Latest News

ജല ജീവന്‍ മിഷന്‍: ജില്ലയില്‍ ഈ വര്‍ഷം 64000 ജല കണക്ഷന്‍ നല്‍കാന്‍ പദ്ധതി

ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള ജല ജീവന്‍ മിഷന്റെ ഭാഗമായി ജില്ലയില്‍ ഈ വര്‍ഷം 64000 കണക്ഷനുകള്‍ നല്‍കാന്‍ പദ്ധതി തയ്യാറാകുന്നു. ജില്ലയിലെ 43 ഗ്രാമ പഞ്ചായത്തുകളെയാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതത്തിനൊപ്പം 15 ശതമാനം തദ്ദേശ സ്ഥാപനങ്ങളും ഫണ്ട് വകയിരുത്തണം. പദ്ധതിയുടെ 10 ശതമാനം ഗുണഭോക്തൃ വിഹിതമായി കണ്ടെത്...

ജൂലൈ മൂന്ന് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംതലശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എന്‍ കെ റോഡ്, കീഴന്തിമുക്ക്, ടൗണ്‍ ബാങ്ക്, ഊട്ടുമഠം, സത്രം, ക്രൈസ്റ്റ് കോളേജ് ഭാഗങ്ങളില്‍ ജൂലൈ മൂന്ന് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ രണ്ട് മണി വരെയും ടൗണ്‍ ഹാള്‍, ടി സി മുക്ക്, ഐഡിയ ടവര്‍, എസ് എസ് റോഡ്, റെയില്‍വെ ഭാഗങ്ങളില്‍ രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.വേങ്ങാട്  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയി...

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പയ്യന്നൂര്‍ ബ്ലോക്കില്‍ പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  അഞ്ചാം ക്ലാസിലേക്കാണ് (മലയാളം മീഡിയം) പ്രവേശനം.  നാലാം ക്ലാസ് വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ ലഭിച്ച ഗ്രേഡ് സംബന്ധിച്ച പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം സഹിതം അപേക...

ഗതാഗതം നിരോധിച്ചു

ഇരിട്ടി - നിടുംപൊയില്‍ റോഡില്‍ പയഞ്ചേരിമുക്കില്‍ ഡ്രെയിനേജ് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ജൂലൈ നാല്, അഞ്ച് തീയതികളില്‍ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചു.  കാക്കയങ്ങാട് ഭാഗത്ത് നിന്നും കണ്ണൂര്‍, മട്ടന്നൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തില്ലങ്കേരി - ഉളിയില്‍ റോഡ് വഴിയും കാക്കയങ്ങാട് നിന്നും ഇരിട്ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ജബ്ബാര്‍ കടവ് കോളിക്കടവ് പാലം വഴി ഇരിട്ടിയിലേക്കും പോകേണ...

പി ആർ ഡി അറിയിപ്പുകൾ

റാങ്ക് പട്ടിക റദ്ദായിജില്ലയില്‍ ആരോഗ്യവകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 (എന്‍ സി എ മുസ്ലീം-380/16) തസ്തികയിലേക്ക് 2018 ജനുവരി 17 ന് നിലവില്‍ വന്ന റാങ്ക് പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും നിയമന ശിപാര്‍ശ നല്‍കിയതിനാല്‍ 2020 മാര്‍ച്ച് 24 മുതല്‍ പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.പുനര്‍ലേലംതളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി കോമ്പൗണ്ടിലുള്...

കൃഷി വകുപ്പ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കൃഷി വകുപ്പ് 53 ഇനങ്ങളിലായി സംസ്ഥാനതല അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു.   കര്‍ഷകരെയും വിദ്യാര്‍ഥികളെയും പ്രവാസികളെയും മാധ്യമ പ്രവര്‍ത്തകരെയും മറ്റ് കാര്‍ഷികേതര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയും കൃഷിയിലേക്ക് ആകര്‍ഷിക്കുകയും അതു വഴി കാര്‍ഷിക സ്വയംപര്യാപ്തത കൈവരിക്കുകയുമാണ് ലക്ഷ്യം.    ഓരോ അവാര്‍ഡിനും പതിനായിരം മുതല്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള ക്യാഷ് അവാര്‍ഡും ഷീല്‍ഡും സര്‍ട്ടിഫിക്കറ്...

പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്

കണ്ണൂര്‍ താലൂക്കിലെ എളയാവൂര്‍ ക്ഷേത്രം, തെരൂര്‍ ശിവക്ഷേത്രം, മാവിലാക്കാവ് ക്ഷേത്രം, ഇരിട്ടി താലൂക്കിലെ കുഴുമ്പില്‍ ഭഗവതി ക്ഷേത്രം, മൃദംഗശൈലേശ്വരി ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഫോറം മലബാര്‍  ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റ് (...

മേലെ ചൊവ്വ അണ്ടര്‍പാസ് നിര്‍മ്മാണം; പൊതുവിചാരണ

ജില്ലയിലെ എളയാവൂര്‍, കണ്ണൂര്‍ 1 എന്നീ വില്ലേജുകളിലായി മേലെ ചൊവ്വ അണ്ടര്‍പാസ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ കാര്യാലയത്തില്‍ മെയ് 25, 26, 27 തീയതികളില്‍ നടത്തിയ പൊതുവിചാരണയില്‍ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നവര്‍ക്കുള്ള പൊതുവിചാരണ യഥാക്രമം ജൂലൈ 14, 15, 16 തീയതികളില്‍ രാവിലെ 10 മണി മുതല്‍ കലക്ടറേറ്റില്‍ നടക്കും....

