Latest News

ജില്ലയില്‍ ഇന്ന് 506 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു; 465 പേര്‍ക്ക് സമ്പര്‍ക്കം 662 പേർക്ക് രോഗമുക്തി

കണ്ണൂർ: ജില്ലയില്‍ ഇന്ന് 506 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 465 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 19 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 21 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.സമ്പര്‍ക്കം:465 പേർ കണ്ണൂര്‍ കോര്‍പ്പറേഷന്‍ 47ആന്തൂര്‍ നഗരസഭ 7ഇരിട്ടി നഗരസഭ 34കൂത്തുപറമ്പ് നഗരസഭ 13...

അക്ഷരങ്ങളിലൂടെ വിസ്മയങ്ങൾ തീർത്ത അനശ്വര കഥാകാരിയുടെ രൂപവും ഭാവവും പ്രകൃതവും എല്ലാം പകർത്തി ഒരു കൊച്ചു മിടുക്കി: വീഡിയോ കാണാം

കണ്ണൂർ: കണ്ടാൽ ആരുമൊന്ന് ആശ്ചര്യത്തോടെ നോക്കി പോകും ഈ കൊച്ചു സുന്ദരിയെ. ഒറ്റ നോട്ടത്തിൽ, അക്ഷരങ്ങളിലൂടെ വിസ്മയങ്ങൾ തീർത്ത അനശ്വര കഥാകാരി കമലാ സുരയ്യ എന്ന മാധവിക്കുട്ടി. കമലാ സുരയ്യയുടെ രൂപം മാത്രമല്ല, ഭാവവും പ്രകൃതവും എല്ലാം ഈ കൊച്ചു മിടുക്കി അതുപോലെ പകർത്തിയിട്ടുണ്ട്. കുഞ്ഞു കമല സുരയ്യ പുനരാവിഷ്ക്കരിക്കപ്പെട്ടപ്പോൾ അധ്യാപകരും രക്ഷിതാക്കളും സഹപാഠികളും വിസ്മയഭരിതരായി. ...

ഹൃദയംപൊട്ടിയാണ് സുരേന്ദ്രൻ മരിച്ചതെന്ന് കെപിസിസി അംഗം കെ.പ്രമോദ്; സുരേന്ദ്രൻ സൈബർ ആക്രമണത്തിന്റെ ഇര

കണ്ണൂർ: അന്തരിച്ച കെ.പി.സി.സി സെക്രട്ടറി കെ. സുരേന്ദ്രൻ സൈബർ ആക്രമണത്തിന്റെ ഇരയെന്ന് കെ.പി.സി.സി അംഗം കെ. പ്രമോദ്.  വ്യക്തിഹത്യ താങ്ങാനാകാതെ ഹൃദയംപൊട്ടിയാണ് സുരേന്ദ്രൻ മരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഗൾഫിൽ ജോലി ചെയ്യുന്ന കണ്ണൂരിലെ പഴയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കഴിഞ്ഞ ദിവസങ്ങളിൽ സുരേന്ദ്രനെതിരെ ഫെയ്സ്ബുക്കിലൂടെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നുവെന്ന് പ്രമോദ് പറഞ്ഞു. ഇതിന് കൊടുത്ത ലൈക്കും കമ...

കോൺഗ്രസ് നേതാവ് കെ.സുരേന്ദ്രൻ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് വൈകീട്ട്

കണ്ണൂർ: കെ.പി.സി.സി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഐ എൻ ടി യു സി ദേശീയ സെക്രട്ടറി കൂടിയാണ്. മുൻ ഡിസിസി പ്രസിഡണ്ടായിരുന്നു.കണ്ണൂരിലെ തിരുവേപ്പതി മില്ലിൽ സ്റ്റോർ കീപ്പറായി ജോലിയിൽ പ്രവേശിച്ച് ട്രേഡ് യൂണിയൻ പ്രവർത്തനരംഗത്തിലൂടെ വളർന്ന് കോൺഗ്രസ് സംഘടനാ രംഗത്ത് ഉന്നത പദവികളിൽ എത്തിച്ചേർന്നു...

