Latest News

പ്രേഷക മനസ്സിൽ വീണ്ടും നിറഞ്ഞൊഴുകി മായാനദി പുല്ലാംകുഴൽ നാദം

ചില ഈണങ്ങൾ  അങ്ങനെയാണ്, ഒരിക്കൽ കേട്ടാൽ മതിയാവും, അവ നമ്മളെ ഒരു മായാലോകത്തേക്ക്  കൂട്ടികൊണ്ട് പോവും. അല്ലെങ്കിൽ അവ നമ്മുടെ ജീവിതത്തിലെ മറ്റെന്തിനേയോ  ബന്ധിപ്പിക്കുന്നു. അത്തരത്തിൽ ഉള്ള ഒരു ഗാനമാണ് മായാനദി എന്ന സിനിമയിലൂടെ റെക്സ്സ് വിജയൻ നമ്മുക്ക് സമ്മാനിച്ചത്. ആ ഗാനം അതിന്റെ തനിമ ഒട്ടും നഷ്ടപ്പെടാതെ തന്നെ C Major 7 മ്യൂസിക് ബാൻഡ് അവരുടേതായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. 'മിഴിയിൽ...

മികച്ച ഗായികക്കുള്ള സംസ്ഥാന പുരസ്‌കാരവുമായി കലോത്സവ വേദിയിലെ ഒരു താരമുണ്ട്

കണ്ണൂര്‍: ചിത്രയും സുജാതയും സിതാരയുമൊക്കെ അരങ്ങു തകര്‍ക്കുന്ന ചലച്ചിത്ര ഗാന വേദിയില്‍ നിന്നും മികച്ച ഗായികക്കുള്ള സംസ്ഥാന പുരസ്‌കാരവുമായി കലോത്സവ വേദിയിലെത്തിയ ഒരു താരമുണ്ട്.കണ്ണൂരിന്റെ തന്നെ സംഭാവനയായ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതഞ്ജന്‍ പണ്ഡിറ്റ് രമേഷ് നാരായണന്റെ മകള്‍ മധുശ്രീ. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ രണ്ട് ഇനങ്ങളിലാണ് ഈ മിടുക്കി മത്സരിക്കുന്നത്.ഹയര്‍സെക്കന്ററി വിഭാഗം ലളിത ഗാനത്തിലു...

മോണോ ആക്ടിൽ താരം ആകാശ് തന്നെ

കണ്ണൂർ: ഹയർ സെക്കന്ററി വിഭാഗം മോണോ ആക്ടിൽ നാലാം തവണയും ഒന്നാം സ്ഥാനം കരസ്ഥമാക്കി ആകാശ് ആഞ്ജനേയൻ താരമായി.കലാകാരനായ കണ്ണൻ ജി നാഥിന്റെയും നൃത്ത അധ്യാപികയായ അമൃതവാണി സീമ കണ്ണന്റെയും മകനാണ് ഈ മിടുക്കൻ.എറണാകുളം ജില്ലയിലെ മൂത്തകുന്നം എസ്.എൻ.എം.ഹയർസെക്കന്ററി സ്‌കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആകാശ്.സഹോദരി അമൃതവർഷയും മോണോആക്ട് കലാകാരിയാണ്.പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അമൃതവർഷ കഴിഞ്ഞ ര...

ജാസ്സിൽ ഒരു പാലക്കാടൻ താളം

അലീന ഫിലിപ്പ് കണ്ണൂർ: ഹയർ സെക്കൻററി വിഭാഗം ജാസ്സ് വെസ്റ്റേണിൽ പാലക്കാട് ജില്ലയുടെ അൻഷാദ് കാസിം ഒന്നാം സ്ഥാനം കരസ്ഥമാക്കി.ആലത്തൂർ ബി എസ് എസ് ഗുരുകുലം പന്ത്രണ്ടാം തരം വിദ്യാർത്ഥിയായ അൻഷാദിന്റെ അഞ്ചാമത്തെ സംസ്ഥാന സ്കൂൾ കലോത്സവ മാണിത്.ഒന്നാം ക്ലാസു മുതൽ പരിശീലനം ആരംഭിച്ച അൻഷാദ് കീബോർഡ്, ലളിതഗാനം, ശാസ്ത്രീയ സംഗീതം, ജലച്ചായം, ചിത്രരചന എന്നിവയിലും കഴിവു തെളിയിച്ചിട്ടുണ്ട്. നെൻമാറ സലി...

