Latest News

കൊളസ്ട്രോൾ കാരണങ്ങളും പ്രതിവിധികളും

ഡോ:കെ.പി അക്ബർ

Dyslipidimia -(ഡിസ്ലിപിടിമിയ )- രക്തത്തിൽ അമിതമായി കൊളസ്ട്രോൾ കൂടുന്ന അവസ്ഥയാണിത് .

ശരീരത്തിന്റെ പ്രവർതനത്തിന്നു ഒരുപരിധിവരെ കൊളസ്ട്രോൾ അത്യാവശ്യമാണ്. ചില ഹോർമോണുകൾ, വൈറ്റമിൻ ഡി ,കൊഴുപ്പു ദഹിക്കാനുള്ള ബൈൽ ആസിഡ് ( Bile acid) എന്നിവക്ക് കൊളസ്ട്രോൾ ആവശ്യമാണ്‌ .

കൊളസ്ട്രോളിന്റെ വിവിധ തരങ്ങൾ

1-ലോ ഡെന്‍സിടി കൊളസ്ട്രോൾ ( LDL) -മോശമായ കൊളസ്ട്രോൾ (Bad cholesterol)എന്നും ഇതിനെ പറയുന്നു. കാരണം ഇതു രക്തക്കുഴലുകളിൽ അടിഞ്ഞു കൂടി രക്ത്തോട്ടം തടസ്സപ്പെടുത്തുകയും അങ്ങിനെ ഹൃദ്രോഗത്തിന് കാരണമാവുകയും ചെയ്യുന്നു. രക്തത്തിൽ ഇതിന്റെ നോർമൽ ലവൽ 100 mg /dl ൽ നിർത്തുന്നതാണ് ഉത്തമം, എന്നാൽ 129 mg /dl മുകളിൽ ഉണ്ടാകുവാതെ ശ്രദ്ധിക്കണം.

2- ഹൈ ഡെൻസിറ്റി കൊളസ്ട്രോൾ- (HDL)-നല്ല കൊളസ്ട്രോൾ എന്നും ഇതിനെ വിളിക്കുന്നു. കാരണം ബാഡ് കൊളസ്ട്രോളിന്റെ (bad cholesterol) ലവൽ കുറച്ചു ഹൃദയത്തെ സംരക്ഷിക്കുന്നു. ഇതിന്റെ ലവൽ കൂടുന്നത് ഹൃദയത്തിന്നു നല്ലതാണ്.ഇതിന്റെ നോർമൽ ലവൽ 40-60 mg/dl

3- വെരി ലോ ഡെന്സിറ്റി കൊളസ്ട്രോൾ (VLDL)- ഇതിൽ പ്രൊട്ടീൻ കുറവും, കൂടുതൽ കൊഴുപ്പും അടങ്ങിയിട്ടുണ്ട്.

4-ട്രൈഗ്ലിസറൈഡ്സ് (Triglycerides)-ഇത് മറ്റൊരു തരം കൊഴുപ്പാണ്‌. രക്തത്തിലെ പഞ്ചസാര,അൽക്കഹോൾ(alcohol), അധികമുള്ള ഊർജം എന്നിവ ട്രൈഗ്ലിസറൈഡാക്കി മാറ്റി ശരീരത്തിലെ ഫാറ്റ് കോശങ്ങളിൽ സൂക്ഷിക്കുന്നു. ഇതിന്റെ നോർമൽ ലവൽ-നിർബന്ധമായും 150 mg /dl നു താഴെയായിരിക്കണം.