കോവിഡ് ബാധിച്ച് രണ്ട് കണ്ണൂർ സ്വദേശികൾ ഗൾഫിൽ മരിച്ചു

കണ്ണൂർ: കോവിഡ് ബാധിച്ച് രണ്ട് കണ്ണൂർ സ്വദേശികൾ ഗൾഫിൽ മരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി അരോളി സ്വദേശി പ്രേമൻ ദമാമിലും കണ്ണൂർ ഏഴോം സ്വദേശി എം പി രാജൻ ബഹ്റൈനിലുമാണ് മരിച്ചത്. ഇതോടെ ഇന്ന് ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി. കോവിഡ് ബാധിച്ച് ഗൾഫിൽ ഇതുവരെ 253 മലയാളികൾ മരിച്ചു. ...

ജില്ലയില്‍ പുതിയ അസിസ്റ്റന്റ് കലക്ടര്‍ ചുമതലയേറ്റു

കണ്ണൂർ: ജില്ലയില്‍ പുതിയ അസിസ്റ്റന്റ് കലക്ടര്‍ ചുമതലയേറ്റു. ആലുവ സ്വദേശിയായ ആര്‍ ശ്രീലക്ഷ്മിയാണ് ചുമതലയേറ്റത്. 2019 ഐഎഎസ് ബാച്ചില്‍ നിന്നും പുറത്തിറങ്ങിയ ശ്രീലക്ഷ്മിയുടെ ആദ്യ നിയമനമാണിത്. മദ്രാസ്  യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബിഎ ഇക്കണോമിക്‌സില്‍ ബിരുദവും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയിട്ടുണ്ട്....

കോള്‍സെന്ററില്‍ വളണ്ടിയറായി ഫുട്ബോൾ താരം സഹൽ സി മുഹമ്മദ്

കണ്ണൂർ: കളിക്കളത്തില്‍ കാണാറുള്ള സ്വതസിദ്ധമായ പുഞ്ചിരിയോടു കൂടിയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സഹല്‍ അബ്ദുള്‍ സമദ് എന്ന ആരാധകരുടെ പ്രിയ ഇന്ത്യന്‍ ഓസില്‍ ജില്ലാ പഞ്ചായത്ത് കോള്‍ സെന്ററില്‍ വളണ്ടിയറായെത്തിയത്. ദിവസങ്ങളായി കോള്‍ സെന്ററിലെ സജീവ പ്രവര്‍ത്തകനായ ഫുട്‌ബോള്‍ താരം സി കെ വിനീതിനോട് കാര്യങ്ങള്‍ ചോദിച്ച്  മനസിലാക്കുമ്പോഴേക്കും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അവശ്യസാധനങ്ങള്‍ക്കായി ആളു...

കാള്‍ സെന്ററില്‍ വൊളണ്ടിയറായി ചലചിത്ര താരം ആത്മീയ രാജന്‍

കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ കോള്‍ സെന്ററില്‍ വളണ്ടിയറായി തെന്നിന്ത്യന്‍ സിനിമാതാരം ആത്മീയ രാജന്‍. വെള്ളിയാഴ്ച്ച രാവിലെ 10 മണിയോടു കാള്‍  സെന്ററില്‍ എത്തിയ താരം ആവശ്യക്കാരുടെ കോളുകള്‍ സ്വീകരിക്കുകയും തുടര്‍ന്ന് വീടുകളില്‍ സാധനങ്ങള്‍  എത്തിച്ചു നല്‍കുകയും ചെയ്തു. ജോസഫ്,  അവിയല്‍ എന്നീ സിനിമകളിലൂടെ പ്രശസ്തയായ ആത്മീയ നഴ്‌സിങ് ബിരുദധാരി കൂടിയാണ്. തന്റെ സഹപാഠികളൊക്കെ വിവിധ ആശുപ...

കോള്‍ സെന്ററില്‍ താരമായി നടി നിഖില വിമല്‍

കണ്ണൂർ: ലോക് ഡൗണ്‍ കാലത്ത് സാമൂഹിക സേവനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിലെ കോള്‍ സെന്ററില്‍ ഇന്നലെയെത്തിയത് സിനിമാതാരം നിഖില വിമല്‍. അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കുന്നതിനായി ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിലാണ് വളണ്ടിയറായി തളിപ്പറമ്പ് സ്വദേശിയായ തെന്നിന്ത്യന്‍ താരമെത്തിയത്. അവശ്യസാധനങ്ങള്‍ക്കായി വിളിക്കുന്നവരുടെ കോളുകള്‍ അറ്റന്റ് ചെയ്യലും അവരുമായി കുശലം പറയലുമൊക്കെയായി ഏറ...