ശ്രീജിത്ത് രവിക്കും പറയാനുണ്ട് ചില സംഗീത വിശേഷങ്ങൾ

കണ്ണൂർ: ശ്രീജിത്തിന്റെ സംഗീത വിശേഷങ്ങൾ.ഹൈസ്കൂൾ വിഭാഗം അഷ്ടപദിയിൽ എ ഗ്രേഡോടു കൂടി മൂന്നാം സ്ഥാനം കരസ്ഥമാക് ശ്രീജിത്ത് രവിക്കും പറയാനുണ്ട് ചില സംഗീത വിശേഷങ്ങൾ.പാലക്കാട് ജില്ലയിലെ ആലത്തൂർ ബി എസ് എസ് ഗുരുകുലത്തിൽ പത്താംതരം വിദ്യാർത്ഥിയായ ശ്രീജിത്തിന്റെ അച്ഛൻ മൃദംഗം കലാകാരന് അമ്മ ഗായികയുമാണ്.അഷ്ടപതി കലാകാരിയായ സഹോദരിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ശ്രീജിത്ത് ഇടക്കപഠിച്ചത്.തുടർച്ചയായി മൂന്നാം തവണയാണ...

കലോത്സവ വാർത്തകൾ പ്രവാസികളിൽ എത്തിക്കാൻ ഗൾഫിൽ നിന്നും റേഡിയോ ലേഖകൻ

കണ്ണൂര്‍: അമ്പത്തിയേഴാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം കണ്ണൂരില്‍ നടക്കുമ്പോള്‍ നാട്ടിലെ വാര്‍ത്തകളും വിവരങ്ങളും പ്രവാസികളിലെത്തിക്കാന്‍ ഗള്‍ഫില്‍ നിന്നും റേഡിയോ ലേഖകനെത്തി.കണ്ണൂര്‍ കീച്ചേരി സ്വദേശിയായ അനൂപാണ് ഗള്‍ഫ് മേഖലയിലെ ആദ്യ മലയാള റേഡിയോ ആയ റേഡിയോ ഏഷ്യയുടെ വാര്‍ത്താ വിഭാഗത്തിനു വേണ്ടി കലോത്സവം റിപ്പോർട്ട് ചെയ്യാൻ കണ്ണൂരിലെത്തിയത്.കലോത്സവം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ 1200 ഓളം ...

ഹോളിവുഡ് സംവിധായകൻ സോഹൻ റോയ് കലോത്സവ വേദികളിലെത്തി

അലീന ഫിലിപ്പ് കണ്ണൂർ: ഹോളിവുഡ് സംവിധായകൻ സോഹൻ റോയ് കലോത്സവ വേദികളിലെത്തി.പ്രധാന വേദിയായ നിളയിലെത്തി അദ്ദേഹം  കലാമതസരങ്ങൾ വീക്ഷിച്ചു.ബോളിവുഡ്,കോളിവുഡ്,മോളിവുഡ് മാറ്റി ഇൻഡിവുഡ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.കലോത്സവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമ പ്രവർത്തകരുമായി പങ്കുവെക്കുകയായിരുന്നു.കലോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് മാർഗ്ഗ നിർദ്ദേശവും ടാ...

ആദ്യ കലോത്സവത്തിന്റെ ഓർമ്മ പുതുക്കി വല്ലി ടീച്ചർ

ഉമൈമ ഉമ്മർ കണ്ണൂർ: കുട്ടിക്കലാകാരന്മാരെ കാണാൻ പോലീസ് മൈതാനിയിലെത്തിയ വല്ലിടീച്ചർക്ക് ഇത് ഗൃഹാതരത്വത്തിന്റെ കലോത്സവം.1957 ൽ നടന്ന ആദ്യ കണ്ണൂർ ജില്ലാ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ അനുഭവം പങ്കുവെച്ച് വല്ലി ടീച്ചർ വാചാലയായി.ആ വർഷം എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ കഴിയാതെ പോയതിന്റെ വിഷമം ഇന്നും മാറിയിട്ടില്ലെന്ന് ടീച്ചർ പറഞ്ഞു.കല...

