Latest News

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സഹവർത്തിത്വത്തിന്റെ സന്ദേശമുയർത്തി "ഏലേലോ"

ഉത്തര മലബാറിലെ പ്രമുഖ മ്യൂസിക് ബാന്റായ C Major 7 ന്റെ സിംഗിൾ ആൽബമായ "ഏലേലോ" പ്രേഷക ശ്രദ്ധ ആകർഷിക്കുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സഹവർത്തിത്വത്തിന്റെ ഏലേലോ ഉയർത്തുന്ന സന്ദേശം പ്രവാസ ലോകത്ത് നിന്നും എത്തുന്ന ഒരു കുട്ടി ആദ്യമായ് പ്രകൃതിയുടെ മടിതട്ടിലേക്ക് ഇറങ്ങി ചെല്ലുന്നതും ആ നന്മകൾ ഒരു പിടി മഞ്ചാടിക്കുരുവിൽ ചേർത്ത് പിടിച്ച്  പ്രവാസ ജീവിതത്തിലേക്ക് മടങ്ങിപോകുന്നതയ നിഷ്കളങ്കമായ ദൃശ്യവിഷ്കാരമാണ് ഏലേലോയിൽ ഉള്ളത്. വശ്യ ഭംഗിയിലൂടെ നമ്മെ കൂട്ടികൊണ്ടു പോയ് ഒടുവിൽ കാടും മലയും കാർന്നു തിന്നുന്ന കാഴ്ചകളിലേക്ക് എത്തി നിൽകുമ്പോൾ ഉള്ളിൽ ഒരു നേർത്ത നൊമ്പരം പ്രേഷകർക്ക് നൽകുകയാണ് ഏലേലോ. മലയാളിയുടെ പ്രളയാനന്തര ജീവിതത്തിൽ തുറന്ന ചർച്ചയ്ക്ക് വഴിവെയ്ക്കുന്നതാണ് ഏലേലോ ചർച്ച ചെയ്യുന്ന വിഷയം.


ഏലേലോ കാണാൻ;
https://youtu.be/z7joZ4dFuow