Latest News

അറബി കടലിൻ താളമീ നാട് തീരം തഴുകി പുണരുമീ നാട്

കണ്ണൂരെന്ന് കേട്ടാൽ ഇപ്പോഴും മറ്റു ജില്ലകളിൽ നിന്നുള്ളവർക്ക് ഒരു ഭയമാണ്. 'അയ്യോ കണ്ണൂരോ' എന്ന് ചോദിക്കുന്ന പലരെയും കണ്ടിട്ടുണ്ട്. കാരണം കണ്ണൂരിലെ അക്രമ രാഷ്ട്രീയം തന്നെ. പക്ഷെ അങ്ങനെയൊന്നുമല്ല, സ്നേഹിക്കുന്നവരുടെ നാടാണ് എന്ന്, കണ്ണൂരിനെ പേടിയോടെ കാണുന്നവർക്ക്‌ 'നന്മയുടെ കണ്ണൂർ' എന്ന ആൽബത്തിലൂടെ മറുപടി കൊടുക്കുകയാണ് അപ്പു (ജിജിൻ) എന്ന ഈ ചെറുപ്പക്കാരൻ. 'അറബി കടലിൻ താളമീ നാട് തീരം തഴുകി പുണരുമീ നാട...

മക്കളെ പഠിപ്പിച്ചു വലിയ നിലയിലാക്കണം

തമിഴ്നാട്ടിൽ നിന്നും കണ്ണൂരിലെത്തിയ 'ധീരയ്ക്ക്' പറയാൻ ഒരുപാടുണ്ട്. പ്രധാനമായും കുടുംബകാര്യം തന്നെ.മക്കളെ പഠിപ്പിച്ചു വലിയ നിലയിലാക്കണം.വലിയ ലാഭമൊന്നുമില്ലെങ്കിലും പണ്ടേ ഇവിടെ ജോലി ചെയ്തു ശീലിച്ചത് കൊണ്ട് ജോലി ചെയ്യാൻ ഇഷ്ടം കണ്ണൂര് തന്നെ.പക്ഷെ ചിലവേറിയ ജീവിതമാണ് ഇവിടെ.കുറച്ചു ഭക്ഷണം കഴിക്കാൻ കുറേ പണം ചിലവാകും.കുറച്ചു പണം മതി,നാട്ടിൽ വ്യത്യസ്തമായ ഭക്ഷണമുണ്ടാകും, അത് കഴിച്ചാൽ തൃപ്തിയാകും.പിന്നെ, ഇവ...

നികുതി കടലാസു കാണിച്ചു സൈക്കിൾ ടയർ വാങ്ങിയ കാലം

കടയുടെ നികുതി കടലാസു കാണിച്ചു സൈക്കിൾ ടയർ വാങ്ങിയെന്നു പറഞ്ഞാൽ നമ്മുക്ക് വിശ്വസിക്കാനാകുമോ. ആറു രൂപ മുപ്പത്തിരണ്ട് പൈസ വില വരുന്ന ഡൺലപ് ടയർ വാങ്ങാനാണ് നികുതി കടലാസ്.1979 കാലഘട്ടത്തിലെ സംഭവമാണിത്.അങ്ങനെ കുറെ കാര്യങ്ങൾ സ്വന്തമായി സൈക്കിൾ റിപ്പയർ കട നടത്തുന്ന സാദിക്ക ഓർമ്മിക്കുന്നു.അന്ന് ഒരു സൈക്കിളിനു വില 750 രൂപ എന്നാൽ ഇന്ന് 5500 മുതലാണ് സൈക്കിൾ വിൽക്കപ്പെടുന്നത്.എന്നിട്ടും വിൽപന കൂടിയിട്ടേയുള്ളൂ...

പൈലറ്റാകാൻ ആഗ്രഹിച്ചു

പൈലറ്റാകാൻ ആഗ്രഹിച്ചു പക്ഷെ നടന്നില്ല,ഇനി അത് നടക്കാനും പോകുന്നില്ലെന്ന്  സിറ്റി യൂണിയൻ ബാങ്കിൽ ജോലി ചെയ്തു വരുന്ന സന്ദീപിനറിയാം.എന്നാലും ചില ആഗ്രഹങ്ങൾ ബാക്കിയുണ്ട്,അതിലൊന്ന് ഒരു ബിസിനസുകാരൻ ആകണം എന്നതാണ്.അതിന് ഇനിയും സമയമുണ്ടല്ലോ എന്ന് പുഞ്ചിരിയോടെ സന്ദീപ് പറയുന്നു....