സംഗീത വിസ്മയമൊരുക്കി യുവ കലാകാരന്മാർ

കണ്ണൂർ:വെറുതെ ഒരു സുലൈമാനി തരും,ഒപ്പം കാതിന് ഇമ്പമുള്ള സംഗീതവും.താളത്തിനൊത്ത് ഒരു കൊച്ചു മിടുക്കന്റെ ചിത്ര രചനയും. സംസ്ഥാന കലോത്സവം നടന്ന കണ്ണൂരിലെ വേറിട്ട ഒരു കാഴ്ചയായിരുന്നു ഇത്.വേദി പെരിയാറിൽ എത്തിയവർ സെന്റ് മൈക്കിൾസ് സ്‌കൂളിന് പുറത്തുള്ള ജനത സാംസ്‌കാരിക വേദിയിൽ കയറാതെ പോയിട്ടില്ല.യുവ ഗായകൻമാരായ നിഹാദ് അസീസ്,ആൽവിൻ,ജിതിൻ എന്നിവരുടെ മനോഹരമായ സംഗീത വിരുന്ന് ആസ്വദിക്കാൻ കലോത്സവവേദിക്ക് പുറത്തും ന...

ഒരു യുവാവിന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും അവതരിപ്പിച്ച് 'പരസ്യക്കാരൻ'

ഷോർട്ട് ഫിലിമുകളിലെ പൂമരമായി അറിയപ്പെട്ടൊരു കൊച്ചു ചിത്രമാണ് പരസ്യക്കാരൻ. വിമൽ ജോൺ ജേക്കബ് ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയതുതൊട്ട് സിനിമാസ്നേഹികളായ ഓരോരുത്തരും കാത്തുകാത്തൊരു ചിത്രം. പിന്നീട് വന്ന അഭിരാം ഡിസൈൻ ചെയ്ത മോഷൻ പോസ്റ്റർ ആകാംക്ഷയും കൗതുകവും നിറച്ചു. അവസാനം 2018 മാർച്ച് 9ന് പരസ്യക്കാരൻ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ജിബിൻ സിബിയെ കേന്ദ്രകഥാപാത്രമാക്കി തേജസ്‌ കെ. ദാസാണ് സിനിമയുടെ ത...

നാട്ടുകാരുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ പുലി പോലും തോറ്റു മടങ്ങിയ ദിനം

പുലി അനുഭവം- ഒരു ഓർമ്മക്കുറിപ്പ് മർവാൻ റിയാസ്അവധി ദിനത്തിൻറെ ആലസ്യത്തിൽ മുഴുകിയ നാട് പുലിയിറങ്ങിയിട്ടുണ്ടെന്ന അവിശ്വസനീയ വാർത്ത കേട്ടാണ് ഒന്നുണർന്നത്. ഒന്നു രണ്ടു പേർ പുലിയുടെ ആക്രമണത്തിനിരയായി എന്ന വാർത്ത കൂടി നാട്ടിൽ പരന്നതോടെ നാട്ടുകാർ സർവ്വധൈര്യവും സംഭരിച്ചു കൊണ്ട് പുലിപിടിത്തിനു മുന്നിട്ടിറങ്ങുകയായിരുന്നു. നാടിളകിയപ്പോൾ പുലിയും...

മതസരങ്ങളുടെ സമയക്രമം തെറ്റിച്ച് അനന്തമായി എത്തുന്ന അപ്പീലുകൾ

കണ്ണൂർ: അന്‍പത്തേഴാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ   അപ്പീലുകളുടെ സര്‍വകാല റെക്കോര്‍ഡാണ് ഇത്തവണ. ബുധനാഴ്ച രാവിലെ വരെ 600 അപ്പീലുകളിലായി 2527 കുട്ടികളാണ് കലോത്സവത്തിനെത്തിയത്. വൈകിട്ട് പൂര്‍ത്തിയാകേണ്ട മത്സരങ്ങള്‍  പുലര്‍ച്ചയിലേക്കും ഉച്ചയ്ക്ക് തീരേണ്ടത് രാത്രിയിലേക്കും നീളുന്ന തരത്തിലാണ് അവസ്ഥ.മത്സരം അവസാനഘട്ടത്തിലെത്തുന്ന സമയത്തും അപ്പീലുമായി മത്സരാര്‍ത്ഥികള്‍ എത്തുന്ന കാഴ്ച്ചയാണ് വ...

