Latest News

സോപാന്‍ ടെസ്റ്റ് എഴുതിയ കുട്ടികളുടെ ലോഗ് വെരിഫിക്കേഷന്‍

കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് തളിപ്പറമ്പ്  ജില്ലാ അസോസിയേഷനിലെ ത്രിതീയ സോപാന്‍ ടെസ്റ്റ് എഴുതിയ കുട്ടികളുടെ എ എസ് ഒ സിയുടെ നേതൃത്വത്തിലുളള ലോഗ് വെരിഫിക്കേഷന്‍ ഏപ്രില്‍ 7 ന് തളിപ്പറമ്പിലുളള ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നടക്കും.ടെസ്റ്റ് എഴുതിയ മുഴുവന്‍ സ്‌കൗട്ടുകളും ഗൈഡുകളും അവരുടെ ലോഗ് ബുക്കുകളുമായി ഹാജരാകേണ്ടതാണ്.യൂണിറ്റ് ലീഡര്‍മാര്‍ യൂണിറ്റിലെ കുട്ടികളുടെ ത്രിതീയ സോപാന്‍ സര്‍ട്ടിഫിക്കറ്റ് ജില്ലാ ഓഫീസില്‍ നിന്നും 4 ന് കൈപ്പറ്റണമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.