ജില്ലാ പഞ്ചായത്തിന്റെ ഹോംഡെലിവറി കോള്‍ സെൻറ്ററിൽ വളണ്ടിയറായി നടൻ സന്തോഷ് കീഴാറ്റൂർ

കണ്ണൂർ: കോവിഡ് 19 എന്ന മഹാമാരിയെ നേരിടാനായി നാം ഇന്ന് പല നിയന്ത്രണങ്ങളും പാലിക്കുകയാണ്. വീടുകളില്‍ അടങ്ങിക്കഴിയുകയാണ്. ഇതൊരു ഒളിച്ചിരിപ്പല്ല, നമ്മുടെ നാട് വലിയൊരു വിപത്തില്‍ നിന്നും മുക്തി നേടി പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരാനുള്ള തയ്യാറെടുപ്പുകളാണ് ഇതെന്ന് നാം ഓരോരുത്തരും ഓര്‍ക്കണം. ഈ പ്രതിസന്ധിയെ നാം അതിജീവിക്കും നടനും കണ്ണൂരിന്റെ സ്വന്തം കലാകാരനുമായ സന്തോഷ് കീഴ...

ഈസ്റ്റര്‍ ദിവസത്തില്‍ ഓര്‍ഡര്‍ സ്വീകരിക്കാന്‍ വളണ്ടിയറായെത്തി ഫുട്‌ബോള്‍ താരം മിഥുന്‍

കണ്ണൂര്‍: ജില്ലാ പഞ്ചായത്തിലെ കോള്‍ സെന്ററില്‍ ഈസ്റ്റര്‍ ദിവസത്തില്‍ ഓര്‍ഡര്‍ സ്വീകരിക്കാന്‍ വളണ്ടിയറായെത്തി ഫുട്‌ബോള്‍ താരം മിഥുന്‍. ആവശ്യ വസ്തുക്കള്‍ക്കായി കോള്‍ സെന്ററിലേക്ക് വിളിച്ചവരില്‍ നിന്ന് ഓര്‍ഡറുകള്‍ കുറിച്ചെടുത്ത കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം കാപ്റ്റന്‍, 24 മണിക്കൂറിനകം സാധനങ്ങള്‍ വീട്ടിലെത്തിക്കാമെന്ന ഉറപ്പും നല്‍കി.കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ മുന്...

കോള്‍ സെന്ററില്‍ സന്നദ്ധപ്രവര്‍ത്തകനായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക്കും

കണ്ണൂർ: ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങളും മരുന്നുകളും വീടുകളിലെത്തിക്കാന്‍ ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററില്‍ സന്നദ്ധപ്രവര്‍ത്തകനായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക്കും. ജില്ലയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ തിരിക്കുകള്‍ക്കിടയിലാണ് അദ്ദേഹം കോള്‍ സെന്ററിലെത്തിയത്.ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള ബാലകിരണ്‍ പദ്ധത...

കോള്‍ സെന്ററിന്റെ ഭാഗമായി കണ്ണൂര്‍ വിസിയും

 കണ്ണൂര്‍: ഹമാരാ ഗ്യാസ് ഖതം ഹോ ഗയാ... തോഡാ ഹെല്‍പ് ചാഹിയേ... ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കാന്‍ ജില്ലാ പഞ്ചായത്തില്‍ ആരംഭിച്ച കോള്‍ സെന്ററിലെ ഫോണെടുത്ത കണ്ണൂര്‍ യൂണിവേഴ്‌സിറ്റ് വൈസ് ചാന്‍സലര്‍ പ്രൊ. ഗോപിനാഥ് രവീന്ദ്രനാഥിന് ലഭിച്ചത് രാജസ്ഥാനില്‍ നിന്നുള്ള ഒരു ഡ്രൈവറുടെ കോളായിരുന്നു. കാള്‍ സെന്ററിന്റെ വിശേഷങ്ങള്‍ അറിയാന്‍ ജില്ലാ പഞ്ചായത്തിലെത്തിയ അദ്ദേഹം...

