Latest News

സാമൂഹിക അകലം പാലിക്കല്‍ അമേരിക്കയില്‍ രോഗികളുടെ എണ്ണം കുറയ്ക്കുന്നതില്‍ ഫലപ്രദമായെന്ന് പകര്‍ച്ചവ്യാധി വിഭാഗം തലവന്‍ ഡോ. അന്തോണി ഫൗസി

വാഷിങ്ടന്‍: സാമൂഹിക അകലം പാലിക്കല്‍ അമേരിക്കയില്‍ രോഗികളുടെ എണ്ണം കുറയ്ക്കുന്നതില്‍ ഫലപ്രദമായെന്ന് പകര്‍ച്ചവ്യാധി വിഭാഗം തലവന്‍ ഡോ. അന്തോണി ഫൗസി. മരണനിരക്ക് ഉയര്‍ന്നു തന്നെയാണെങ്കിലും ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടാകുന്നതെന്നും വൈറ്റ്ഹൗസില്‍ ഫൗസി വ്യക്തമാക്കി. നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യത്തിനു ഫലമുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്. അതു തുടരുക തന്നെ...

ഫിലിപ്പീന്‍സിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാര്‍ഥികളുടെ മടക്കം അനിശ്ചിതത്വത്തില്‍; മനില വിമാനത്താവളത്തില്‍ നിന്ന് പുറത്താക്കി

മനില: ഫിലിപ്പീന്‍സില്‍ ദുരിതമൊഴിയാതെ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നും ഇതുവരെ ഇന്ത്യന്‍ എംബസിയുടെ ഭാഗത്തുനിന്നു യാതൊരു സഹായവും ലഭിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മടക്കയാത്രയ്ക്കുള്ള എയര്‍ ഏഷ്യ വിമാനം റദ്ദാക്കിയതോടെ ബോര്‍ഡിങ് പാസ്സ് തിരികെ വാങ്ങി മനില വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ സംഘത്തെ സുരക്ഷാ ഉദ്യോസ്ഥര്‍ പുറത്താക്കി. ക...

കോവിഡ് 19 : താമസ വിസയുള്ള വിദേശികള്‍ക്കും പ്രവേശന വിലക്ക് ഏർപ്പെടുത്തി യു.എ.ഇ

ദുബായ്: താമസവിസയുള്ള വിദേശികള്‍ക്കും യു.എ.ഇ പ്രവേശന വിലക്കേര്‍പ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ വിലക്ക് നിലവില്‍ വരും. അവധിക്ക് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇന്നുമുതല്‍ ഇനി ഒരു അറിയിപ്പുണ്ടാവുന്നതു വരെ യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയില്ല. എല്ലാത്തരം വിസക്കാര്‍ക്കും വിലക്ക് ബാധകമാണ്. ഇപ്പോള്‍ വിദേശത്തുള്ള താമസ വിസക്കാര്‍ക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ശേഷം യു...

കോവിഡ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില മെച്ചപ്പെടുന്നതായി റിപ്പോർട്ട്

ലണ്ടന്‍: കോവിഡ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില മെച്ചപ്പെടുന്നതായി റിപ്പോർട്ട്. ഇപ്പോള്‍ കിടക്കയില്‍ ഇരിക്കുകയും ക്ലിനിക്കല്‍ ടീമുമായി നല്ല രീതിയില്‍ ഇടപഴകുന്നുണ്ടെന്നും ആശുപത്രി അധികൃതർ. ഇപ്പോഴും തീവ്രപരിചരണത്തിലുള്ള പ്രധാനമന്ത്രിക്ക് സെന്റ് തോമസ് ആശുപത്രിയില്‍ മികച്ച പരിചരണം ലഭിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ബോറിസ് ജോണ്‍സന്റെ ആരോഗ്യ പരിചരണത്തില്‍ ഡോ. റി...

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ പുതുതായി 9,251 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 257 പേർ മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3.66 ലക്ഷം ആയിട്ടുണ്ട്. തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം 2.06 ലക്ഷം ആയി. ഒറ്റദിവസത്തിനിടെ 6,988 പേർക്കാണ് അവിടെ പുതുതായി രോഗം കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 89 പേർ മരിച്ചതടക്കം ആകെ മരണം 3409 ആയി. 1.29 ലക്ഷം കോവിഡ് ബാധിതരുള്ള ഡൽഹിയിൽ 3806 മരണവും 54626 കോവിഡ് ബാധിതരുള്ള ഗുജറാത്തിൽ 2300 മരണവും റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ പുതുതായി 9,251 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 257 പേർ മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3.66 ലക്ഷം ആയിട്ടുണ്ട്.തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം 2.06 ലക്ഷം ആയി. ഒറ്റദിവസത്തിനിടെ 6,988 പേർക്കാണ് അവിടെ പുതുതായി രോഗം കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 89 പേർ മരിച്ചതടക്കം ആകെ മരണം 3409 ആയി....