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ കല്യാശ്ശേരി ഉപകേന്ദ്രത്തില്‍ ജൂലൈ അവസാനവാരം ആരംഭിക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിനുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. ...

സ്വാശ്രയ പദ്ധതി: അപേക്ഷ ക്ഷണിച്ചു

തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മകനെ/മകളെ സംരക്ഷിക്കുന്ന മാതാവിന്/രക്ഷിതാവിന് തൊഴില്‍ ആരംഭിക്കുന്നതിനായി ഒറ്റത്തവണ ധനസഹായമായി 35,000 രൂപ അനുവദിച്ചു നല്‍കുന്ന സ്വാശ്രയ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷക ബി പി എല്‍ കുടുംബാംഗവും സംരക്ഷിക്കുന്നത് 70 ശതമാനമോ അതില്‍ കൂടുതലോ മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെയായിരിക്കുകയും വേണം.  വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ സ്ത്രീകള്...

പ്രിന്റഡ് നോട്ടുകള്‍ ആവശ്യമുള്ളവര്‍ ബന്ധപ്പെടണം

കണ്ണൂര്‍ ഗവ.പോളിടെക്‌നിക്ക് കോളേജിലെ ഓണ്‍ലൈന്‍ ക്ലാസ് സൗകര്യം ലഭിച്ചിട്ടില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പ്രിന്റഡ് നോട്ടുകള്‍ ആവശ്യമുണ്ടെങ്കില്‍ അതാത് ക്ലാസ് ട്യൂട്ടര്‍മാരെ രണ്ട് ദിവസത്തിനകം ഫോണ്‍ വഴി ബന്ധപ്പെടേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു....

ജില്ലാ ആയുര്‍വേദ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോവിഡ്-19 റെസ്‌പോണ്‍സ് സെല്‍ ആരംഭിച്ചു

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആയുര്‍വേദത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി ജില്ലാ ആയുര്‍വേദ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോവിഡ്-19 റെസ്‌പോണ്‍സ് സെല്‍ ആരംഭിച്ചു. ജില്ലയിലെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നത് ഈ സമിതിയായിരിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐ എസ് എം) ഡോ.എസ് ആര്‍ ബിന്ദു ചെയര്‍പേഴ്‌സണും, മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ് അരവിന്ദ് കോ ഓര്‍ഡിനേറ്ററുമ...

എന്റെ ചക്ക മരം എന്റെ ആരോഗ്യം ബാലസഭാ കൂട്ടികള്‍ക്കായി പരിസ്ഥിതി ദിന ചലഞ്ച്

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍  ലോക പരിസ്ഥിതി ദിനത്തില്‍ ബാലസഭാ കുട്ടികള്‍ക്കായി   പരിസ്ഥിതി ദിന ചലഞ്ച് ഒരുക്കുന്നു. ലോകത്താകമാനം കോവിഡ് 19 പടര്‍ന്നു പിടിച്ച ഈ സാഹചര്യത്തില്‍ കേരളത്തില്‍  ഏറ്റവും കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്പെട്ടത് ചക്ക കൊണ്ടുള്ള വിഭവ വൈവിധ്യമാണ്.  പോഷക സമ്പുഷ്ടവും വിഷ രഹിതവും സുലഭവുമായി ലഭിക്കുന്ന ഈ സമ്പത്ത് കാത്ത് സൂക്ഷിക്കേണ്ടത് വരും തലമുറയുടെ ആര...

മഴക്കാല പൂര്‍വ്വ ശുചീകരണം: മേല്‍ക്കൂരകളില്‍ വെള്ളക്കെട്ട് ഒഴിവാക്കണം

കടകളുടെയും സ്ഥാപനങ്ങളുടെയും മേല്‍ക്കൂരകളില്‍ വെള്ളം കെട്ടിക്കിടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. കെട്ടിടത്തിന്റെ മുകളില്‍ ജലം കെട്ടിക്കിടന്ന് കൊതുകുകള്‍ പെരുകാനുളള സാഹചര്യം ഉണ്ടാകുന്നില്ലെന്ന് ഓരോ കെട്ടിട ഉടമയും കൈവശക്കാരും  ഉറപ്പുവരുത്തേണ്ടതാണ്. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവ്യത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാറുണ്ടെങ്കിലും പലയിടങ്ങളിലും മേ...

സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

മയ്യില്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും 60 വയസില്‍ താഴെയുള്ള അവിവാഹിത/വിധവാ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ വിവാഹം/പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസര്‍/വില്ലേജ് ഓഫീസറില്‍ കുറയാതെയുള്ള റവന്യൂ അധികാരികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ജൂണ്‍ 20 നകം പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കേണ്ടതാണ്. ഡിസംബറില്‍ സാക്ഷ്യപത്രം ഹാജരാക്കിയവര്‍ വീണ്ടും സമര്‍പ്പിക്കേണ്ടതില്ല. സാക്ഷ്യപത്രം സമര്...

പി ആർ ഡി അറിയിപ്പുകൾ

റാങ്ക് പട്ടിക റദ്ദായിജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 (665/12) തസ്തികയിലേക്ക് 2017 ഫെബ്രുവരി 23 ന് നിലവില്‍ വന്ന റാങ്ക് പട്ടിക കാലാവധി കഴിഞ്ഞതിനാല്‍ ഫെബ്രുവരി 23 ന് പൂര്‍വ്വാഹ്നം മുതല്‍ റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.അപേക്ഷ ക്ഷണിച്ചുജില്ലയിലെ കണ്ണൂര്‍ മുന്‍സിഫ് കോര്‍ട്ട് സെന്ററില്‍ അഡ്വക്കറ്റ് ഫോര്‍ ഡൂയിങ്ങ് ഗവണ്‍മെന്റ് വര്‍ക...

