Latest News

ഇന്ത്യയുടെ വളര്‍ച്ച ഏഴു ശതമാനത്തിലേക്ക്-; ലോക ബാങ്ക്‌

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2016-17 സാമ്പത്തിക വര്‍ഷത്തോടെ ഏഴു ശതമാനത്തിലേക്ക് എത്തുമെന്ന് ലോക ബാങ്ക്. ഈ സാമ്പത്തിക വര്‍ഷം 5.6 ശതമാനവും അടുത്ത വര്‍ഷം 6.4 ശതമാനവും വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് ലോക ബാങ്കിന്റെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

അന്തസ്സംസ്ഥാന ചെക് പോസ്റ്റുകള്‍ ഇല്ലാതാവുകയും ചരക്കുസേവന നികുതി പ്രാബല്യത്തിലാകുകയും ചെയ്യുന്നതോടെ ആഗോളതലത്തില്‍ ഇന്ത്യയുടെ മത്സരക്ഷമത ഉയരുമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ചരക്കുസേവന നികുതി പ്രാബല്യത്തിലാകുന്നതോടെ ഏകീകൃത വിപണിയായി ഇന്ത്യ മാറും. നികുതി ചോര്‍ച്ച തടയാനും ഇത് വഴിവെയ്ക്കും. ഇത് ഉത്പാദന മേഖലയ്ക്ക് ഊര്‍ജം പകരുമെന്നും ലോക ബാങ്ക് വ്യക്തമാക്കുന്നു.