കോവിഡ്​19: വൈറസിനെ ചെറുക്കാൻ മനുഷ്യരില്‍ വാക്​സിന്‍ പരീക്ഷണം ആരംഭിച്ച്‌​ അമേരിക്ക

വാഷിങ്ടൺ: ലോകരാജ്യങ്ങളിൽ ഭീതി വിതച്ച കോവിഡ്-19 വൈറസിനെതിരായ മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തില്‍ നിര്‍ണായക മുന്നേറ്റം. അമേരിക്കയിലെ സിയാറ്റിലില്‍ മനുഷ്യശരീരത്തില്‍ വാക്സിന്‍ പരീക്ഷണം ആരംഭിച്ചു. തിങ്കളാഴ്ചയാണ് പരീക്ഷണം തുടങ്ങിയതെന്ന് അമേരിക്കന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. എം.ആര്‍.എന്‍.എ -1273 എന്ന പേരില്‍ യു.എസ് നാഷനല്‍ ഇന്‍സ്റ്റിററ്യൂട്ട് ഓഫ് ഹെല്‍ത്താണ് (എന്‍.ഐ.എച്ച്‌) വാക്സിന്‍ വ...

കൊറോണ: ഫ്രാന്‍സില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നതിന് വിലക്ക്; ജർമനിയിൽ ഉല്ലാസ-വ്യാപാര കേന്ദ്രങ്ങൾ അടച്ചു; സ്വിറ്റ്‌സര്‍ലന്‍ഡില്‍ അടിയന്തരാവസ്ഥ

പാരീസ്: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യൂറോപ്യന്‍ രാജ്യങ്ങള്‍. ജനങ്ങള്‍ പുറത്തിറങ്ങുന്നത്‌ ഫ്രാന്‍സ് കര്‍ശനമായി വിലക്കി. യൂറോപ്പില്‍ കൊറോണയുടെ പ്രഭവകേന്ദ്രമായ ഇറ്റലിയും സ്പെയിനും നേരത്തെ ഏര്‍പ്പെടുത്തിയ സമാനമായ നിയന്ത്രണങ്ങളിലൂടെയാണ് ഇപ്പോൾ ഫ്രാന്‍സും കടുന്നുപോകുന്നത്. സ്‌കൂള്‍, കഫേ, അവശ്യ സര്‍വ്വീസല്ലാത്ത കടകള്‍ എന്നിവയെല്ലാം ഫ്രാന്‍സില്‍...

കോവിഡ് 19 : മഹാമാരിയിൽ ലോകത്ത് മരണസംഖ്യ എണ്ണായിരത്തോട് അടുക്കുന്നു

റോം: ലോകരാജ്യങ്ങളിൽ കോവിഡ് 19 ബാധിച്ച്‌ മരിച്ചവരുടെ എണ്ണം എണ്ണായിരത്തിലേക്ക്. കൊറോണ വൈറസ് ബാധിച്ച് 803 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ മരണ സംഖ്യ 7965 ആയി. 1,98,178 പേര്‍ വിവിധ രാജ്യങ്ങളില്‍ ചികിത്സയിലുണ്ട്. 81,728 പേർ രോഗത്തില്‍ നിന്നും മുക്തരായതായാണ് റിപ്പോര്‍ട്ട്. ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് , ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വൈറസ് നിയന്ത്രണാതീതമായി പടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്...

കോവിഡ് 19 : ക്വാലാലംപൂരില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കും

ന്യൂഡല്‍ഹി: കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കും. ഫിലിപ്പീന്‍സില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരാണ് മനിലയില്‍ കുടുങ്ങിയിരിക്കുന്നത്. മനിലയിലെ പെര്‍പെച്വല്‍ സര്‍വകലാശാലയില്‍ നിന്നുള്ള 400 എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ മലയാളികളും ഉണ്ട്. അടുത്ത വിമാനത്തിൽ...

കൊവിഡ് 19: സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വീട്ടിലിരുന്നു ജോലി ചെയ്യാന്‍ നിര്‍ദേശം

റിയാദ്: കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം. സ്വകാര്യ മേഖലയിലെ മുഴുവന്‍ സ്ഥാപനങ്ങളുടേയും ആസ്ഥാനങ്ങളില്‍ 15 ദിവസത്തെ നിയന്ത്രണം പ്രഖ്യാപിച്ചു. സ്വകാര്യ കമ്പനികളുടെ ആസ്ഥാനങ്ങളില്‍ തൊഴിലാളികള്‍ ഹാജരാകാന്‍ പാടില്ല. തൊഴില്‍ മാനവവിഭവ ശേഷി മന്ത്രാലയത്തിന്റേതാണ് തീരുമാനം. ബ്രാഞ്ചുകളില്‍ തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കണം. നേരത്തെ സൗദിയിലെ പള്ളികളില്‍ നിസ്കാര...