ഫെസിലിറ്റേറ്റര്‍മാരാകാന്‍ താല്‍പര്യമുള്ള പട്ടികവര്‍ഗ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസപരമായ ഉന്നമനം, സ്‌കൂള്‍ കൊഴിഞ്ഞുപോക്ക് എന്നിവ തടയുന്നതിനും ഗൃഹപാഠങ്ങള്‍ പഠിക്കുന്നതിന് സഹായമേകുന്നതിനുമായി വകുപ്പ് നടപ്പിലാക്കിയ പഠനമുറി പദ്ധതിയില്‍ ഫെസിലിറ്റേറ്റര്‍മാരാകാന്‍ താല്‍പര്യമുള്ള പട്ടികവര്‍ഗ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  യോഗ്യത: ബി എഡ്/ടി ടി സി.  പ്രസ്തുത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി ജി, ബിരുദം, പ്ലസ്ടു യോഗ്യതയുള്ളവരെ...

കോവിഡ് സമാശ്വാസ സഹായം: കൈപ്പറ്റാത്തവര്‍ ഉടന്‍ അപേക്ഷിക്കണം

ലോക്ക്ഡൗണിനെ തുടര്‍ന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രജീവനക്കാരുടെ ക്ഷേമനിധി മുഖേന ബി, സി, ഡി ഗ്രേഡ് ക്ഷേത്രങ്ങളിലെ ക്ഷേത്രജീവനക്കാര്‍ക്കും ഫണ്ടിന്റെ  അപര്യാപ്തത മൂലം ശമ്പളം കിട്ടാത്ത എ ഗ്രേഡ് ക്ഷേത്രജീവനക്കാര്‍ക്കും അനുവദിച്ചിട്ടുള്ള 2500 രൂപ ധനസഹായം കൈപ്പറ്റാത്ത ക്ഷേത്രജീവനക്കാര്‍ ഉടന്‍ ക്ഷേമനിധി സെക്രട്ടറി മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം. ക്ഷേമനിധി പാസ്ബുക്ക്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ ക...

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ്: അന്തിമ പട്ടിക 17ന് പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020ലെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടര്‍ പട്ടിക ജൂണ്‍ 17ന് പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടിക സംബന്ധിച്ച് മാര്‍ച്ച് 16  വരെ ലഭിച്ചതില്‍ തീര്‍ക്കാന്‍ ബാക്കിയുള്ള അപേക്ഷകള്‍ കോലിഡ് 19 പ്രോട്ടോകോള്‍ പാലിച്ച് ജൂണ്‍ 15നകം  പൂര്‍ത്തിയാക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.  അപേക്ഷകള്‍ സംബന്ധിച്ച് ഫോട്ടോ ഉള്‍പ്പെടെയുള്...

പരിയാരം പഞ്ചായത്തില്‍ ജൂണ്‍ 30 വരെ ആരാധനലായങ്ങള്‍ തുറക്കില്ല

കോവിഡ് 19  വ്യാപനം തടയുന്നതിന്റെ ഭാഗമായി പരിയാരം ഗ്രാമപഞ്ചായത്തിലെ ആരാധനാലയങ്ങളുടെ നിലവില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന സ്ഥിതി ജൂണ്‍ 30 വരെ തുടരാന്‍ തീരുമാനിച്ചു. പരിയാരം ഗ്രാമ പഞ്ചായത്തില്‍ പ്രസിഡണ്ട്  എ രാജേഷ് വിളിച്ച് ചേര്‍ത്ത ആരാധനാലയ പ്രതിനിധികളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. ഫാ. ജോ മാത്യു എസ് ജെ, കെ ബി സൈമണ്‍,  അബൂബക്കര്‍ വായാട്, പി മുഹമ്മദ് അലി മൗലവി, കെ വി കൃഷ്ണന്‍...

അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സജീവ അംഗങ്ങള്‍ക്ക് 1000 രൂപ

കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സജീവ അംഗങ്ങള്‍ക്ക് 1000 രൂപ വിതരണം ചെയ്യുന്നു. അര്‍ഹരായ അംഗങ്ങള്‍ പദ്ധതിയുടെ അംഗത്വകാര്‍ഡ്,  പാസ് ബുക്ക്, ഐ എഫ് എസ് കോഡുസഹിതമുള്ള ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും മൊബൈല്‍ നമ്പറും സഹിതം പേര്, മേല്‍വിലാസം, ജനനതീയതി, വയസ്സ്, പദ്ധതിയില്‍ അംഗത്വം നേടിയ തീയതി/മാസം,...

ബസുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ അനുമതി

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സുരക്ഷിതത്വമില്ലാതെ പാര്‍ക്ക് ചെയ്തിട്ടുള്ള സ്വകാര്യ ബസുകള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യുന്നതിനും വര്‍ക്ക് ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ഏപ്രില്‍ 19 (ഞായര്‍)ന് അറ്റകുറ്റപ്പണികള്‍ക്കായി ബസുകള്‍ മാറ്റുന്നതിനും അനുമതി നല്‍കി ജില്ലാ കലക്ടര്‍ ഉത്തരവായി. ഈ സമയങ്ങളില്‍ ലോക് ഡൗ...