മണവാട്ടിയെ ചിരിപ്പിച്ച സുകന്യ അച്ഛനെ ഓർത്തു പൊട്ടി കരഞ്ഞു

കണ്ണൂര്‍: ഒപ്പന കഴിഞ്ഞു പൊട്ടിക്കരയുന്ന മത്സാരാർത്ഥിയെ കണ്ട കാണികൾക്ക് ആദ്യം സംഭവം പിടികിട്ടിയില്ല.അധ്യാപകൻ വന്നു കാര്യം പറഞ്ഞതോടെ ഏവരും സങ്കടത്തിലായി.മകള്‍ കലോത്സവ വേദിയിലെത്താന്‍ ആഗ്രഹിച്ച അച്ഛന്‍ ഈ ലോകം വിട്ടുപോയത് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ്.അന്തിമ ചടങ്ങുകള്‍ കഴിഞ്ഞ് പിറ്റേദിവസമാണ് സുകന്യസുഭാഷ് വേദിയിലെത്തിയത്.തന്റെ അസാന്നിധ്യം കൊണ്ട് കൂട്ടുകാരുടെ അവസരം നഷ്ടപെടരുതെന്നു കരുതി ഒ...

പെരിയാറിൽ നാടകം കാണാന്‍ മന്ത്രിയെത്തി

കണ്ണൂർ:പതിനാലാം വേദിയായ  പെരിയാറിൽ നാടകം കാണാന്‍ മന്ത്രിയെത്തി.വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് നാടകം കാണാനായി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ വേദിയായ പെരിയാറിലെത്തിയത്. തിരുവനന്തപുരം കോട്ടന്‍ഹില്‍സ് ജി.ജി.എച്ച്.എസ്.എസ് വിദ്യാര്‍ഥികളായിരുന്നു മത്സരത്തിലെ ആദ്യ നാടകം അവതരിപ്പിച്ചത്.ഒമ്പത് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം ഒരു മണിക്കൂറിലധികം വൈകിയാണ് ആരംഭിച്ചത്.മന്ത്രി 20 മിനിട്ട് അവിടെ ച...

ആറു തട്ടുകളിലായി വിശാലമായ പ്രധാന വേദി

പ്രശാന്തി കണ്ണൂർ: കലോത്സവത്തിന്റെ പ്രധാന വേദി,ആറു തട്ടുകളിലായി വിശാലമായ രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.1100 സ്‌ക്വയർ ഫീറ്റിൽ പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കി ഓല മേഞ്ഞാണ് വേദി ഒരുക്കിയത്.വേദിയുടെ പിറകിൽ ഗ്രീൻ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്.5000 പേർക്ക് കലാ പരിപാടികൾ കാണാൻ കഴിയും.കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ നിറഞ്ഞു നിന്നിരുന്ന പ്രമുഖരുടെ ഛായ ചിത്രങ്ങൾ ...

സമ്മാനത്തുക സംഭാവനയായി നൽകി കണ്ണൂരിന് അഭിമാനമായി യദു ലാൽ

അലീന ഫിലിപ്പ് കണ്ണൂർ: ഒന്നാം സ്ഥാനത്തിനു വേണ്ടി അടികൂടുന്ന മത്സാരാർത്ഥികളും മാതാപിതാക്കളും കാണുക,തനിക്കു കിട്ടിയ സമ്മാനത്തുക സംഭാവനയായി നൽകിയ ഈ മിടുക്കനെ.കിട്ടിയ തുക ഇനിഷ്യേറ്റിവ് ഫോർ റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റിവ് കെയറിനു സംഭാവനയായി നൽകി കണ്ണൂരിന് അഭിമാനമായി മാറിയിരിക്കുകയാണ് മട്ടന്നൂർ സ്വദേശി കെ.വി യദു ലാൽ.ഹൈസ്കൂൾ വിഭാഗം സംസ്കൃത പദ്യപാരായണത്തിൽ ഒന്നാം സ്ഥാനം നേടിയ ഒമ്പതാം ...