കൊറോണ: ആഗോള മഹാമാരിയിൽ മരണസംഖ്യ 7000 കവിഞ്ഞു

റോം: ആഗോള മഹാമാരിയായ കൊറോണ വൈറസ് ബാധയില്‍ ലോകത്ത് മരണസംഖ്യ 7,007 ആയി. 1,75,536 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയിലാണ് ഇപ്പോള്‍ ഏറ്റവുമധികം പേര്‍ മരിക്കുന്നത്. 2158 പേര്‍ ഇതുവരെ ഇവിടെ മരിച്ചു. 28,000 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. 145 രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്പില്‍ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഫ്രാന്‍സ് മറ്റു രാജ്യങ്ങളുമായി പങ്ക...

കൊവിഡ് 19: ലോകരാജ്യങ്ങളിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 4600 കടന്നു; 118 രാജ്യങ്ങളിലെ ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

ഒട്ടാവ: ഏറ്റവും പുതിയ കണക്കനുസരിച്ച്‌ കൊവിഡ് 19 ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 4600 കടന്നു. 118 രാജ്യങ്ങളിലായി 125,000 പേര്‍ക്ക് കൊവിഡ് 19 ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധ അനിയന്ത്രിതമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി ലോകരാജ്യങ്ങള്‍ വൈറസിനെ പ്രതിരോധിക്കാനുള്ള ശ്രമം തുടരുകയാണ്. കൊവിഡ് അതിവേഗം പടര്‍ന്ന ഇറ്റലിയില്‍ രോഗം ബാധിച്ച്‌ മരിച്ചവരുടെ ...

കൊറോണ ഭീതി ഒഴിയാതെ ലോകം; മരണം 4983 ആയി; ഇറ്റലിയില്‍ മരിച്ചത് 1016 പേര്‍ ; റോമില്‍ പള്ളികളും അടച്ചിടുന്നു

റോം: ലോകത്ത് കൊറോണ വൈറസ് ബാധിച്ചുള്ള മരണനിരക്ക് ഉയരുന്നു. രോഗം ബാധിച്ച്‌ ലോകത്ത് മരിച്ചവരുടെ എണ്ണം 4983 ആയി. 127 രാജ്യങ്ങളിലാണ് രോഗം പടര്‍ന്നുപിടിച്ചത്. ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലാണ് മരണ നിരക്ക് വന്‍തോതില്‍ ഉയരുന്നത്. ഇറ്റലിയില്‍ 186 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ മരണസംഖ്യ 1016 ആയി. 15,113 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ഇറ്റലി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗം പടരുന്ന...

കൊറോണ ഭീതി: എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും രണ്ടാഴ്ചത്തേക്ക് റദ്ദാക്കി സൗദി അറേബ്യ

റിയാദ്: കൊറോണ വൈറസ് ലോകത്താകമാനം വ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും റദ്ദാക്കി സൗദി അറേബ്യ. ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കാണ് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. ആദ്യം ഇന്ത്യയടക്കുമുള്ള 14 ഓളം രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെക്കാനായിരുന്നു തീരുമാനിച്ചിരുന്നത് എങ്കിലും, പിന്നീട് എല്ലാ അന്തരാഷ്ട്ര സര്‍വീസുകളും നിര്‍ത്തിവെക്കാന്‍ സൗദി ആഭ്യന്തര മന്ത്രാല...

കൊറോണ ഭീതിയിൽ ലോകം; അമേരിക്കയിലും സ്പെയിനിലും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

വാഷിങ്ടൺ: ലോകത്തെ മുഴുവന്‍ ഭീതിയിലാക്കി പടരുന്ന കൊറോണയുടെ (കൊവിഡ്19) പശ്ചാത്തലത്തില്‍ കടുത്ത ജാഗ്രതയിലേക്കും നിയന്ത്രണത്തിലേക്കും നീങ്ങി വിവിധ രാജ്യങ്ങള്‍. രോഗം പടരുന്നത് കണക്കിലെടുത്ത് അമേരിക്കയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്‌പെയിനും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്...

കൊറോണയെ നേരിടാൻ സാര്‍ക്ക് രാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്ന മോദിയുടെ ആഹ്വാനത്തെ പിന്തുണച്ച്‌ പാകിസ്താന്‍

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ നേരിടാന്‍ സാര്‍ക്കാര്‍ രാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്തുണയുമായി പാകിസ്താന്‍. ആഗോളതലത്തിലും മേഖലാതലത്തിലും ഒന്നിച്ചുപ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും കൊറോണയെ തുരത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി നിര്‍ദേശിച്ച വീഡിയോ കോണ്‍ഫറന്‍സില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആരോഗ്യവിഭാഗം സ്‌പെഷ്യല്‍ അസിസ്റ്റന്റ...