ടാക്‌സ് കണ്‍സള്‍ട്ടന്റ്‌സ് ഓഫീസ് ബുധനാഴ്ച തുറക്കാം

ലോക് ഡൗണ്‍  ക്രമീകരണങ്ങളുടെ വ്യവസ്ഥകളില്‍  ചാര്‍ട്ടേഡ് അക്കൗണ്ടന്റന്മാര്‍ക്ക് ഉപാധികളോടെ  ഇളവുകള്‍.   തയ്യാറാക്കി വച്ചിരിക്കുന്ന റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനായി എല്ലാ ചാര്‍ട്ടേഡ് അക്കൗണ്ടന്മാര്‍ക്കും ടാക്‌സ് പ്രാക്ടീഷണര്‍മാര്‍ക്കും ഓഫീസ് ബുധനാഴ്ച രാവിലെ 10 മണി മുതല്‍ അഞ്ച് മണി വരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത പ്രിന്റിംഗ് പ്രസ്സുകള്...

തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്തു

ജില്ലയിലെ ഇരുപത് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. 130 ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് ഹരിത കര്‍മ്മ സേന ശേഖരിച്ചത്. കോവിഡിന്റെ ഭാഗമായുള്ള ലോക്ക് ഡൗണിനെ തുടര്‍ന്ന് വിവിധ തദ്ദേശസ്ഥാപനങ്ങളുടെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററുകളില്‍ നീക്കം ചെയ്യാനാകാതെ സൂക്ഷിച്ചിരുന്ന മാലിന്യങ്ങളാണിത്. തരംതിരിച്ചതും അല്ലാത്തതുമായ പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്...

വിദ്യാര്‍ഥികള്‍ക്ക് പഠന പിന്തുണയുമായി സമഗ്രശിക്ഷാകേരളം

സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന മേഖലകളില്‍ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി സമഗ്രശിക്ഷ കേരളം.  വിദ്യാര്‍ഥികള്‍ക്ക് പഠനസാമഗ്രികള്‍ വിതരണം ചെയ്യാനുള്ള പദ്ധതിയാണ് ആവിഷ്‌കരിച്ചത്.   ഓണ്‍ലൈന്‍ സൗകര്യം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.  എസ് സി, എസ് ടി വിഭാഗത്തിലെ കുട്ടികള്‍ക്കും മലയോര മേഖലയിലുള്ളവര്‍ക്കും തീരദേശ മേഖ...

22756 സപ്ലൈകോ കിറ്റുകള്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്തു

കോവിഡ് 19 പ്രധിരോധ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യ കിറ്റുകളുടെ വിതരണം ജില്ലയില്‍ പുരോഗമിക്കുന്നു. (ശനി) ഉച്ച വരെ ജില്ലയില്‍ 22756 കിറ്റുകള്‍ വിതരണം ചെയ്തതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.എഎവൈ വിഭാഗത്തിലെ കുടുംബങ്ങള്‍ക്കുള്ള കിറ്റുകളുടെ വിതരണമാണ് റേഷന്‍ കടകളിലൂടെ ഇപ്പോള്‍ നടക്കുന്നത്. 35862 എഎവൈ കാര്‍ഡുകളാണ് ജില്ലയിലുള്ളത്. കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ് സപ്ലൈകോ ഡിപ്പോ മ...

പട്ടയകേസുകളുടെ വിചാരണ മാറ്റി

ഏപ്രില്‍ 17, 24 തീയതികളില്‍ കലക്‌റേറ്റില്‍ നടത്താനിരുന്ന പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയകേസുകളുടെ വിചാരണ യഥാക്രമം ജൂണ്‍ 25, 30 തീയതികളിലേക്ക് മാറ്റിയതായി ആര്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു....

സ്വകാര്യ ക്ഷേത്ര ജീവനക്കാര്‍ക്ക് ധനസഹായം

മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്റെ അധികാര പരിധിയിലുള്ള മഞ്ചേശ്വരം, കാസര്‍കോട് ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട്, പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലെ  നിത്യപൂജയുള്ള (വൈദിക പൂജയുള്ള) സ്വകാര്യ ക്ഷേത്രങ്ങളിലെ ശാന്തി, കഴകം, അടിച്ചു തളി, വാദ്യം തുടങ്ങിയ തസ്തികകളിലെ ജീവനക്കാര്‍ക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍  ധനസഹായത്തിന് അപേക്ഷിക്കാം. ക്ഷേത്രത്തിന്റെ പേര്, മ...

അമിത വില: ജില്ലയില്‍ 72 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

ലോക് ഡൗണിന്റെ സാഹചര്യത്തില്‍ ലീഗല്‍ മെട്രോളജി  വകുപ്പ്  വിവിധ വകുപ്പുകളുമായി  ചേര്‍ന്ന്  നടത്തിയ പരിശോധനയില്‍ അമിതവില ഈടാക്കിയ 72 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. 1408 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.കോവിഡ് 19  രോഗബാധയുടെ പശ്ചാത്തലത്തില്‍ മാസ്‌ക്, സാനിറ്റൈസര്‍, ഹാന്‍ഡ് ഗ്ലൗസ് എന്നിവയ്ക്ക് അമിതവില ഈടാക്കിയതിന് 25 മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരെയും കുപ്പിവെള്ളം ലിറ്ററ...

ജനന-മരണങ്ങള്‍ ലോക് ഡൗണ്‍ കഴിഞ്ഞാലുടന്‍ റിപ്പോര്‍ട്ട് ചെയ്യണം

കോവിഡ് 19നെ തുടര്‍ന്ന് രാജ്യമൊട്ടാകെ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ജനന മരണ രജിസ്‌ട്രേഷനുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് യഥാസമയം നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ചീഫ് രജിസ്ട്രാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.ലോക് ഡൗണ്‍ കാലയളവില്‍ 21 ദിവസം  കഴിയുന്നതും ലോക് ഡൗണ്‍ അവസാനിക്കുന്ന ദിവസം റിപ്പോര്‍ട്ടിംഗ് കാലാവധി കഴിയുന്ന...