കണ്ണൂരിലെ ജനങ്ങൾ കലോത്സവം വിജയിപ്പിച്ചു

കണ്ണൂര്‍: അഭൂതപൂർവമായ ജനത്തിരക്കാണ് കലോത്സവ നഗരിയിലുള്ളത്. പ്രധാന വേദിയായ നിളയിൽ പ്രവേശിക്കാൻ കഴിയാത്ത നിലയിലാണ് തിരക്ക്.പ്രധാനവേദിയില്‍ മാത്രമല്ല പരിസരത്തുള്ള മിക്കവാറും വേദികളില്‍ ആളുകള്‍ക്ക് സദസ്സില്‍ നിന്ന് കാണേണ്ട അവസ്ഥയാണുണ്ടായത്.കലയെ കണ്ണൂരിലെ ജനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഉത്സവമാക്കുകയായിരുന്നു. പൂരപ്പറമ്പിലേക്കെന്നപോലെ ജനങ്ങൾ ഒഴുകിയെത്തുകയാണ്. തിരക്കു കാരണം പ്രധാനവേദിക്ക് മുന്നിലെയും സമീപത...

കലാകാരന്‍മാരും സാഹിത്യകാരന്‍മാരും എതിര്‍പ്പുയരുന്ന സാഹചര്യത്തിലാണ് കലോത്സവം നടക്കുന്നതെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍:കലാകാരന്‍മാരും സാഹിത്യകാരന്‍മാരും എതിര്‍പ്പുയരുന്ന സാഹചര്യത്തിലാണ് കണ്ണൂരിലെ കലോത്സവം നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.തങ്ങള്‍ക്ക് യോജിക്കാന്‍ പറ്റാത്ത എഴുത്തുകാര്‍ എഴുത്തു നിര്‍ത്തണമെന്നും തങ്ങള്‍ക്ക് ഇഷ്ടമല്ലാത്തവര്‍ രാജ്യം വിടണമെന്നും ആവശ്യപ്പെടുന്നു.തങ്ങള്‍ക്ക് യോജിക്കാന്‍ പറ്റാത്ത ചിന്തകള്‍ പങ്കുവെയ്ക്കുന്നവരെ കൊന...

സ്‌കൂള്‍ കലോത്സവം നിരീക്ഷിച്ച് വിജിലന്‍സ് സംഘം

കണ്ണൂര്‍: 57 -മത് സ്‌കൂള്‍ കലോത്സവം നിരീക്ഷിച്ച് വിജിലന്‍സ് സംഘം. മത്സരഫലം അട്ടിമറിക്കുന്ന അവസ്ഥ ഒഴിവാക്കാനുള്ള ശക്തമായ നിരീക്ഷണത്തിലാണ് വിജിലന്‍സ് രംഗത്തുള്ളത്.നേരത്തെ ജില്ലാ കലോത്സവങ്ങളിലും വിജിലന്‍സ് നിരീക്ഷണം ശക്തമായിരുന്നു. സംസ്ഥാനത്തെ പതിനാല് ജില്ലാ കലോത്സവവേദികളിലും നടത്തിയ നിരീക്ഷണങ്ങളുടേയും അന്വേഷണത്തിന്റെയും വിശദമായ റിപ്പോര്‍ട്ടുമായാണ് വിജിലന്‍സ് സംസ്ഥാന കലാമേളയ്ക്കെത്തുന്നത്. സംശയത്തി...

കലാമേളയിൽ പ്ലാസ്റ്റിക് സാന്നിധ്യം ഇല്ലാതിരിക്കാന്‍ അധികൃതര്‍ പ്രത്യേക ശ്രദ്ധ

കണ്ണൂർ: കലാമേളയുമായി ബന്ധപ്പെട്ട എല്ലാകാര്യത്തിലും പ്ലാസ്റ്റിക് സാന്നിധ്യം ഇല്ലാതിരിക്കാന്‍ അധികൃതര്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയാണ് 57 -മത് കലോത്സവം പുരോഗമിക്കുന്നത്.ബാഡ്ജ്, ഫ്‌ളക്‌സ്, പേന, സഞ്ചികള്‍, മറ്റ് അലങ്കാരങ്ങള്‍ എന്നിവയെല്ലാം ജൈവവസ്തുക്കള്‍ കൊണ്ടുമാത്രമുള്ളതാണ്.സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വിദഗ്ധ കലാകാരന്മാര്‍ക്ക് മുന്‍ഗണന നല്‍കിയാണ് വിധികര്‍ത്താക്കളെ നിര്‍ണയിച്ചത്.നഗരത്തിലെ ഓട്ടോറിക്ഷകളു...