കോവിഡ്​ 19: ലോകത്ത്​ മരണം 6500 കവിഞ്ഞു; യൂറോപ്പില്‍ കൊറോണ പടരുന്നു, ഇറ്റലിയില്‍ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 368 പേര്‍

ബെയ്ജിങ്: നിലവില്‍ ലോകത്താകമാനം കൊറോണ ബാധയില്‍ 6500ലേറെ പേര്‍ മരണപ്പെട്ടു. 156 രാജ്യങ്ങളിലായി 1,69,316 പേര്‍ക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിയന്ത്രണ വിധേയമാകാതെ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നു. ഞായറാഴ്ച മാത്രം 368 പേര്‍ വൈറസ് ബാധയേറ്റ് ഇറ്റലിയില്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ മരണനിരക്ക് 1,809 ആയി ഉയര്‍ന്നായി ഇറ്റാലിയന്‍ ആരോഗ്യവകുപ്പ് അറിയിച്ചു. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈ...

ഗൾഫിൽ ആദ്യ കൊറോണ മരണം; ബഹ്​റൈനില്‍ കോവിഡ്​ ബാധിച്ച സ്​ത്രീ മരിച്ചു

മനാമ: ബഹ്റൈനില്‍ കോവിഡ് -19 ബാധിച്ച്‌ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. രാജ്യത്തെ ആദ്യ കോവിഡ് മരണമാണിത്. 65 വയസുള്ള സ്ത്രീയാണ് മരിച്ചത്. ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിക്കുന്നത് മുമ്പ് തന്നെ ഇവര്‍ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാസം ഇറാനില്‍ നിന്ന് എത്തിയതാണ് ഇവര്‍. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ രോഗം ...

കൊറോണ വൈറസ്: മരിച്ചവരുടെ എണ്ണം 2,120 ആയി; ഇറാനില്‍ രണ്ട് പേര്‍ മരിച്ചു

കൊറോണ വൈറസ് ബാധ മൂലം ഇറാനില്‍ രണ്ട് പേര്‍ മരിച്ചു. ഇറാനില്‍ ആദ്യമായി രോഗബാധ കണ്ടെത്തിയ രണ്ട് പേരാണ് മരിച്ചത്. ഇതോടെ കൊറോണ വൈറസ് ബാധ മൂലം ലോകത്ത് മരിച്ചവരുടെ എണ്ണം 2120 ആയി. ടെഹ്റാന്‍ നഗരത്തിനടുത്ത് ഖോമിലാണ് കൊറോണ വൈറസ് ബാധയില്‍ രണ്ട് പേര്‍ മരിച്ചതെന്ന് ഇറാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോകത്താകെ 75,291 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം, രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് ...

കൊറോണ വൈറസ്: മരണസംഖ്യ 2118 ആയി; ചൈനയില്‍ വൈറസ് വ്യാപനം കുറയുന്നതായി നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍

ബെയ്‌ജിങ്‌: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 2118 ആയി. ചൈനയില്‍ കഴിഞ്ഞദിവസം 114 മരണംകൂടി റിപ്പോര്‍ട്ടു ചെയ്തതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. അതിനിടെ, ചൈനയില്‍ വൈറസ് വ്യാപനം കുറയുന്നതായി ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ അവകാശപ്പെട്ടു. നിലവില്‍ ലോകത്ത് ഒട്ടാകെ 74,576 പേര്‍ക്കാണ് ഇപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയ്ക്ക് പുറമെ ഇറാനിലും ജപ്പാനിലും രണ്ടുപേര്‍ വീതവും ദക്ഷിണകൊ...

ഭാരതത്തിലേക്കുള്ള യാത്രയിലാണ്, ഏതാനും മണിക്കൂറുകള്‍ക്കകം കാണാം; ഹിന്ദിയില്‍ ട്വീറ്റ് ചെയ്ത് ട്രംപ്

ന്യൂഡല്‍ഹി: ഇന്ത്യയിലെത്താൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഹിന്ദിയില്‍ ട്വീറ്റ് ചെയ്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 'ഭാരതത്തിലേക്കുള്ള യാത്രയിലാണ്, ഏതാനും മണിക്കൂറുകള്‍ക്കകം എല്ലാവരെയും കാണാം' എന്നാണ് ട്രംപ് മാര്‍ഗമധ്യേ ട്വീറ്റ് ചെയ്തത്. ഇന്ത്യ സന്ദർശിക്കാൻ അതിയായ താൽപര്യമുണ്ടെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു. ഇന്ത്യന്‍ സമയം രാവിലെ 11.40നാകും ട്രംപ് അഹമ്മദാബാദില്‍ വിമാനമിറങ്ങുക. ട്രം...