അതിഥി തൊഴിലാളികള്‍ക്കിടയില്‍ ആരോഗ്യ പരിശോധനാ ക്യാംപുകള്‍

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അതിഥി തൊഴലാളികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി ആരോഗ്യ വകുപ്പ്, തൊഴില്‍ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സഹകരണത്തോടെ  ഏപ്രില്‍ 11 മുതല്‍  14 വരെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യ പരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിക്കും.അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രാഥമിക സ്‌ക്രീനിംഗ് നടത്തി പനി, അനുബന്ധ ലക്ഷണങ്ങ...

ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ തൊഴിലധിഷ്ഠിത കോഴ്സുകളുമായി അസാപ്

ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ തൊഴിലധിഷ്ഠിത കോഴ്സുകളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം ( അസാപ് ). വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒന്നടങ്കം അടച്ചിട്ട സാഹചര്യത്തിലാണ് ലോക് ഡൗണ്‍ കാലാവധി സൃഷ്ടിപരമായി വിനിയോഗിക്കുന്നതിന് വിദ്യാര്‍ത്ഥികളെ പര്യാപ്തരാക്കുന്നതിനും തൊഴില്‍ മേഖലകളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി തങ്ങളുടെ ...

ജില്ലയില്‍ കോവിഡ് 19 ബാധിതരായ രോഗികള്‍ക്ക് മികച്ച ചികില്‍സയൊരുക്കുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം അഭിനന്ദിച്ചു

ജില്ലയില്‍ കോവിഡ് 19 ബാധിതരായ രോഗികള്‍ക്ക് മികച്ച ചികില്‍സയൊരുക്കുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം അഭിനന്ദിച്ചു. ജില്ലയില്‍ ഇതിനകം കൊറോണ ബാധിച്ച് ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന 26 പേരാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കിക്കൊണ്ടാണ് ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് ചി...

വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സഹായം

ലോക്ക് ഡൗണ്‍ പശ്ചാത്തലം കണക്കിലെടുത്ത് പ്രത്യേകം ശ്രദ്ധയും പരിചരണവും ആവശ്യമായ വയോജനങ്ങള്‍, ഒറ്റയ്ക്ക് താമസിക്കുന്നവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് സാമൂഹ്യ നീതി വിഭാഗം ഭക്ഷണം, മരുന്ന് മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവ എത്തിക്കുന്നു. ബന്ധപ്പെടേണ്ട നമ്പറുകള്‍:  9656778620 (ജില്ലാ സാമൂഹ്യനീതി ഓഫീസര്‍),  9947618033 (പ്രോഗ്രാം ഓഫീസര്‍), 9495136795, 9495900662 (സീനിയര്‍ സൂപ്രണ്ടുമാര്‍), 9...

ഇന്ന് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും

ഏപ്രില്‍ ഒമ്പത് വ്യാഴാഴ്ച ജില്ലയിലെ മുഴുവന്‍ റേഷന്‍ കടകളും സാധാരണ പോലെ തുറന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു...

‘ലോക്ക് ഡൗണ്‍ കാലത്തെ അപ്പൂപ്പനും അമ്മൂമ്മയും' എന്ന വിഷയത്തില്‍ വീഡിയോ മത്സരം സംഘടിപ്പിക്കുന്നു

ഗവ.വൃദ്ധസദനത്തിന്റെ ആഭിമുഖ്യത്തില്‍ ‘ലോക്ക് ഡൗണ്‍ കാലത്തെ അപ്പൂപ്പനും അമ്മൂമ്മയും' എന്ന വിഷയത്തില്‍ വീഡിയോ മത്സരം സംഘടിപ്പിക്കുന്നു.  ലോക്ക് ഡൗണിലൂടെ കടന്ന് പോകുന്ന ഈ കാലയളവില്‍ സ്വഭവനങ്ങളിലെ മുത്തശ്ശനും മുത്തശ്ശിയും കുടുംബത്തിനായും സമൂഹത്തിനായും നടത്തുന്ന ക്രിയാത്മകമായ ഇടപെടലുകള്‍, ഊഷ്മളമായ അനുഭവങ്ങള്‍ തുടങ്ങിയവയാണ് വീഡിയോ ആയി പകര്‍ത്തേണ്ടത്. രണ്ട് മിനുട്ടില്‍ കവിയാതെയുള്ള വീഡിയോ കണ്ണൂര്‍ ...

പട്ടയകേസുകളുടെ വിചാരണ മാറ്റി

ഏപ്രില്‍ 16, 17 തീയതികളില്‍ കലക്ടറേറ്റില്‍ വിചാരണക്ക് വെച്ച കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയകേസുകളുടെ വിചാരണ യഥാക്രമം ജൂണ്‍ 16, 24 തീയതികളിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു....

സഹായധനം നല്‍കുന്നു

കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്തിട്ടുള്ള സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും, ലോക്ക്ഡൗണിന്റെ പശ്ത്താലത്തില്‍ സര്‍ക്കാര്‍ അവശ്യ സര്‍വ്വീസായി പ്രഖ്യാപിച്ച ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ലബോറട്ടറികള്‍, പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി എന്നീ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും, കോവിഡ്-19 കാലയളവില്‍ ജോലി ചെയ്ത തൊഴിലാളികള്‍ക്കും 10...