മാർജിൻ ഫ്രീ വന്നതോടെ ഞാൻ ടെൻഷൻ ഫ്രീയായി

സ്വന്തമായി ഗ്രോസറി ഷോപ്പ് നടത്തിയ ഇദ്ദേഹം ഇപ്പോൾ ഒരു കമ്പനിയുടെ സ്റ്റാഫാണ്.വർഷങ്ങൾക്ക് മുൻപ്,മാർജിൻ ഫ്രീ മാർക്കറ്റൊന്നുമില്ലാത്ത കാലം.കച്ചവടം നല്ല രീതിയിൽ തന്നെയായിരുന്നു മുന്നോട്ടു പോയത്.മെല്ലെ മെല്ലെ ഷോപ്പിംഗ് കോംപ്ലക്സുകൾ വന്നു തുടങ്ങി.അവിടെ മാർജിൻ ഫ്രീ മാർക്കറ്റുകളും ഇടം പിടിച്ചു.അതാണ്,സ്വന്തം കട നടത്തി ഇപ്പോൾ മറ്റൊരു കമ്പനി സ്റ്റാഫായ സുനിലിന്റെ കഥ.കട പൂട്ടേണ്ടിവന്നതിൽ ചെറിയ വിഷമമുണ്ടെകിലും ...

സച്ചിൻ ടെണ്ടുൽക്കർ, 'എന്റെ ബോൾ ഫേസ് ചെയ്യുമോ'

ക്രിക്കറ്റെന്നാൽ എല്ലാമാണ് ആദർശിന്‌.ആധികാരികമായി ക്രിക്കറ്റിന്റെ എല്ലാ കാര്യങ്ങളും ഈ താരത്തിന് അറിയാം. പല കളികളിലും തിളങ്ങിയ താരം ഇപ്പോൾ കാനഡയിൽ ജോലി ചെയ്തു വരികയാണ്. നാട്ടിലെത്തിയാൽ കളിക്കാറുണ്ടോ എന്ന ചോദ്യത്തിന്, "ഇത് വല്ലാത്തൊരു ചോദ്യം തന്നെയെന്ന മട്ടിൽ" ഒരു ചിരി. സച്ചിൻ ടെണ്ടുൽക്കർ ഇഷ്ട താരം.ഈ താരത്തെ നേരിട്ട് കണ്ടാൽ ആദ്യം എന്ത് ചോദിക്കും? 'എന്റെ ബോൾ ഫേസ് ചെയ്യുമോ', എന്ന് ഉത്തരം. ...

ഐ ടി സ്പെഷ്യലിസ്ററ്

'ഐ ടി സ്പെഷ്യലിസ്ററ്', എഞ്ചിനീയറായ ഇദ്ദേഹത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. ഐ ടി രംഗം നിതീക്ഷിച്ചു വരുന്ന ഇദ്ദേഹം പുതിയ കാര്യങ്ങൾ പഠിച്ചുക്കൊണ്ടേയിരിക്കുന്നു.വിദേശത്ത് ഒരു കമ്പനിയുടെ പ്രൊജക്റ്റ് മാനേജറാണ്.നാട്ടിൽ ഐ ടി കമ്പനി തുടങ്ങാൻ പോകുന്നു.പലയിടങ്ങളിലും ക്ളാസുകളെടുക്കുന്ന വേളയിൽ ഇദ്ദേഹം പറയാറുള്ള കാര്യമുണ്ട് ' Time is money '        ...

