയുന്നു.പെരുവിരൽ ചുവന്നു വീങ്ങുകയും ശക്തമായ വേദനഅനുഭവപ്പെടുകയും ചെയ്യുന്നു.രക്തത്തിൽ യൂറിക്ക് ആസിഡിന്റെ നോർമൽ അളവ് 3.5 -7.2 mg /dl ആണ്.


കാരണങ്ങൾ


ശരീരത്തിൽ യൂറിക്ക് ആസിഡിന്റെ ഉത്പാതനം കൂടുകയോ,അവയുടെ പുറംതള്ളൽ (under excretion by kidney) കുറയുകയോ ചെയ്താൽ ആണ് സാധാരണയായി ഗൗട്ട് ഉണ്ടാകാനുള്ള കാരണം.എന്നാൽ പാരമ്പര്യം (genetic predisposition) ചിലരിൽ ഒരു കാരണം കൂടിയാണ്.യൂറിക്ക് ആസിഡ് ക്രിസ്റ്റലുകൾ സന്ധികളിൽ അടിഞ്ഞു കൂടുമ്പോൾ (deposition of uric acid crystals ) ആണ് വേദന ഉണ്ടാകുന്നത്.പ്യൂരിൻ വിഘടിച്ചു ഉണ്ടാകുന്ന യൂറിക്ക്  ആസിഡ് രക്തത്തിലൂടെ വൃക്കയിൽ എത്തി,പിന്നീട് മൂത്രത്തിലൂടെ പുറം തള്ളുന്നു . 

1- ചില ഭക്ഷണങ്ങൾ യൂറിക് ആസിഡ് വർധിപ്പിക്കുന്നു.ഉദാ: മാംസാഹരാങ്ങൾ (red meat ) തോടുള്ള ഭക്ഷണങ്ങൾ (shell fishes ),കൂടുതലായുള്ള മദ്യം(alcohol) 

2- യൂറിക്ക് ആസിഡിന്റെ കോണ്‍സൻട്രേഷൻ (concentration) കൂട്ടുന്ന ചില മരുന്നുകൾ. ഉദാ: ആസ്പിരിൻ, നിയാസിൻ തുടങ്ങിയവ. 

3-ചില അസുഖങ്ങൾ. ഉദാ:ഉയർന്ന രക്ത സമ്മർദം (high blood pressure) പെട്ടന്നു ശരീരംമെലിയുക (rapid weight loss).


ലക്ഷണങ്ങൾ (symptoms)


രാത്രിയിൽ പെട്ടന്നു പെരുവിരലിൽ ശക്തിയായ വേദന ഉണ്ടാവുക.തുടർന്ന് ചുവന്നു വീങ്ങുന്നു.കിടക്കവിരിയുടെ സ്പർശം പോലും അസഹ്യമായ വേദന ഉണ്ടാക്കുന്നു. മരുന്ന് കഴിച്ചിലെങ്കിലും രണ്ടോ മൂന്നോ ദിവസം കൊണ്ട് വേദന തനിയെ ശമിച്ചേക്കാം .

പക്ഷെ മറ്റൊരവസരത്തിൽ വേദന വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ് 
എന്നാൽ ചിലർക്ക് സ്ഥിരമായി ചെറിയരീതിയിലുള്ള വേദന അനുഭവപ്പെടാം (CHRONIC GOUT ).


യൂറിക്ക് ആസിഡിന്റെ അളവ് എങ്ങിനെ നിയന്ത്രിക്കാം?


1- ധാരാളം ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ യൂറിക്ക് ആസിഡിന്റെ അളവ് ഒരു പരിധിവരെ നിയന്ത്രിക്കാം.ബ്രോക്കോളി, ചീര, ഓട്ട്സ് എന്നിവ വളരെ നല്ലതാണ്.

2)-ഒലീവ് എണ്ണയിൽ ഭക്ഷണം പാകംചെയ്യുക 
3- കേക്ക്,പേസ്ട്രി തുടങ്ങിയ മധുര പലഹാരങ്ങൾ ഒഴിവാക്കുക.
4- ദിവസേന 2,-3 ലിറ്റർ വെള്ളം കുടിക്കുന്നത് ശീലമാക്കുക.യൂറിക്ക് ആസിഡ് മൂത്രത്തിലൂടെ പുറം തള്ളാൻ സഹായിക്കും.
5- ചെറി കഴിക്കുന്നത് ഗുണം ചെയ്യും. 
6 -വിറ്റാമിൻ സി - യൂറിക്ക് ആസിഡിന്റെ അളവ് നിയന്ത്രിക്കും. ഭക്ഷണത്തിന്നു ശേഷം ഒരു ആപ്പിൾ കഴിക്കുന്നത്‌ യൂറിക്ക് ആസിഡ് കുറക്കാൻ സഹായിക്കും.ആപ്പിളുള്ള മാലിക് ആസിഡ് ആണ് ഇതിനു സഹായിക്കുന്നത്.


ദിവസവും 2 നേരം ചെറു നാരങ്ങ ജൂസ് (lime juice ),ഫ്രഞ്ച് ബീൻസ്‌ ജ്യൂസ് (french beans juice ),അയമോദകം (celery seeds ),സ്ട്രോബറി ,ബ്ലൂബറി ( strawberry,blueberry),പേരക്ക,തക്കാളി,കിവി,മധുര നാരങ്ങ,നാരങ്ങ  കേപ്സിക്കം,ഇലക്കറികൾ (green leafy vegetable ),കക്കിരി,കേരറ്റ്‌,നേന്ദ്രപ്പഴം (banana ),ഗ്രീൻ ടീ,ആവിയിൽ വേവിച്ച ഉരുളക്കിഴങ്ങു,മത്തി അയല തുടങ്ങിയ മത്സ്യങ്ങൾ. 


കോംപ്ലിക്കേഷൻസ്  (complications )


1) യൂറിക്ക് ആസിഡ് ക്രിസ്റ്റൽസ് സന്ധികളിൽ അടിഞ്ഞു കൂടുന്നത് മൂലം സന്ധികളിൽ മുഴ രൂപപ്പെടുന്നു.ഇതിനെ ടോഫി (Tophi) എന്ന് പറയുന്നു . സാധാരണയായി കൈ കാൽ വിരലുകൾ,റിസ്റ്റ് ജോയിന്റ്,കൈ  മുട്ട്,ചെവി എന്നിവിടങ്ങളിലാണ് കാണുന്നത്.ക്രമേണ ഇതു എല്ല് ദ്രവീകരണത്തിന്  കാരണമാവുന്നു ( Bone destruction).


2) യൂറിക്ക് ആസിഡ് ക്രിസ്റ്റൽസ് കിഡ്നിയിൽ അടിഞ്ഞു കൂടി കല്ല്‌ രൂപപ്പെടുന്നു (kidney stones)


ചികിത്സ 


മുകളിൽ പറഞ്ഞ ഭക്ഷണ ക്രമീകരണവും,ധാരളമായുളള വെള്ളം കുടിയും കൃത്യമായി മരുന്ന് കഴിക്കുകയും ചെയ്താൽ പൂർണമായും രോഗ മുക്തി നേടാം.ഹോമിയോ മരുന്ന് വളരെ ഫലവത്തായി കണ്ടുവരുന്നു.