കളിക്കളത്തില്‍ മാത്രമല്ല, സേവനരംഗത്തും തങ്ങള്‍ ഫുള്‍ ഫോമിലാണെന്ന് തെളിയിക്കുകയാണ് ഈ ഫുട്‌ബോള്‍ താരങ്ങള്‍

കണ്ണൂർ: അവശ്യസാധന വിതരണത്തിനായി ജില്ലാ പഞ്ചായത്തില്‍ ഒരുക്കിയ കോള്‍ സെന്ററിലാണ് ഫുട്‌ബോള്‍ താരങ്ങളായ എന്‍ പി പ്രദീപ്, കെ ബിനീഷ്, കെ വി ധനേഷ് എന്നിവര്‍ വളണ്ടിയര്‍മാരായി എത്തിയത്. കോള്‍ സെന്റര്‍ ആരംഭിച്ചത് മുതല്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന ഫുട്‌ബോള്‍ താരം സി കെ വിനീതും ഒപ്പമുണ്ടായിരുന്നു. താരങ്ങള്‍ പരസ്പരം വിശേഷങ്ങള്‍ ചോദിച്ചറിയുമ്പോഴേക്കും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും  അവശ്യസാധനങ്...

തിരക്കൊഴിയാതെ വിഷുദിനവും; കോള്‍ സെന്ററില്‍ വളണ്ടിയറായി കലക്ടര്‍

കണ്ണൂർ: ജില്ലാ കലക്ടര്‍ ടി വി സുഭാഷിന് വിഷു ദിനം സന്നദ്ധസേവനത്തിന്റേതായിരുന്നു. ജില്ലയിലെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അദ്ദേഹത്തിന് വിഷുവും തിരിക്കൊഴിയാത്ത ദിനം തന്നെയായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററില്‍ വളണ്ടിയറായി അദ്ദേഹം എത്തി. കോള്‍ എടുത്തത് കലക്ടര്‍ ആണെന്ന് അറിഞ്ഞപ്പോള്...

കോള്‍ സെന്ററില്‍ സംഗീതമഴയായി സജിലി സലീം

കണ്ണൂർ: ജില്ലാ പഞ്ചായത്ത് കോള്‍ സെന്ററില്‍ വളണ്ടിയറായി പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയും കണ്ണൂര്‍ സലീമിന്റെ മകളുമായ സജിലി സലീമെത്തിയപ്പോള്‍ അന്തരീക്ഷമാകെ സംഗീത സാന്ദ്രമായി. 'ഹൃദയരാഗ തന്ത്രികള്‍ മീട്ടി... സ്‌നേഹ ഗീതമേകിയും' സജിലി പാടി തുടങ്ങിയപ്പോള്‍ ദിവസങ്ങളായി കോള്‍ സെന്ററില്‍ സേവനമനുഷ്ഠിച്ചിരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അത് അവേശമായി. ലോക് ഡൗണ്‍ കാലത്തെ കോള്‍സെന്ററിന്റെ പ്രവര്‍ത്തനങ്ങള്...

ഔദ്യോഗിക തിരക്കിനിടയിലും കോള്‍ സെന്ററില്‍ വളണ്ടിയറായി എഡിഎം ഇ പി മേഴ്‌സി എത്തി

കണ്ണൂർ: ജില്ലയില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ അവശ്യ സാധനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്തില്‍ ആരംഭിച്ച കോള്‍ സെന്ററിലേക്ക് ഫോണ്‍ വിളികളുടെ പ്രവാഹം. മരുന്നുകള്‍ക്ക്  മാത്രമായി 300ലേറെ കോളുകളാണ് ബുധനാഴ്ച എത്തിയത്. ഇതോടെ അവശ്യ മരുന്നുകളെ കുറിച്ച് വിവരം നല്‍കുന്നതിനായി ഏര്‍പ്പെടുത്തിയ 9400066020 എന്ന നമ്പറിന് പുറമേ  9400066019 എന്ന നമ്പറിലേക്കും വിളിക്കാം. 9400066016, 94...

എന്‍ സൗമ്യയുടെ കല്യാണക്കാലം കൊറോണക്കാലത്തേക്ക് മാറിയത് വളരെ പെട്ടന്നായിരുന്നു

ഏപ്രില്‍ 8 ന് കോട്ടയത്തേക്കൊരു കല്യാണം കൂടാന്‍ പ്ലാന്‍ ചെയ്തതാണ് കണ്ണൂര്‍ ജില്ല ആശുപത്രിയിലെ നഴ്‌സുമാരും ഡോക്ടര്‍മാരും .ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സും  കോട്ടയം സ്വദേശിനിയുമായ സൗമ്യയുടെ വിവാഹം  തീരുമാനിച്ചിരുന്നത് അന്നായിരുന്നു. കൊറോണ വരവറിയിച്ചതോടെ വിവാഹം ഏപ്രില്‍ 26ന് തൃക്കരിപ്പൂരിലേക്ക് മാറ്റി. അതു പിന്നെയും മാറ്റി. കൊറൊണ മാറുന്ന കാലത്തേക്ക്. ആ കാലം ഉടന്‍ ഉണ്ടാവുമെന്ന പ്രതീക്ഷ...