എന്നെ തിരിച്ചറിയാൻ എളുപ്പമല്ലേ

കുറച്ചു കാലം മുൻപ് കണ്ണൂർ സിറ്റിയിലെ ഒരു ചായ കടയുടെ മുന്നിലുള്ള കാഴ്ച,- പൈസ കൊടുത്ത് നല്ല പിടക്കണ മത്തി വാങ്ങി ഈ മനുഷ്യൻ പൂച്ചക്ക് ഇട്ടു കൊടുത്തു.ചായ കടയിലുള്ളവർ മീൻ അവരവരുടെ വീടുകളിലേക്ക് വിലപേശി വാങ്ങുന്നു. പിന്നീട് ഇദ്ദേഹത്തെ ഇടയ്ക്കിടെ കണ്ടു കൊണ്ടിരുന്നു.ഒന്ന് സംസാരിക്കണമെന്ന് തോന്നി. അങ്ങനെ കണ്ടു മുട്ടിയപ്പോൾ പഴയ മീൻ സംഭവം ഓർമ്മിപ്പിച്ചതോടെ ഇദ്ദേഹം തന്റെ ജീവിത കഥ പറഞ്ഞു തുടങ്ങി. വീരാജ് പേട്...

നടൻ റഹ്‌മാനെ ജയിലിൽ കൊണ്ട് പോകുന്ന ആ പോലീസുകാരൻ

നടൻ റഹ്‌മാനെ ജയിലിൽ കൊണ്ട് പോകുന്ന ആ പോലീസുകാരൻ ഇദ്ദേഹമാണ്. 'മറുപടി' എന്ന സിനിമ കണ്ടവർക്ക് ഇദ്ദേഹത്തെ മനസിലായിട്ടുണ്ടാകും. നാലഞ്ചു ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഈ ബാങ്ക് ജീവനക്കാരൻ. എല്ലാം പോലീസുകാരനായിട്ടു തന്നെയാണ്. അമലപോളിന്റെ കൂടെ അഭിനയിച്ച തമിഴ് ചിത്രത്തിൽ പട്ടാള വേഷമായിരുന്നു.പക്ഷെ ജനങ്ങൾ തിരിച്ചറിഞ്ഞത് 'മറുപടി' യിലൂടെയാണ്. അതോടെ, നാട്ടിലും ബാങ്കിലും താരമായി. നിവിൻ പോളിയുട...

റിയൽ ഹീറോ ബിജു

കേക്കും, ബിസ്ക്കറ്റും, മിക്സ്ചറും പൊതിഞ്ഞു കൊടുക്കുന്ന ഒരു കടക്കാരൻ മാത്രമല്ല ബിജു, ഒരു ബേക്കറി ഷെഫ് കൂടിയാണ്. അതും, സൗദി അറേബിയയിലെ അറാംകോ കമ്പനിയിലെ കാറ്ററിങ് വിഭാഗത്തിൽ. കുറച്ചു കാലം നാട്ടിൽ കഴിയാൻ വന്നതാണ്. അങ്ങനെ സ്വന്തമായി ഒരു ബേക്കറി കട  കണ്ണൂർ ജെ എസ് പോൾ കോർണറിൽ തുടങ്ങി. 2016  പുതു വർഷ പിറവിയിൽ ആ കട കത്തി നശിച്ചു. ഇപ്പോൾ അലവിലിൽ ഒരു ബേക്കറി കട നടത്തുന്നു. കട പൂട്ടി എന്നും ലാസ്റ...

സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ പെൺകുട്ടിക്ക് ഐക്യദാർഢ്യം

എന്ത് നാടാണിത്! പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഇവിടെ ജീവിക്കാൻ എന്തൊരു കഷ്ടമാണ്.ഇതാണോ സ്വതന്ത്ര ഇന്ത്യ? ഓരോ പീഡന കഥകളും പുറത്തു വരുമ്പോൾ കരുതും, തീർന്നു ഇനിയുണ്ടാവില്ല. പക്ഷെ ഇതൊരു പ്രചോദനമായി പീഡന പരമ്പരകൾ ദിനം പ്രതി വർദ്ധിക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ, ഒന്ന് പുറത്തിറങ്ങി നടക്കാൻ, അതിപ്പോ പകലായാൽ പോലും, കാമ കണ്ണുകൾ പിന്തുടരുന്നുണ്ടോ എന്ന ഭയമാണ്. അപരിചിതരായ എല്ലാവരെയും ഇത്തരത്തിൽ സംശയിക...