കൊറോണ പ്രതിരോധം; കേരള എന്‍ ജി ഒ യൂണിയന്‍ ബെഡ്ഷീറ്റുകള്‍ നല്‍കി

അഞ്ചരക്കണ്ടി കൊറോണ ആശുപത്രിയില്‍ കോറോണ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നവര്‍ക്ക് കേരള എന്‍ ജി ഒ യൂണിയന്‍ 200 ഡിസ്‌പോസിബിള്‍ ബെഡ്ഷീറ്റും പില്ലോ കവറുകളും നല്‍കി. കേരള എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന  വൈസ് പ്രസിഡണ്ട് എം വി ശശിധരന്‍ ബെഡ്ഷീറ്റുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. നാരായണ നായികിന് കൈമാറി. ഡെപ്യൂട്ടി ഡി എം ഒ ഡോ.എം കെ ഷാജ്, ഡി പി എം ഡോ. കെ വി ലതീഷ്, എന്‍ ജി ഒ യൂണിയന്‍ ജില്ലാ സെക്രട്ടറി എ രതീശന...

ആയിക്കര ഭാഗത്ത് നടത്തിയ പരിശോധനയില്‍ ഭക്ഷ്യ യോഗ്യമല്ലാത്ത രീതിയില്‍ കണ്ടെത്തിയ 260 കിലോഗ്രാം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു

കേടായ 260 കിലോ മല്‍സ്യം പിടിച്ചെടുത്ത് നശിപ്പിച്ചുഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷന്‍ സാഗര്‍’ റാണിയുടെ ഭാഗമായി ഏപ്രില്‍ ആറിന് ആയിക്കര ഭാഗത്ത് നടത്തിയ പരിശോധനയില്‍ ഭക്ഷ്യ യോഗ്യമല്ലാത്ത രീതിയില്‍ കണ്ടെത്തിയ 260 കിലോഗ്രാം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ആയിക്കര ബാന്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയില്‍ വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന 220 കിലോഗ്രാം വട്ട മുള്ളന്‍, 40 കിലോഗ്രാം ...

മദ്രസ അധ്യാപകര്‍ക്ക് 2000 രൂപ സഹായധനം

ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ കേരള മദ്രസ അധ്യാപക ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2020 മാര്‍ച്ച് മാസം വരെ  വിഹിതമടച്ചു വരുന്ന മദ്രസ അധ്യാപകര്‍ക്ക് താല്‍ക്കാലിക ആശ്വാസമായി 2000 രൂപ നല്‍കുമെന്ന് ചെയര്‍മാന്‍ എം പി അബ്ദുള്‍ ഗഫൂര്‍ അറിയിച്ചു. www.kmtboard.in എന്ന വെബ്സൈറ്റിലൂടെയാണ്  അപേക്ഷിക്കേണ്ടത്. അംഗങ്ങള്‍ക്ക് അംഗത്വ നമ്പറും,  ആധാര്‍ നമ്പറും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ...

മരുന്ന് ക്ഷാമത്തിന് പരിഹാരമായി; ആശങ്ക വേണ്ടെന്ന് ജില്ലാ കലക്ടര്‍

കോവിഡ് -19 പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചില അവശ്യ മരുന്നുകള്‍ക്ക് വിപണിയിലുണ്ടായ ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് വ്യക്തമാക്കി. ലോക്ക് ഡൗണിന്റെ ഭാഗമായി ചരക്ക് ഗതാഗതത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ചില മരുന്നുകളുടെ ദൗര്‍ലഭ്യത്തിന് കാരണമായത്. അടിയന്തര പ്രാധാന്യത്തോടെ ഇക്കാര്യത്തില്‍ ഇടപെടുകയും ചരക്ക് ഗതാഗതത്തിലുണ്ടായ തടസ്സം പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ...

കൊറോണ: അതിജീവനത്തിന് സര്‍ക്കാരിനൊപ്പം കലാകാരന്‍മാരും

കോവിഡ് 19നെ പ്രതിരോധിക്കുന്നതിനും കൊറോണക്കാലത്തെ നമ്മുടെ നാടിന്റെ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിനുമായി സര്‍ക്കാരിന് പിന്തുണ നല്‍കാനായി കേരള ലളിതകലാ അക്കാദമി കലാകാരന്‍മാരില്‍ നിന്നും ചിത്രങ്ങള്‍/ശില്‍പങ്ങള്‍ സംഭാവനയായി സമാഹരിക്കുന്നു. വീടുകളില്‍ കഴിയുന്ന കലാകാരന്‍മാര്‍ തങ്ങളുടെ ശേഖരത്തില്‍ ഉള്ളതോ പുതിയതായി രചിച്ചതോ ആയ ചിത്രം/ശില്‍പം, കുറഞ്ഞത് ഒന്നെങ്കിലും അക്കാദമിയെ ഏല്‍പിക്കാനാണ് അഭ്യര്‍ഥന....

ക്രമക്കേട്: റേഷന്‍കട ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

ഇരിട്ടി താലൂക്കിലെ 101 നമ്പര്‍ കടയില്‍ വിതരണം ചെയ്ത റേഷന്‍ സാധനങ്ങളില്‍ തൂക്കക്കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന്  കടയുടെ അംഗീകാരം സസ്പെന്റ് ചെയ്തു. പരാതിയെ തുടര്‍ന്ന് ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ അന്വേഷണം നടത്തിയതില്‍ ക്രമക്കേട് കണ്ടെത്തുകയായിരുന്നു.  റേഷന്‍ കടകളിലൂടെയുള്ള സൗജന്യ റേഷന്‍ വിതരണത്തിന് തൂക്ക കുറവുള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ജില്ല...