കൊറോണ ഭീതിയിൽ ഗൾഫ്; രണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

മനാമ: ബഹ്‌റൈന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ കൊറോണ വൈറസിന്റെ ആദ്യ കേസ് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയങ്ങളെ ഉദ്ധരിച്ച്‌ ഇരു രാജ്യങ്ങളും അറിയിച്ചു. ഇറാനില്‍ നിന്ന് എത്തിയ ഒരു ബഹ്‌റൈന്‍ പൗരനാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്ന് മടങ്ങിയെത്തിയ സൗദി പൗരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പുതിയ കൊറോണ വൈറസ് ബാധിച്ചതായി കുവൈത്ത് അറിയിച്ചു. വടക്കുകിഴക്കന്‍ ഇറാ...

കൊറോണ വൈറസ്​: ചൈനയില്‍ പുതുതായി 508 പേര്‍ക്ക്​ രോഗബാധ; രാജ്യങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്​ ലോകാരോഗ്യ സംഘടന

ജനീവ: ചൈനയില്‍ നിന്നും 30 ഓളം രാജ്യങ്ങളിലേക്ക് പടര്‍ന്ന കൊറോണ വൈറസിനെതിരെ രാജ്യങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. കൊറോണ വൈറസ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. പശ്ചിമേഷ്യയിലും യൂറോപ്പിലും കൊറോണ ബാധിച്ച്‌ മരണപ്പെടുന്നവരുടെയും രോഗ ബാധിതരുടെയും എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് നിർദേശം നൽകിയത്. കൊറോണ വൈറസ് ബാധയുടെ ഉത്ഭവ കേന്ദ്രമായ...

ഡൽഹി കലാപം ദു:ഖകരമെന്ന്‌ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ ദുഃഖം രേഖപ്പെടുത്തി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. പരമാവധി സംയമനം പാലിക്കണമെന്നും അക്രമം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ഡല്‍ഹിയിലെ പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ അക്രമസഭവങ്ങളില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. സമാന സാഹചര്യങ്ങളില്‍ ചെയ്തത് പോലെ പരമാവധി സംയമനം പാലിക്കണം. അക്രമം ഒഴിവാക്കണം' യുഎന്...

കൊവിഡ് 19: സ്ഥിരീകരിച്ചത് 50 രാജ്യങ്ങളിൽ; ഇറാനിൽ മരിച്ചവരുടെ എണ്ണം 210 ആയി; ഗുരുതര സാഹചര്യമെന്ന് ലോകാരോഗ്യ സംഘടന

ടെഹ്‌റാൻ: കൊറോണ ഭീതിയൊഴിയാതെ ലോക രാജ്യങ്ങള്‍. 50 രാജ്യങ്ങളിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു. കൂടാതെ  ചൈനയ്ക്ക് പിന്നാലെ ഇറാനിലും മരണ സംഖ്യ ഉയരുന്നത് കടുത്ത ആശങ്കയ്ക്കിടയാക്കുന്നു. ഔദ്യോഗിക കണക്കില്‍ മരണം 34 മാത്രമാണെങ്കിലും ഇറാനില്‍ മരണം 210 കഴിഞ്ഞുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. സ്ഥിതിഗതികള്‍ രൂക്ഷമായ സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം നാളെ ഇറാനിലെത്തും . അതേസമയം ഇറ്റലിയില്‍ മരണം...

കോവിഡ്​ 19: മരണം 3000 കടന്നു; കൂടുതല്‍ രാജ്യങ്ങളിലേക്ക്​ വ്യാപിക്കുന്നു

ബെയ്ജിങ്: കോവിഡ് 19 ബാധിച്ച്‌ ലോകത്ത് മരിച്ചവരുടെ എണ്ണം 3000 കടന്നു. ചൈനയില്‍ മാത്രം 2912 പേരാണ് മരിച്ചത്. ഞായറാഴ്ച ചൈനയില്‍ 42 പേരാണ് മരിച്ചത്. പുതുതായി 202 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തുകയും ചെയ്തു. ഹുബൈ പ്രവിശ്യയിലാണ് ഏറ്റവുമധികം മരണമെന്ന് ചൈനീസ് നാഷനല്‍ ഹെല്‍ത്ത് കമീഷന്‍ അറിയിച്ചു. ചൈനക്ക് പുറത്ത് കൊറോണ വ്യാപകമായി പടര്‍ന്നുപിടിച്ച ഇറാനില്‍ ഞായറാഴ്ച 11 പേര്‍ കൂടി മരിച്ചു. ഇതുവരെ 54 പേരാണ്...