എല്ലാം ശരിയാകുമോ എന്ന് നോക്കാം

ഏഷ്യയിലെ നമ്പർ വൺ ഡ്രൈവിങ്ങ് ബീച്ചിനെ കുറിച്ച് മുഴപ്പിലങ്ങാട് സ്വദേശി കരുണാകരേട്ടന് പരാതിയുണ്ട്. 'പൊട്ടിപൊളിഞ്ഞ ഇരിപ്പിടങ്ങൾ, തുരുമ്പെടുത്ത് നശിക്കുന്ന കസേരകൾ, കാട് മൂടിക്കിടക്കുന്ന ബീച്ചിലേക്കുള്ള വഴികൾ, വിനോദ സഞ്ചാരികളെ വരവേൽക്കുന്നത് ഇതാണ്'. വർഷങ്ങളായി ബീച്ചിന്റെ അവസ്ഥ ഇങ്ങനെയാണ്. കേരളത്തിന് പുറത്താണ് ഈ ബീച്ചെങ്കിൽ കുറേ പേർക്ക് വരുമാനം കിട്ടുന്ന കേന്ദ്രമായിരിക്കും. ബീച്ച് നല്ല രീതിയിൽ പരിപാലി...

റെയിൽവേ ട്രാക്കിൽ നിന്നും ജീവിതത്തിലേക്ക്

വൈശാഖിന്റെ കഥയറിഞ്ഞാൽ നമ്മൾ ഒരു നിമിഷം സ്തബ്ധരായി പോകും. പുലർച്ചെ മൂന്നു മണി മുതൽ രാവിലെ ആറര മണിവരെയാണ് റെയിൽവേ ട്രാക്കിന് സമീപം ബോധമില്ലാതെ കിടന്നത്. ചെന്നൈയിലേക്കുള്ള യാത്രമധ്യേ മലപ്പുറം ജില്ലയിലെ ചെമ്മാട് എന്ന സ്ഥലത്താണ് ട്രെയിനിൽ നിന്ന് തെറിച്ചു വീണത്. ഒരു ആവശ്യത്തിനായി പെട്ടെന്നാണ് യാത്ര പുറപ്പെട്ടത്. പോകുന്ന ദിവസം രാത്രിയിൽ ജോലി തിരക്ക് കാരണം ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. കോഴിക്കോട് എത്തി...

കണ്ണൂരിൽ ഇനിയും ഗോൾഡ് മെഡലിസ്റ്റുണ്ടാവണം

ഒരാൾ തന്നെ എല്ലാ ജോലിയും ചെയ്യുന്ന കാഴ്ച കണ്ടപ്പോൾ അൽപ നേരം നോക്കി നിന്നു. ഒരു വീട്ടിലേക്ക് കേബിൾ കണക്ക്ഷൻ കൊടുക്കുന്ന തിരക്കിലായിരുന്നു. കേബിൾ വലിക്കുന്നതും, പോസ്റ്റിൽ കയറുന്നതുമെല്ലാം ഇദ്ദേഹം ഒറ്റയ്ക്ക്. എന്താണ് സഹായികൾ ആരുമില്ലേ എന്ന് ചോദിച്ചപ്പോൾ, എല്ലാം ഒറ്റയ്ക്ക് ചെയ്യാൻ കഴിയുന്നുണ്ടെന്ന് ഒരു ചെറു ചിരിയോടെ ഉത്തരം. പതിനാറു വർഷമായി കേബിൾ ഓപ്പറേറ്ററായി ജോലി ചെയ്തു വരികയാണ് ഇദ്ദേഹം (പ്രകാശേട്ട...

കളിക്കളത്തിലെ പറക്കും സിങ്

എവിടെ ഫുട്ബോൾ കളിയുണ്ടെങ്കിലും ഈ ചെറുപ്പക്കാരൻ അവിടെയെത്തും. രാത്രിയെന്നോ പകലെന്നോ ഇല്ല, കളിക്കാൻ ഏതു സമയവും റെഡിയാണ്. ഒരു ഫുട്ബോൾ താരമാകണമെന്നായിരുന്നു ആഗ്രഹം പക്ഷെ അതിനുള്ള സാഹചര്യം ഉണ്ടായില്ല. മാടായി കോളേജിലെ ടീമിലുണ്ട്. നഗരത്തിലെ  എന്നും കളിക്കാറുള്ള പഠിച്ച സ്‌കൂൾ ഗ്രൗണ്ടിൽ നിന്ന് ചിത്രം പകർത്തി തിരിച്ചു പോകുമ്പോൾ ഇദ്ദേഹത്തിന്റെ  സുഹൃത്തുക്കൾ വിളിച്ചു പറയുന്നത് കേട്ടു കളിക്കളത്തിലെ...