വിധികര്‍ത്താക്കളുടെ യോഗ്യതയെ ചൊല്ലിയുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് മത്സരം തടസപ്പെട്ടു

കണ്ണൂര്‍:വിധികര്‍ത്താക്കളുടെ യോഗ്യതയെ ചൊല്ലിയുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് വേദി ആറ് കല്ലായിയിലെ ഗിത്താര്‍ മത്സരം രക്ഷിതാക്കള്‍ തടസ്സപ്പെടുത്തി.മത്സരം തുടങ്ങുന്നതിന് മുമ്പായി ജഡ്ജസിന്റെ പേര് അനൗണ്‍സ് ചെയ്തതോടെയാണ് പ്രശ്നം തുടങ്ങിയത്.ഗിത്താര്‍ മത്സരത്തിന് എത്തിയിരിക്കുന്ന വിധികര്‍ത്താക്കളില്‍ രണ്ടുപേര്‍ സാക്‌സഫോണ്‍, വയലിന്‍ എന്നിവയില്‍ പ്രാഗത്ഭ്യം നേടിയവരാണെന്നും അവർ ഗിത്താര്‍ മത്സരം എങ്ങനെ വിലയിരുത...

കലാമാമാങ്കത്തിന് കണ്ണൂരിൽ വര്‍ണാഭമായ തുടക്കം

കണ്ണൂര്‍: കലാമാമാങ്കത്തിന് കണ്ണൂരിൽ വര്‍ണാഭമായ തുടക്കം.പ്രധാന വേദിയായ നിളയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ മന്ത്രിമാരായ കടന്നപ്പളളി രാമചന്ദ്രന്‍, പ്രൊഫ. സി രവീന്ദ്രനാഥ്, കെ.കെ.ശൈലജ, എം.പി പി.കെ. ശ്രീമതി. ഗായിക കെ.എസ്. ചിത്ര എന്നിവര്‍ സന്നിഹിതരായിരുന്നു. കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കഡറി സ്‌കൂള്‍ പരിസരത്ത് നി...

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഭിന്ന ലിംഗക്കാരുടെ സേവനം ശ്രദ്ധേയമായി

കണ്ണൂര്‍: കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഭിന്ന ലിംഗക്കാരും രംഗത്തുണ്ടായിരുന്നു. സംഘാടനം മുതല്‍ അവതരണം വരെയുള്ള മേഖലകളില്‍ ഇവരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ഔദ്യോഗിക കമ്മിറ്റികളില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും കലോത്സവത്തിന്റെ ഓരോ ഘട്ടത്തിലും ഇവരുടെ കൂട്ടായ്മ സഹായമായി എത്തിയിരുന്നു. കലോത്സവത്തിനു മുന്നോടിയായി കണ്ണൂര്‍ നഗരം ശുചിയാക്കി മാതൃകാ പരമായ പ...

പഴയിടം മോഹനന്‍ നമ്പൂതിരിയുടെ വലം കൈയ്യായി ഊട്ടു പുരയില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു യുവാവുണ്ട്

കണ്ണൂര്‍: സംസ്ഥാന കലോത്സവങ്ങളില്‍ പ്രധാന വേദിക്കൊപ്പം എന്നും ശ്രദ്ധാകേന്ദ്രമാവാറുള്ളത് ഭക്ഷണശാലയാണ്. കലോത്സവ ഭക്ഷണ ശാലയില്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ പേരാണ് മാധ്യമങ്ങളില്‍ നിറഞ്ഞു കേള്‍ക്കാറുള്ളത്. എന്നാല്‍ ഓരോ നേരവും പതിനായിരങ്ങളെ ഊട്ടുന്ന മോഹനന്‍ നമ്പൂതിരിയുടെ വലം കൈയ്യായി ഊട്ടു പുരയില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു യുവാവുണ്ട്.കോട്ടയം കുറിച്ചിത്താനം സ്വദേശി പൊയ്യാലില്‍ ജയന്‍ നായര്‍. ഭക്ഷ...