കൊറോണ ഭീതി: ഇറ്റലിയില്‍ മലയാളികളടക്കം 85 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നു

റോം: കൊറോണ വൈറസ് (കൊവിഡ് 19) ഭീതിയിൽ മലയാളികളുള്‍പ്പടെ 85 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നു. വടക്കന്‍ ഇറ്റലിയിലെ ലോംബാര്‍ഡി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പാവിയ സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് ഒരാഴ്ചയായി ഇവിടെ കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളില്‍ നാലു പേര്‍ മലയാളികളാണ്. 15 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും 20 പേര്‍ കര്‍ണാടകത്തില്‍ നി...

ആശങ്കയിലാഴ്ത്തി കൊറോണ: അമേരിക്കയില്‍ മരണം ആറായി; ഗുരുതര സാഹചര്യമെന്ന് ലോകാരോഗ്യ സംഘടന

വാഷിംഗ്‌ടൺ: കൊറോണ വൈറസ് ബാധ മൂലം മരിച്ച ആളുകളുടെ എണ്ണം 3000 കടന്നു. അമേരിക്കയില്‍ ഇതുവരെ ആറു പേര്‍ കോവിഡ് 19 വൈറസ് ബാധ മൂലം മരിച്ചെന്നും മരണനിരക്ക് ഉയരുന്നതായുമാണ് വിവരം. കഴിയുന്നതും വേഗത്തില്‍ അസുഖത്തിന് ചികിത്സ ലഭ്യമാക്കുമെന്നും നിലവില്‍ വാക്‌സിനുകള്‍ ഇല്ലെന്നും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞു. വൈറസ് ബാധ ഏറ്റവും ശക്തമായി ബാധിച്ചിരിക്കുന്ന ഇറ്റലി, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നും എത്...

കോവിഡ് 19: ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 2,946 ആയി; ചൈനക്ക്​ പുറത്ത്​ രോഗബാധിതരുടെ എണ്ണം 10000 കടന്നു

ബെയ്‌ജിങ്‌: കോവിഡ് 19 ബാധിച്ച്‌ ചൈനയില്‍ മരിച്ചവരുടെ എണ്ണം 2,943 ആയി. 80,151 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹുബൈ പ്രവിശ്യയിലാണ് ഏറ്റവുമധികം മരണമുണ്ടായതെന്ന് ചൈനീസ് നാഷനല്‍ ഹെല്‍ത്ത് കമീഷന്‍ അറിയിച്ചു. ചൈന കഴിഞ്ഞാല്‍ കൂടുതല്‍ മരണമുണ്ടായത് ഇറാനിലാണ്, 77 പേരാണ് രോഗബാധയേറ്റ് മരിച്ചത്. ഇറ്റലിയില്‍ 52 പേരും സൗത്ത് കൊറിയയില്‍ 31 പേരും മരിച്ചു.അമേരിക്കയില്‍ മരണം 9 ആയി ഉയര്‍ന്നു. ഇറാനിലും വിവിധ ഗള...

കൊറോണ: ഇന്ത്യയുള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കുവൈത്ത്

കുവൈത്ത് സിറ്റി: കോവിഡ്-19 വൈറസ് ബാധ ആഗോളതലത്തില്‍ നിയന്ത്രണാധീതമായി പടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഴ് രാജ്യങ്ങളിലെ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്. ശനിയാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് വിലക്ക് ഏർപ്പെട്ടുത്തിയത്. ഇതേതുടര്‍ന്ന് കരിപ്പൂരില്‍ നിന്ന് പുലര്‍ച്ചെ പുറപ്പെടേണ്ട വിമാന...

കൊവിഡ് 19: ലോകത്താകെ മരണം 3484; ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

ബെയ്ജിങ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 3484 ആയി. ഒരു ലക്ഷത്തിലധികം ആളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 101,622 പേര്‍ക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മാത്രം മരിച്ചത് 3000ത്തിലധികം ആളുകളാണ്. 80, 651 പേര്‍ക്കാണ് ചൈനയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ഇറ്റലിയില്‍ കൊവിഡ...

കോവിഡ് 19 ഭീതി: ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യക്കാര്‍ക്ക് ഖത്തറില്‍ പ്രവേശന വിലക്ക് ഏർപ്പെടുത്തി

ദോഹ: കോവിഡ്-19 ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ താല്‍ക്കാലിക പ്രവേശന വിലര്‍ക്കേര്‍പ്പെടുത്തി. ഇന്ത്യയെ കൂടാതെ പാകിസ്താന്‍, ബംഗ്ലാദേശ്, ചൈന, ഈജിപ്ത്, ഇറാന്‍, ഇറാഖ്, ലബനാന്‍, നേപാള്‍, ഫിലിപ്പീന്‍സ്, ദക്ഷിണ കൊറിയ, ശ്രീലങ്ക, സിറിയ, തായ് ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്. ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള എല്ലാ യാത്രക്ക...