തൊഴിലാളിയായി കണ്ണൂരിൽ വന്ന് മുതലാളിയായി

തമിഴ്നാട്ടിലെ ഒരു കമ്പനിയിൽ ജോലി ചെയ്തുവരികെയാണ് ആദ്യമായി ശെൽവരാജ് കണ്ണൂരിലെത്തുന്നത്. ഇരുപതു വർഷങ്ങൾക്ക് മുൻപ്, പ്ലാസ്റ്റിക് ശേഖരിക്കാനായിരുന്നു അത്. എന്നാൽ ഇന്ന് അദ്ദേഹം സ്വന്തമായി ഒരു പ്ലാസ്റ്റിക് ശേഖരണ കമ്പനി നടത്തുന്നു കണ്ണൂരിൽ. ഏഴു പേർ ജോലിക്കാരായുള്ള ഒരു കൊച്ചു കമ്പനി. തുണി കടയിൽ നിന്നും ശേഖരിക്കുന്ന ഫസ്റ്റ് ക്വാളിറ്റി പ്ലാസ്റ്റിക് കവറുകൾ ശേഖരിച്ച് തമിഴ്നാട്ടിലേക്ക് കയറ്റി വിടും, കയറ്, ഷീ...

നാല് പേർക്കും 'കണക്കാണ് ഇഷ്ട വിഷയം'

ഇവർ നാല് പേരും ഒരുമിച്ചു നടന്നു വരുമ്പോൾ വെറുതെ സംസാരിച്ചു. സംസാരിക്കുന്നതിനിടയിൽ ഇഷ്ട വിഷയം എന്താണെന്ന് ചോദിച്ചു? നാല് പേരും ഒരുമിച്ചു പറഞ്ഞു 'കണക്കാണ് ഇഷ്ട വിഷയം'. എന്നാൽ പഠിച്ച് എന്താകണമെന്ന് ചോദിച്ചപ്പോൾ നാല് പേർക്കും വ്യത്യസ്ത ആഗ്രഹം. പോലീസ്, മതപണ്ഡിതൻ, ഡോക്ടർ, അധ്യാപകൻ. നാട്ടിൽ കുഴപ്പങ്ങൾ ഉണ്ടാകാതിരിക്കാനാണ് പോലീസാകുന്നത്, ബന്ധു മതപണ്ഡിതനായത് അതിൽ താത്പര്യം, ജനങ്ങളെ സേവിക്കണമെന്ന് ഡോക്ടർ, ...

ദിവാസ്വപ്നത്തിന്റെ ആശാൻ

വിഷ്വൽ എഡിറ്ററായി ജോലി നോക്കുന്നു.ഉയരങ്ങൾ കീഴടക്കാൻ മോഹം.ദിവാസ്വപ്നത്തിന്റെ ആശാനാണ്.ഫാഷനെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട്.ഡ്രൈവിംഗ് ഇഷ്ട വിനോദം.പുതിയ മൊബൈൽ വിപണിയിൽ ഇറങ്ങിയാൽ പിന്നെ ഒന്നിനെ കുറിച്ചും ചിന്തയില്ല.പഴയ മൊബൈൽ വിറ്റിട്ടോ,കടം വാങ്ങിയിട്ടോ,എങ്ങനെയെങ്കിലും  അത് സ്വന്തമാക്കും.ഏറിയാൽ മൂന്നോ നാലോ മാസമേ ആ മൊബൈൽ ഉണ്ടാവു,പിന്നെ പുതിയൊരെണ്ണം,എന്തിനാണ് എന്നൊന്നും ചോദിക്കരുത്,അത് ഒരു ഹോബി....

