Latest News

25.2 കിലോമീറ്റർ മൈലേജുമായി പുതിയ സ്വിഫ്റ്റ് വിപണിയിൽ

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ കമ്പനിയായ മാരുതി സുസുക്കി ഇന്ത്യ, ജനപ്രിയ ഹാച്ച്ബാക്ക് കാറായ സ്വിഫ്റ്റിന്റെ പരിഷ്‌കരിച്ച പതിപ്പ് വിപണിയിലെത്തിച്ചു. നിലവിലുള്ള സ്വിഫ്റ്റിനെക്കാള്‍ 10 ശതമാനം കൂടുതല്‍ ഇന്ധനക്ഷമതയോടെയാണ് പുതിയ സ്വിഫ്റ്റ് എത്തിയിരിക്കുന്നത്. 

പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങി ഒട്ടേറെ ഫീച്ചറുകൾ  പുതിയ സ്വിഫ്റ്റിനുണ്ട്. 2005 മെയ് മാസമാണ് കമ്പനി ആദ്യമായി സ്വിഫ്റ്റ് പുറത്തിറക്കിയത്. ഇതിനോടകം 12 ലക്ഷത്തോളം സ്വിഫ്റ്റ് കാറുകള്‍ വിപണിയിലെത്തി.

ഡീസലിന് ലിറ്ററിന് 25.2 കിലോമീറ്ററും പെട്രോളിന് 20.4 കിലോമീറ്ററുമാണ് പുതിയ സ്വിഫ്റ്റിന് കമ്പനി അവകാശപ്പെടുന്ന  മൈലേജ്. പെട്രോള്‍ മോഡലുകള്‍ക്ക് 4.42 ലക്ഷം മുതല്‍ 5.9 ലക്ഷം രൂപ വരെയും ഡീസലിന് 5.56 ലക്ഷം മുതല്‍ 6.95 ലക്ഷം വരെയുമാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.