'മുലകുടിക്കുന്ന കുഞ്ഞുണ്ട് വീട്ടില്‍; രണ്ടാഴ്ചയായി അവന്‍ രാത്രിയുറങ്ങിയിട്ട്'

കണ്ണൂർ: മുലകുടിക്കുന്ന കുഞ്ഞിനെ ഭര്‍ത്താവിനൊപ്പം വിട്ടാണ് കൊട്ടിയൂര്‍ സ്വദേശിയായ നഴ്‌സ് ജീന്‍ മേരി അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ രണ്ടാഴ്ച മുമ്പ് കൊറോണ സംഘത്തിന്റെ ഭാഗമായെത്തിയത്. 14 ദിവസത്തിനു ശേഷം ഇന്നലെ വൈകിട്ട് അവര്‍ ആശുപത്രിയില്‍ നിന്നിറങ്ങിയെങ്കിലും ഇനിയും രണ്ടാഴ്ച മകനെ പിരിഞ്ഞിരിക്കണമല്ലോ എന്ന സങ്കടത്തിലാണ് അവര്‍.എന്നും വിളിക്കുമ്പോള്‍ അവന്‍ ചോദിക്കും, അമ്മച്ചിയെന്താ എ...

സമര്‍പ്പിത പരിചരണത്തിന് ഇടവേള; ഇനി രണ്ടാഴ്ചത്തെ ക്വാറന്റൈന്‍ വാസം

കണ്ണൂർ: 14 ദിവസം കോവിഡ് രോഗികളെ പരിചരിച്ച ശേഷം വീണ്ടും രണ്ടാഴ്ചത്തെ ക്വാറന്റൈനിലേക്ക് പോവുകയാണ് അഞ്ചരക്കണ്ടി പ്രത്യേക കോവിഡ് ആശുപത്രിയിലെ ആദ്യ മെഡിക്കല്‍ സംഘത്തിലെ 34 പേര്‍. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങാതെ തുടര്‍ച്ചയായ ദിവസങ്ങളില്‍ 12 മണിക്കൂറോളം ജോലി ചെയ്തതിന്റെ പ്രയാസങ്ങള്‍ക്കു പകരം അവരുടെ മുഖങ്ങളില്‍ തെളിഞ്ഞു നിന്നത്, ഒരു മഹാമാരിയെ വിജയകരമായി നേരിട്ട് 11 പേരെ ...

കൊറോണ ബാധിതരെ ഫോണിൽ വിളിച്ച് വിവരമന്വേഷിച്ച സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ നടപടി തെറ്റായ നിലപാടാണെന്ന് മുഖ്യമന്ത്രി

കണ്ണൂർ:  ആശുപത്രിയിൽ കഴിയുന്ന കൊറോണ ബാധിതരെ ഫോണിൽ വിളിച്ച് വിവരമന്വേഷിച്ച സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നടപടി തെറ്റായ നിലപാടാണെന്ന് മുഖ്യമന്ത്രി. കൊറോണ രോഗബാധിതരുടെ പേരുവിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കേണ്ടതാണ്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗിയുടെ പേരുവിവരങ്ങൾ സ്വകാര്യമാണ്. അത് ലംഘിച്ചത് തെറ്റായ നിലപാടാണ്. ...

പാനൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി പ്രാദേശിക നേതാവായ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റിൽ

കണ്ണൂര്‍: പാനൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി പ്രാദേശിക നേതാവായ സ്‌കൂള്‍ അധ്യാപകന്‍ പിടിയിലായി. പാനൂര്‍ കടവത്തൂര്‍ കുറുങ്ങാട് കുനിയില്‍ പത്മരാജനെയാണ് ബുധനാഴ്ച ഉച്ചയോടെ പോലീസ് പിടികൂടിയത്. ഇയാളുടെ അറസ്റ്റു രേഖപ്പെടുത്തി. ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനായ പത്മരാജനെ കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു മാസമായിട്ടും പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു...