ടോട്ടൽ കൊളസ്ട്രോളിന്റെ(total cholesterol) ലവൽ കണ്ടുപിടിക്കാൻ HDL +LDL+ ട്രൈഗ്ലിസറൈഡിന്റെ 20 ശതമാനം വച്ചു കണക്കു കൂട്ടിയിട്ടാണ്. ഇതിന്റെ ലവൽ 180 mg /dl താഴെയായിരിക്കുവാൻ ശ്രദ്ധിക്കണം

കൊളസ്ട്രോൾ വർധിക്കാനുള്ള കാരണങ്ങൾ

പാരമ്പര്യ ഘടകങ്ങൾ ( genetics ) ആണ് മുഖ്യകാരണമായി പറയുന്നത്

അമിത വണ്ണം, പുകവലി,വ്യായാമത്തിന്റെ അഭാവം, ഹൈപോ തൈറോയിഡിസം(Hypothyroidism), അമിതമായ കൊഴുപ്പുള്ള ഭക്ഷണം, ചില മരുന്നുകൾ (steroids), തുടങ്ങിയവ അപകട ഘടകം( risk factors ) ആയിട്ടാണ്‌ കണക്കാക്കുന്നത് .

  • പൂരികൃത കൊഴുപ്പ്(saturated fatty acids) അടങ്ങിയ ഭക്ഷണം കൊഴുപ്പ് ലവൽ വർദ്ധിപ്പിക്കുന്നു. ഫാസ്റ്റ് ഫുഡ്സ് ഇതിന് നല്ലൊരു ഉദാഹരണമാണ്.

  • അമിത ഭാരം - ഇത് ഹൃദയത്തിന്നു മോശം മാത്രമല്ല കൊഴുപ്പ് വർദ്ധിപ്പിക്കാൻ കൂടി സഹായിക്കുന്നു. ശരീര ഭാരം കുറക്കുന്നത് എൽ ഡി എൽ (LDL) കുറക്കാൻ മാത്രമല്ല എച് ഡി എൽ (HDL) കൂട്ടുവാനും സഹായിക്കുന്നു

  • ശാരീരിക അദ്ധ്വാനം കുറയുന്നത് മറ്റൊരു പ്രധാന കാരണമാണ്.മിതമായ രീതിയിലുള്ള വ്യായാമം(exercise) നിർബന്ധമായും ശീലിക്കെണ്ടതാണ് .

ദിവസവും അര മണിക്കൂറങ്കിലും വ്യായാമം ചെയ്യാണ്ടാതാണ്

കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍

സാച്ചുറൈറ്റഡ് ഫാറ്റും (saturated fat ), ട്രാന്‍സ് ഫാറ്റും (trans fat ) അടങ്ങിയ ഭക്ഷണങ്ങള്‍ രക്തത്തിലെ കൊഴുപ്പ് കൂട്ടുക മാത്രമല്ല,ഹൃദയത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. മൃഗങ്ങളുടെ മാംസവും, പാലുല്‍പന്നങ്ങളും സാച്ചുറൈറ്റഡ് ഫാറ്റുകൊണ്ട് സമൃദ്ധമാണ്.തൊലിയുള്ള ചിക്കൻ കൊഴുപ്പ് കൂട്ടാൻ സഹായിക്കും. ചീസ്,കൊഴുപ്പുള്ള പാൽ, എന്നിവ കോളസ്ട്രോൾ വർധിപിക്കുന്നു.മുട്ടയുടെ മഞ്ഞക്കരു, ഐസ്ക്റീം,വെണ്ണ, ചിപ്സ്, പാൽ കട്ടി, ബിസ്ക്കറ്റ് തുടങ്ങിയവും ഒഴിവാക്കേണ്ടതാണ്

കൊളസ്ട്രോള്‍ കുറയ്ക്കുന്ന ഭക്ഷണങ്ങള്‍

ധാരാളം നാരുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത്‌ കൊളസ്ട്രോള്‍ കുറയ്ക്കുവാന്‍ സഹായിക്കുന്നു, ദിവസവും 5-10 ഗ്രാം ഫൈബര്‍ ശരീരത്തിന്നു ആവശ്യമായി വരുന്നു.സസ്യാഹാരത്തിലെ ദഹിക്കാത്ത ഭാഗങ്ങളെ നാരുകള്‍ അഥവാ ഫൈബേർസ്( Fibers )എന്ന് പറയുന്നു. ഇവ രണ്ടു തരമുണ്ട്. വെള്ളത്തില്‍ അലിയുന്നവയും,അലിയാത്തവയും വെള്ളത്തില്‍അലിയുന്നവയാണ് കൊളസ്ട്രോൾ കുറക്കാന്‍ സഹായിക്കുന്നത്.