കൊറോണ വൈറസ് വ്യാപിച്ചത് 100 രാജ്യങ്ങളിലേക്ക്; മരണം 3800ലേറെ; ജാഗ്രതയിൽ ലോകം

ബെയ്‌ജിങ്‌: ചൈനയിൽ പടർന്നു പിടിച്ച കൊറോണ വൈറസിനെ നേരിട്ട് ലോകരാജ്യങ്ങൾ. ചൈനയ്ക്ക് പുറമെ 100ലേറെ രാജ്യങ്ങളില്‍ കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്തു. 3800ലേറെ പേര്‍ മരിച്ചതായാണ് കണക്ക്. 1,10,071 പേര്‍ക്ക് രോഗം ബാധിച്ചു. അതേസമയം, വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിലും ചൈനക്ക് പുറത്ത് ഏറ്റവും കൂടുതല്‍ രോഗം ബാധിച്ച ദക്ഷിണ കൊറിയയിലും മരണനിരക്ക് കുറഞ്ഞുതുടങ്ങി. യൂറോപ്പില്‍ വൈറസ് വ്യാപകമായി പടര്‍ന്ന ഇറ്റലിയില്‍ ...

കോവിഡ് 19: മരണം 4000 കവിഞ്ഞു; ആറ് അമേരിക്കന്‍ പാര്‍ലമെന്റ് അംഗങ്ങളെ നിരീക്ഷണത്തിലാക്കി; ഇ​റ്റ​ലി പൂ​ര്‍​ണ​മാ​യും അ​ട​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി

ബെയ്‌ജിങ്‌: കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 4000 കവിഞ്ഞു. വിവിധ രാജ്യങ്ങളിലായി ഇതുവരെ 4011 പേര്‍ മരിച്ചു. വൈറസിന്റെ ഉറവിടമായ ചൈനയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്, 3136 പേര്‍. ഇറ്റലിയില്‍ 463, ഇറാനില്‍ 237, ദക്ഷിണ കൊറിയയില്‍ 51, യുഎസില്‍ 26 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്കുകള്‍. 100 ലധികം രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അറുപതിനായിരത്...

കൊവിഡ് 19 : ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക്: 121 രാജ്യങ്ങളില്‍ പടര്‍ന്നതോടെ കൊറോണ (കോവിഡ്-19) വൈറസ് ബാധ മഹാമാരിയായി ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്‌.ഒ.) പ്രഖ്യാപിച്ചു. ഡബ്ല്യു.എച്ച്‌.ഒ.യുടെ അധ്യക്ഷന്‍ ടെേഡ്രാസ് അഥനോം ഗബ്രീസീയൂസാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നിലവില്‍ വിവിധരാജ്യങ്ങളിലെ 1,22,289 പേര്‍ക്കാണ് കൊേറാണ സ്ഥിരീകരിച്ചത്. 4389 പേര്‍ക്ക് ജീവന്‍ നഷ്ടമായി. എല്ലാ രാജ്യങ്ങളുംതന്നെ ഇപ്പോള്‍ കൊറോണയുടെ ഭീഷണി നേരിടുന്നുണ്ട...

കൊറോണ ജാഗ്രത: അമേരിക്കയിലും യാത്രാ വിലക്ക്; യൂറോപ്പില്‍ നിന്നുള്ള യാത്രാ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

വാഷിങ്ടണ്‍: കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ യൂറോപ്പില്‍ നിന്നുള്ള എല്ലാ യാത്രാ സർവീസുകൾക്കും 30 ദിവസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക. അമേരിക്കയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. അതേസമയം ബ്രിട്ടണെ വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 'പുതിയ കേസുകള്‍ അമേരി...

കൊറോണ വൈറസ്: ചൈനയില്‍ മരിച്ചവരുടെ എണ്ണം 900 കടന്നു

ബെയ്‌ജിങ്‌: കൊറോണ വൈറസ് ബാധയിൽ ചൈനയില്‍ മരണസംഖ്യ 900 കടന്നു. ഇതോടെ ചൈനയില്‍ ആകെ മരണം 908 ആയി. ഇന്നലെ മാത്രം 97 പേരാണ് കൊറോണ ബാധിച്ച്‌ മരിച്ചത്. വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബേയ് പ്രവിശ്യയില്‍ ഏറ്റവും ഒടുവില്‍ 91 പേരാണ് മരണമടഞ്ഞത്. 2002-03 ല്‍ ലോകത്തെ വിറപ്പിച്ച സാര്‍സ് ബാധയെ തുടര്‍ന്നുണ്ടായ മരണസംഖ്യയേയും കൊറോണ വൈറസ് മറികടന്നു.  സാര്‍സ് വൈറസ് 774 പേരുടെ ജീവന്‍ കവര്‍ന്നിരുന്നു.അവസാന കണക്കുകള...