കണ്ണൂര്‍ ഗവ.വൃദ്ധസദനം അണുവിമുക്തമാക്കി

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  കണ്ണൂര്‍ ഗവ.വൃദ്ധസദനം ജില്ലാ അഗ്നി രക്ഷാ സേനയുടെ ആഭിമുഖ്യത്തില്‍ അണുവിമുക്തമാക്കി.  കണ്ണൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ പി ലക്ഷ്മണന്‍ നേതൃത്വം നല്‍കി.  ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഫോഗിംഗും നടത്തി....

പ്രസവ വാര്‍ഡുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും: ഡി എം ഒ

ജില്ലയില്‍ കോവിഡ് - 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നതോടൊപ്പം മാതൃശിശു ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക പരിഗണന നല്‍കി വരുന്നുണ്ടെന്ന്  ഡി എം ഒ ഡോ.നാരായണ നായ്ക് അറിയിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി,  തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശു പത്രി, പയ്യന്നൂര്‍ താലൂക്ക് ആശുപത്രി, പേരാവ...

ക്വാറന്റൈനുശേഷം വീടുകള്‍ അണുനശീകരണം നടത്തണം

കോവിഡ് - 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹോം ക്വാറന്റൈനിലും ആശുപത്രി ക്വാറന്റൈനിലും ഉണ്ടായിട്ടുള്ള വ്യക്തികള്‍ താമസിക്കുന്ന വീടുകളില്‍ അവരുടെ ക്വാറന്റൈന്‍ സമയം കഴിയുന്നതോടെ നിര്‍ബന്ധമായും അണുനശീകരണം നടത്തണമെന്ന് ഡി എം ഒ അറിയിച്ചു. ആശുപത്രി ക്വാറന്റൈനിലേക്ക് ആളുകളെ മാറ്റിയാല്‍ അവര്‍  ഉപയോഗിച്ച മുറി ചുരുങ്ങിയത് മൂന്ന് ദിവസം അടച്ചിടാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതിനിടയില്‍ ആരും...

പദ്ധതിച്ചെലവിലും നികുതിപിരിവിലും മികച്ച നേട്ടം കൈവരിച്ച് ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍

നാടുമുഴുവന്‍ കൊറോണ ഭീഷണിയില്‍ അടച്ചുപൂട്ടലില്‍ കഴിയുമ്പോള്‍ പദ്ധതിച്ചെലവിലും നികുതിപിരിവിലും മികച്ച നേട്ടം കൈവരിച്ച് ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍. ജില്ലയിലെ പാപ്പിനിശ്ശേരി, പരിയാരം, പാട്യം, കാങ്കോല്‍-ആലപ്പടമ്പ്, ഇരിക്കൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ വാര്‍ഷിക പദ്ധതി ഫണ്ട് നൂറു ശതമാനവും ചെലവഴിച്ചു. മാങ്ങാട്ടിടം, കൂടാളി, എരഞ്ഞോളി, ചൊക്ലി, രാമന്തളി, കടന്നപ്പളളി-പാണപ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകള്‍ 95 ...

കൊറോണ വ്യാപനം തടയാന്‍ ഓര്‍ഡിനന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കി സര്‍ക്കാര്‍ ആശുപത്രികളും ഡോക്ടര്‍മാരും വിവരം റിപ്പോര്‍ട്ട് ചെയ്യണം

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കൂടുതല്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് 2020 സര്‍ക്കാര്‍ ഭേദഗതി ചെയ്തു.ഇതു പ്രകാരം എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും കൊറോണ രോഗ പരിശോധനയ്ക്കായി പ്രത്യേക ഇടം സജ്ജീകരിക്കണം. ആശുപത്രികള്‍, നഴ്‌സിംഗ് ഹോമുകള്‍, ക്ലിനിക്കുകള്‍, ആയുര്‍വേദം ഉള്‍പ്പെടെ മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ തുടങ്ങിയവരുടെ അടുക്കല്‍ കോവിഡ് 19 ബാധിത രാജ...

അതിഥി തൊഴിലാളി ക്യാമ്പുകളിൽ ടി വി നല്‍കി

ലോക് ഡൗണ്‍ കാലത്തെ അതിഥി തൊഴിലാളി ക്യാമ്പുകളിലെ ജീവിതം ആസ്വാദ്യകരമാക്കാന്‍ ഇനി ടെലിവിഷനും.  ദയ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി വിതരണം ചെയ്ത ടെലിവിഷനുകളാണ് ജില്ലയിലെ  ക്യാമ്പുകളിൽ പ്രവര്‍ത്തന സജ്ജമാക്കിയത്. ലോക് ഡൗണ്‍ കാരണം പുറത്തിറങ്ങാന്‍ കഴിയാതെ മുറികള്‍ക്കുള്ളില്‍ കഴിയേണ്ടി വരുന്ന അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. അമാനി ഓഡിറ്റോറിയത്തി...

കോവിഡ്-19 സാമൂഹ്യ വ്യാപനം തടയാന്‍ സാമൂഹിക അകലം പാലിക്കേണ്ടതാണ്: ഡി എം ഒ

കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം തടയുന്നതിനായി സാമൂഹിക അകലം പാലിക്കേണ്ടതാണ്. റേഷന്‍ കടകള്‍, പലചരക്ക് പച്ചക്കറി കടകള്‍, മത്സ്യ-മാംസ മാര്‍ക്കറ്റ്, മെഡിക്കല്‍ ഷോപ്പ് എന്നിവിടങ്ങളില്‍ പോകുന്നവര്‍, പെട്രോള്‍ പമ്പ് ജീവനക്കാര്‍, പാചക വാതക വിതരണ തൊഴിലാളികള്‍, പെന്‍ഷന്‍ വാങ്ങാനും മറ്റ് ഇടപാടുകള്‍ക്കുമായി ട്രഷറിയിലോ ബാങ്കുകളിലോ പോകുന്നവര്‍ തുടങ്ങിയവര്‍ പരസ്പരം ഒരു മീറ്റര്‍ അകലം പാലിക്കേണ്ടതാണ്.  ...