അണ്ടിപരിപ്പ്, വൈറ്റമിന്‍ സി ധാരാളമുള്ള നെല്ലിക്ക( ചീത്ത കൊളസ്ട്രോള്‍ കുറച്ചു നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു. ഗ്രീന്‍ ടീ (ഇതിലെ ആന്റി ഓക്സിടന്റ്സ്( anti oxidants ) ട്രൈഗ്ലിസറൈഡ്സ് കുറക്കാന്‍ സഹായിക്കുന്നു.ഓട്ട്സ്,ബീന്‍സ്,പയറുകള്‍,പച്ചകറികള്‍,പഴവര്‍ഗങ്ങള്‍ (ചക്ക, മാങ്ങ, പപ്പായ) തൊലിയോടു കൂടിപുഴുങ്ങിയ ഉരുളക്കിഴങ്ങ്‌,ചോളം,റാഗി,തവിടുകൊണ്ടുള്ള ഭക്ഷണങ്ങള്‍, തുടങ്ങിയവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്.വെളുത്തുള്ളിയുടെയും,കാന്താരി മുളകിന്റെയും പ്രാധാന്യം നാം ഇപ്പോള്‍മനസ്സിലാക്കി.ബാർലി,വഴുതനങ്ങ,ആപ്പിൾ,കട്ടൻ ചായ,മത്സ്യം,സോയ ബീൻസ്,സോയ ചങ്ങ്സ്,ഇഞ്ചി തുടങ്ങിയവ വളരെ നല്ലതാണ്.

പ്രതിവിധി

മുകളിൽ പറഞ്ഞ വസ്തുക്കൾ ഒഴിവാക്കേണ്ടത് ഒഴിവാക്കിയും, കഴിക്കാൻ പറ്റുന്നവ ധാരാളമായി ഭക്ഷണത്തിൽ ഉൾപെടുത്തുകയും ചെയ്താൽ ഒരുപരിധിവരെ നമുക്ക് ഈ അവസ്ഥയിൽ നിന്ന് മോചനം നേടാൻ കഴിയും .

എന്നാൽ ഏറ്റവും പ്രധാന്യമർഹിക്കുന്നത് വ്യായാമം തന്നെയാണ്.ആഴ്ചയിൽ നാല് ദിവസമെങ്കിലും മുടങ്ങാതെ വ്യായാമം നിർബന്ധമാണ്‌.എയ്റോബിക്കോ,എനയ്റോബിക്കോ ശീലിക്കാം.നടത്തം,നീന്തൽ,ഓട്ടം,സൈക്ലിംഗ്, ഡാൻസ്,തുഴയൽ തുടങ്ങിയവ എയ്റോബിക് ഇനത്തിൽ പെടുന്നു. എന്നാൽ ഹൃദ്രോഗികൾ എനയ്റോബിക്ക് വ്യായാമം ഒഴിവാക്കണ്ടാതാണ്.ശ്വാസം പിടച്ചു അമിത ഭാരം ഉയർത്തുക,പിടിക്കുക തുടങ്ങിയവയാണു എനയിറോബിക്ക് വ്യായാമങ്ങൾ.40 മുതൽ 60 മിനിട്ട് വരെ വ്യായാമം ചെയ്യണ്ടതാണ്.

കൃത്യമായ ശരീര ഭാരം നിലനിർത്തുകയും വേണം .

ചികിത്സ


ഹോമിയോപ്പതി മരുന്നുകളുടെ കൃത്യമായ ഉപയോഗത്തിലൂടെ കൊളസ്ട്രോളിനെ പ്രതിരോധിക്കാം. ശരീരപ്രകൃതിക്കൊത്ത (CONSTITUTIONAL/MIASMATIC ) മരുന്നുകൾ കൃത്യമായ ഡോസിൽ ഡോക്ടറുടെ ഉപദേശ പ്രകാരം തുടർന്നാൽ തീർച്ചയായും പൂർണമായും മാറ്റിയെടുക്കാം.