തമാശക്കാണെങ്കില്‍ പോലും അങ്ങിനൊന്നും പറയല്ലെ സാറെ, ഡോക്ടറും ഈ ഡയലോഗും തമ്മില്‍ എന്താണ് ബന്ധമെന്നല്ലേ

കണ്ണൂര്‍: തമാശക്കാണെങ്കില്‍ പോലും അങ്ങിനൊന്നും പറയല്ലെ സാറെ. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഇ എന്‍ ടി ഡോക്ടര്‍ അഞ്ജു അരൂഷിൻറെ വാക്കുകളാണിത്. സുരാജ് വെഞ്ഞാറമൂട് ഒരു ചിത്രത്തില്‍ ദയനീയമായി പറയുന്ന ഈ വാചകത്തോടെയാണ് കഴിഞ്ഞ ഏപ്രില്‍ മൂന്നിലെ തന്റെ പതിവ് അനുഭവക്കുറിപ്പ് ഡോക്ടർ  അവസാനിപ്പിക്കുന്നത്. ഡോക്ടറും ഈ ഡയലോഗും തമ്മില്‍ എന്താണ് ബന്ധമെന്നല്ലേ? കോവിഡ് ഡ്യൂട്ടിക്കിടയില്‍ തനിക്ക...

കോള്‍ സെന്ററിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സ്‌നേഹ സമ്മാനവുമായി ചിത്രകാരന്‍ ധനരാജ് കീഴറ

കണ്ണൂർ: കൊറോണ കാലത്തും ജില്ലാ പഞ്ചായത്തിലെ  കോള്‍സെന്ററില്‍ കര്‍മ്മനിരതരായിരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കുപ്പിയില്‍ വരച്ച ചിത്രങ്ങള്‍ സമ്മാനമായി നല്‍കി പ്രശസ്ത ചിത്രകാരന്‍ ധനരാജ് കീഴറ. ജില്ലാ പഞ്ചായത്ത് കോള്‍ സെന്ററിലെ വളണ്ടിയര്‍മാര്‍ക്കും മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ക്കുമായി 25 ബോട്ടില്‍ ആര്‍ട്ടുകളാണ് ധനരാജ് സമ്മാനിച്ചത്.  ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബെംഗളൂരുവിലെ ജോലിസ്ഥ...

അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലെ മൂന്നാമത്തെ മെഡിക്കല്‍ സംഘവും ക്വാറന്റൈനിലേക്ക്

കണ്ണൂർ: കഴിഞ്ഞ രണ്ടാഴ്ചക്കിടെ 18 പേര്‍ രോഗമുക്തി നേടിയതിന്റെ ആശ്വാസത്തിനൊപ്പം നിറഞ്ഞ സംതൃപ്തിയോടെയാണ് അഞ്ചരക്കണ്ടി കോവിഡ്19 ആശുപത്രിയിലെ മൂന്നാമത്തെ മെഡിക്കല്‍ സംഘവും നിരീക്ഷണത്തിലേക്ക് പോയത്. രോഗമുക്തരായി ഓരോരുത്തരും ആശുപത്രി വിടുമ്പോള്‍ അതിനു പിന്നില്‍ കോവിഡ് മഹാമാരിയെ പൂര്‍ണ്ണമായും പൊരുതി തോല്‍പ്പിക്കാനാകുമെന്ന ഇവരുടെ ശുഭാപ്തി വിശ്വാസവുമുണ്ടായിരുന്നു.നോഡല്‍ ഓഫീസര്‍ ജോ. അജിത് കുമാറിന്റെ...

കണ്ണൂർ ജില്ലയിൽ പത്ത് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; ഒൻപത് പേർ വിദേശത്ത് നിന്ന് വന്നവരും ഒരാൾക്ക് സമ്പർക്കത്തിലൂടെ

കണ്ണൂർ: കണ്ണൂർ ജില്ലയിൽ പത്ത് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ഒൻപതു പേർ വിദേശത്ത് നിന്ന് വന്നവരാണ്. ഒരാള്‍ അജ്മാനില്‍ നിന്നും എട്ടു പേര്‍ ദുബൈയില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.മാര്‍ച്ച് 18ന് ഐഎക്സ് 344 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ ചെണ്ടയാട് സ്വദേശി (54), 19ന് ഐഎക്സ് 346 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ പാത്തിപ്പാലം സ്വ...