കൃത്യമായ അളവില്‍ റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം

കോവിഡ് 19 ന്റെ സാഹചര്യത്തില്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ സാധനങ്ങള്‍ കൃത്യമായി ലഭിക്കുന്നുവെന്ന് കാര്‍ഡുടമകള്‍ ഉറപ്പുവരുത്തണമെന്ന് ഉത്തര മേഖലാ ഡെപ്യൂട്ടി റേഷനിംഗ് കണ്‍ട്രോളര്‍ അറിയിച്ചു. റേഷന്‍ സാധനങ്ങളുടെ തൂക്കത്തില്‍ കൃത്രിമം നടക്കുന്നതായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്.  കാര്‍ഡുടമകള്‍ ബില്ല് കൃത്യമായി വാങ്ങിക്കേണ്ടതും ബില്ല് പ്രകാരമുള്ള ...

അമിത വില: 86 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

ജില്ലയിലെ 86 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്ത് ലീഗല്‍ മെട്രോളജി വകുപ്പ്. 3.30 ലക്ഷം രൂപ പിഴയും ഈടാക്കി. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മാസ്‌ക്, സാനിറ്റൈസര്‍, ഹാന്‍ഡ് ഗ്ലൗസ് എന്നിവയ്ക്ക് അമിത വില ഈടാക്കിയ 15 മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരെ കേസെടുത്തു. ജില്ലയിലെ 80ലധികം റേഷന്‍ കടകളില്‍ നടത്തിയ പരിശോധനയില്‍ സാധനങ്ങള്‍ അളവില്‍ കുറച്ച് വില്‍പ്പന നടത്തിയതിന് ഏഴ് റേഷന്‍ കടകള്‍ക്കെതിരെയും കുപ്പി...

സ്റ്റാഫ് നഴ്‌സ്: ഓണ്‍ലൈനായി അപേക്ഷിക്കാം

കേരള നഴ്‌സിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയില്‍ താമസക്കാരായ ജി എന്‍ എം/ബി എസ് സി നഴ്‌സിംഗ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ മൂന്ന് മാസത്തേക്ക് ജില്ലാ ആശുപത്രിയില്‍ നിയമിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.  ബയോഡാറ്റ, എസ് എസ് എല്‍ സി, സഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഏപ്രില്‍ ആറിന് രാവിലെ ഒമ്പത് മണിക്ക് മുമ്പ്  ിെിവാസിൃ@ഴാമശഹ.രീാ  ലേക്ക് അപേക്ഷ സമര്‍പ്പിക്കണം.  ...

ആംബുലന്‍സ് കൈമാറി

കോവിഡ്  19 ചികിത്സാ കേന്ദ്രമാക്കി മാറ്റിയ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിന് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രി സൗജന്യമായി നല്‍കുന്ന വെന്റിലേറ്റര്‍ സൗകര്യത്തോടു കൂടിയുള്ള ആംബുലന്‍സ് ആസ്റ്റര്‍മിംസ് സി ഇ ഒ ഫര്‍ഹാന്‍ യാസീന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറുമായ ഡോ. കെ നാരായണ നായ്കിന് കൈമാറി. ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ വി ലതീഷ്, ആസ്റ്റര്‍ മിംസ് ...

ജില്ലകളിൽ കൗൺസലർമാരെ ഫോണിലൂടെ വിളിക്കാൻ സൗകര്യമൊരുക്കി വനിതാ കമ്മീഷൻ

കണ്ണൂർ: കോവിഡ് പ്രതിരോധ കാലയളവിൽ സംസ്ഥാന വനിതാ കമ്മീഷൻ ഓഫീസ് പൂർണ തോതിൽ പ്രവർത്തിക്കാനാവാത്ത സാഹചര്യമായതിനാൽ പ്രശ്നങ്ങൾ നേരിടുന്ന വനിതകൾക്ക് കൗൺസലർമാരെ നേരിട്ടു വിളിക്കുന്നതിനു സൗകര്യമൊരുക്കിയതായി അധ്യക്ഷ എം. സി. ജോസഫൈൻ അറിയിച്ചു. രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലു വരെ ടെലിഫോണിലൂടെ അതത് ജില്ലകളിലെ കൗൺസലർമാരെ വിളിക്കാം. നിയമനടപടികൾ ആവശ്യമായ കേസുകളിൽ കമ്മീഷൻ അംഗങ്ങൾ നേരിട്ട് ഇടപെടും....

അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സജീവ അംഗങ്ങള്‍ക്ക് 1000 രൂപ വിതരണം ചെയ്യുന്നു

കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സജീവ അംഗങ്ങള്‍ക്ക് 1000 രൂപ വിതരണം ചെയ്യുന്നു. അര്‍ഹരായ അംഗങ്ങള്‍ പദ്ധതിയുടെ അംഗത്വകാര്‍ഡ്,  പാസ് ബുക്ക്, ഐ എഫ് എസ് കോഡുസഹിതമുള്ള ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും മൊബൈല്‍ നമ്പറും സഹിതം പേര്, മേല്‍വിലാസം, ജനനതീയതി, വയസ്സ്, പദ്ധതിയില്‍ അംഗത്വം നേടിയ തീയതി/മാസം,...