Latest News

ഇന്ത്യയിൽ സാംസങ് സ്മാര്‍ട്ട് ഫോണുകളുടെ വിലകുറച്ചു

മുംബൈ: സാംസങ് ഗ്യാലക്‌സി സ്മാര്‍ട്ട് ഫോണുകളുടെ വിലയില്‍ വന്‍തോതില്‍ കുറവ് വരുത്തി. ഗ്യാലക്‌സി എയ്‌സ് എന്‍എക്‌സ്ടി, ഗ്യാലക്‌സി സ്റ്റാര്‍ അഡ് വാന്‍സ്, ഗ്യാലക്‌സി ഗ്രാന്‍ഡ് നിയോ, ഗ്യാലക്‌സി എസ് 3 നിയോ, ഗ്യാലക്‌സി നോട്ട് 3 നിയോ തുടങ്ങിയവയുടെ ഇന്ത്യയിലെ വിലയാണ് കുറച്ചത്. 


ഗ്യാലക്‌സി എയ്‌സ് എന്‍എക്‌സ്ടിയും ഗ്യാലക്‌സി സ്റ്റാര്‍ അഡ് വാന്‍സും കമ്പനിയുടെ ഓണ്‍ലൈന്‍ സ്റ്റോറില്‍നിന്ന് 6620, 6790 എന്നീ വിലയില്‍ ലഭിക്കും. നേരത്തെ ഈ ഫോണുകളുടെ വില 7,400 ആയിരുന്നു.


ഗ്യാലക്‌സി ഗ്രാന്‍ഡ് നിയോക്കിന് 13,668 രൂപയാണ് സ്റ്റോറിലെ വില.18,450 രൂപയില്‍നിന്ന് കഴിഞ്ഞ ഏപ്രിലില്‍ ഗ്രാന്‍ഡ് നിയോയുടെ വില 17,100 ആക്കി കുറച്ചതിന് പിന്നാലെയാണ് വീണ്ടും വിലയില്‍ കുറവ് വരുത്തിയത്. ഗ്യാലക്‌സി എസ് 3 നിയോ ഇപ്പോള്‍ 20,1910 രൂപയ്ക്ക് ലഭിക്കും. 



24,378 രൂപയാണ് ഗ്യാലക്‌സി നോട്ട് 3 നിയോയുടെ വില.സാംസങ് ഗ്യാലക്‌സി എസ് 5ന്റെ വില 37,500 രൂപയാണ്. 45,290 രൂപയില്‍നിന്ന് ഗ്യാലക്‌സി എസ് 5 എല്‍ടിഇയുടെ വില 40,300 ആയികുറയ്ക്കുകയും ചെയ്തിട്ടുണ്ട്.