Latest News

ജയസൂര്യ വാക്കു പാലിച്ചു ഗോകുൽ രാജ് സിനിമയിൽ പാടും

ജയസൂര്യ വാക്കു പാലിച്ചു ഗോകുൽ രാജ് സിനിമയിൽ പാടും. രണ്ടു കണ്ണുകൾക്കും ജന്മനാ കാഴ്ച ശക്തി നഷ്ടപെട്ട ഗോകുല്‍ രാജെന്ന നാലാം ക്ലാസ്സുകാരന്‍ ഇനി സിനിമയില്‍ പാടും. ഫ്‌ളവേഴ്‌സ് ടി വി ചാനലിന്റെ  അതിഥിയായി എത്തിയ ജയസൂര്യ, ഗോകുൽ രാജിന്റെ പാട്ടു കേട്ട് ഒരു വാക്ക് പറഞ്ഞിരുന്നു, തന്റെ അടുത്ത സിനിമയിൽ ഗോകുലിനെ കൊണ്ട് പാടിക്കും. അദ്ദേഹം വാക്ക് പാലിച്ചു.  ജയസൂര്യ നായകനായി നവാഗതനായ സാംജി ആന്റണി  സംവിധാനം ചെയ്യുന്ന ഗബ്രി എന്ന ചിത്രത്തിലൂടെയാണ് ഗോകുല്‍ പിന്നണി ഗാനരംഗത്തേക്കെത്തുന്നത്. ജയസൂര്യ തന്നെയാണ് ഗോകുലിനെ ചിത്രത്തിലേക്ക് നിര്‍ദ്ദേശിച്ചത്. ഗോകുല്‍, ചെണ്ട കീബോര്‍ഡ് തുടങ്ങിയ സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുന്നതിലും പ്രതിഭ തെളിയിച്ചിരുന്നു. കലാഭവന്‍ മണിയുടെ ഒരു ഗാനമാണ് പരിപാടിയില്‍ ഗോകുല്‍ ആലപിച്ചത്. 



ഫോട്ടോ കടപ്പാട്: ജയസൂര്യ