Latest News

അറബി കടലിൻ താളമീ നാട് തീരം തഴുകി പുണരുമീ നാട്

കണ്ണൂരെന്ന് കേട്ടാൽ ഇപ്പോഴും മറ്റു ജില്ലകളിൽ നിന്നുള്ളവർക്ക് ഒരു ഭയമാണ്. 'അയ്യോ കണ്ണൂരോ' എന്ന് ചോദിക്കുന്ന പലരെയും കണ്ടിട്ടുണ്ട്. കാരണം കണ്ണൂരിലെ അക്രമ രാഷ്ട്രീയം തന്നെ. പക്ഷെ അങ്ങനെയൊന്നുമല്ല, സ്നേഹിക്കുന്നവരുടെ നാടാണ് എന്ന്, കണ്ണൂരിനെ പേടിയോടെ കാണുന്നവർക്ക്‌ 'നന്മയുടെ കണ്ണൂർ' എന്ന ആൽബത്തിലൂടെ മറുപടി കൊടുക്കുകയാണ് അപ്പു (ജിജിൻ) എന്ന ഈ ചെറുപ്പക്കാരൻ. 'അറബി കടലിൻ താളമീ നാട് തീരം തഴുകി പുണരുമീ നാട്' എന്ന് തുടങ്ങുന്ന  വീഡിയോ ആൽബം അപ്പുവിന്റെ ഒരു സ്വപ്നമായിരുന്നു. നന്മയുടെയും, സമാധാനത്തിന്റെയും, ശാന്തിയുടെയും മുഖം കണ്ണൂരിനുണ്ട്. പക്ഷെ വിമർശിക്കുന്നവർ അത് കാണുന്നില്ല. അക്രമ രാഷ്ട്രീയം കണ്ണൂരിൽ മാത്രമല്ല എല്ലായിടത്തും ഉണ്ടല്ലോ അപ്പു ചോദിക്കുന്നു ? പിന്നെന്താ കണ്ണൂരിനു മാത്രം ചീത്ത പേര്. അത് ശരിയല്ല. തനിക്കു ഒരു രാഷ്ട്രീയമുണ്ടെന്നും അത് അക്രമ രാഷ്ട്രീയമല്ലെന്നും അപ്പു പറയുന്നു. അപ്പുവിന്റെ അടുത്ത നീക്കം സ്ത്രീകൾക്കും, കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ഒരു ഷോട്ട് ഫിലിമാണ്. ആൽവിൻ അഗസ്റ്റിൻ, നിഹാദ് അസീസ്, നദീം അഹമ്മദ്, റോഷൻ ഹാരിസ്, അതുൽ, ജിതിൻ, അർജുൻ എന്നിവരാണ് അപ്പുവിന്റെ സുഹൃത്തുക്കൾ. അക്രമ രാഷ്ട്രീയത്തിനെതിരെയും, വർഗ്ഗീയതയ്‌ക്കെതിരെയും കൃത്യമായി സന്ദേശം നൽകുന്ന മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ആൽബം യൂ ട്യൂബിൽ ലഭ്യമാണ്.