അതൊരു മിണ്ടാപ്രാണിയല്ലെ

വഴിയരികിൽ ഒരു പട്ടി വയ്യാതെ കിടക്കുന്നു എന്ന് രണ്ടു കുട്ടികൾ വന്ന് പറഞ്ഞപ്പോൾ പട്ടികളെ ജീവന് തുല്യം സ്നേഹിക്കുന്ന ലൂമ മറ്റൊന്നും ചിന്തിച്ചില്ല.വീടിന് സമീപം അവശനായി കിടക്കുന്ന അതിന്റെ അടുത്തേക്ക് ഓടി.ലൂമയ്ക്ക് ആളെ പിടികിട്ടി.വമ്പന,'റോട്ട് വീലർ'.റോട്ട് വീലറിനെ മനസിലായോ.അടുത്ത് ചെല്ലാൻ സമ്മതിക്കില്ല.കടിച്ചു പണിയാക്കും.പക്ഷെ കാലിനേറ്റ മുറിവ് കൊണ്ട് പുളയുന്ന ആ മിണ്ടാപ്രാണിയെ അവിടെ ഇട്ടിട്ട് പോകാൻ ലൂമ...

മകൾ വലിയ പാട്ടുകാരിയാവണം

കണ്ണൂർ താവക്കരയിൽ കടകളിൽ ചായയുമായി വരുന്ന  ഈ മനുഷ്യന് ഒരു  ആഗ്രഹമേ ഉള്ളു,മകൾ വലിയ പാട്ടുകാരിയാവണം.മകളോടൊപ്പം പലവേദികളിലും ഇദ്ദേഹവും കുറേ പാട്ടുകൾ പാടിയിട്ടുണ്ട്.അവസരം   കിട്ടുമ്പോൾ ഇപ്പോഴും പാടുന്നു.ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ  മകളുമൊത്ത് പാട്ടു പാടി പരിശീലനം. ഏതായാലും ഒരുകാര്യം ഉറപ്പാണ് മകളെ ഒരു പാട്ടുകാരിയാക്കും. ...

ലൗഡ് സ്പീക്കർ ജയരാജൻ

ഇത് ജയേട്ടൻ എന്ന് വിളിക്കുന്ന ജയരാജൻ.ഗൾഫിൽ ജോലി ചെയ്ത് വരുമ്പോൾ നടുവേദന സ്വപ്‌നങ്ങൾ തകർത്തു.പക്ഷെ ഇവിടെയും അദ്ദേഹം സന്തുഷ്ടനാണ്.എട്ടു വർഷമായി ഡി എച് എൽ കൊറിയർ സർവ്വീസിൽ ജോലി ചെയ്ത് വരുന്ന ജയരാജൻ വലിയ കമ്മ്യൂണിസ്റ്റുകാരനാണ്.മകനെന്ന് പറഞ്ഞാൽ ഇദ്ദേഹത്തിന് ജീവനാണ്.വൈകി കല്യാണം കഴിച്ചത് കൊണ്ട് മകൻ ഇപ്പോൾ രണ്ടാം ക്ലാസിലാണ്.ഇദ്ദേഹത്തിന്റെ കല്ല്യാണ കഥയും ഒരു രസകരമായ സംഭവമാണ്.ആദ്യം കണ്ട പെണ്ണിനെ ഇഷ്ടപെട്...

കളി കഴിഞ്ഞു,ഇനി സ്കൂളിലേക്ക്

വെക്കേഷൻ അടിച്ചു പൊളിച്ചു നമ്മൾ.എല്ലാം കഴിഞ്ഞു ,ഇനി രാവിലെ സ്ക്കൂളിൽ പോകണം.'മിസ്‌' ഹോംവർക്ക് തരും, വീട്ടിലെത്തിയാൽ പഠിക്കണം,ക്ലാസ് ടെസ്റ്റ് ഉണ്ടാവും, കളിക്കുമ്പോൾ,ഉമ്മ പഠിക്കാൻ പറയും.രാവിലെ എണീക്കണം,അങ്ങനെ ഇനി തിരക്കായിരിക്കും.ഇനി അടുത്ത വെക്കേഷനിൽ,ബൈ ബൈ....