കൊറോണ വൈറസ്: ചൈനയിൽ മരിച്ചവരുടെ എണ്ണം 1355 ആയി; ലോക മൊബൈൽ കോൺഗ്രസ് മാറ്റിവെച്ചു

ബെയ്‌ജിങ്‌: കൊറോണ ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 1355 ആയി. രോഗം ആദ്യം സ്ഥിരീകരിച്ച വുഹാൻ ഉൾപ്പെടുന്ന ഹുബൈ പ്രവിശ്യയിൽ ഇന്നലെ മാത്രം 242 പേരാണ് മരിച്ചത്. രോഗം വ്യാപിക്കുന്നത് തടയാൻ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമ്പോഴും കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. നിലവിലെ കണക്കനുസരിച്ച് ലോകത്താകെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 1,357 ആയി. ഫിലിപൈൻസിലും ഹോങ്കോങിലും നേരത്തെ ഒരോ മരണം റിപ്പ...

കൊറോണ വൈറസ് ബാധിച്ച്‌ മരണം 1486 ആയി; ചൈനയില്‍ വ്യാഴാഴ്ച മാത്രം 116 മരണം

ബെയ്‌ജിങ്‌: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,486 ആയി. ഇതില്‍ 1483 പേരും ചൈനയിലാണ്. രോഗം സ്ഥിരീകരിച്ച വുഹാൻ ഉൾപ്പെടുന്ന ഹുബൈ പ്രവിശ്യയിൽ ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത് 116 പേരാണ്. ചൈനയിൽ ഇതുവരെ രോഗം ബാധിച്ച് മരിച്ചത് 1483 പേരാണ്. ഇതിൽ 1483 പേരും ഹുബൈ പ്രവിശ്യയിലുള്ളവരാണ്. ഹോങ്കോങിലും ഫിലിപ്പീൻസിലും ജപ്പാനിലും ഒരോ കൊറോണ മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഹുബൈയിൽ ഇന്നലെ 4823 പേർക്ക് പുതുത...

കൊറോണ വൈറസ്; ചൈനയില്‍ മരണം 2000 കടന്നു

ബെയ്ജിംഗ്: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍  മരിച്ചവരുടെ എണ്ണം 2000 കടന്നു.  ഇതുവരെ മരണസംഖ്യ 2009  ആയതായി ചൈനീസ് ദേശീയ ഹെൽത്ത് കമ്മീഷൻ അറിയിച്ചു. ഹൂബെ പ്രവിശ്യയിൽ ഇന്നലെ മാത്രം 132 പേരാണ് മരിച്ചത്.75,121 പേര്‍ ഇതിനോടകം രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വൈറസ് ബാധിച്ച്‌ വുഹാനിലെ വുച്ചാന്‍ ആശുപത്രി ഡയറക്ടര്‍ ലിയു ഷിമിംഗും മരണപ്പെട്ടിരുന്നു. കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാനില്‍ രോഗികളെ ക...

What is Lorem Ipsum? Updated Ver

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ നാലര വര്‍ഷക്കാലം കേരളത്തിന്റെ പൊതുസ്വത്ത് കൊള്ളയടിച്ച് നാടിനെ മുടിച്ച ഒരു മുഖ്യമന്ത്രിക്ക് കൂട്ടുനിന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയാണ് പുറത്താക്കിയിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് ഈ ഉദ്യോഗസ്ഥനുമായുള്ള ഏറ്റവും അടുത്ത ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ക...

ഓസ്‌കര്‍ 2020: ചരിത്രം കുറിച്ച് പാരസൈറ്റ്; മികച്ച നടന്‍ വാക്വീന്‍ ഫിനിക്‌സ്, മികച്ച നടി റെനി സെല്‍വഗര്‍

ലോസ് ഏഞ്ചല്‍സ്: 92-ാമത് ഓസ്‌കര്‍ പ്രഖ്യാപനത്തില്‍ ചരിത്രം കുറിച്ച് കൊറിയൻ ചിത്രമായ പാരസൈറ്റ്. മികച്ച ചിത്രമടക്കം നാല് പുരസ്‌കാരങ്ങൾ ചിത്രം സ്വന്തമാക്കി. മികച്ച വിദേശഭാഷാ ചിത്രം, മികച്ച തിരക്കഥ, മികച്ച സംവിധാനം  എന്നീ വിഭാഗങ്ങളിലാണ് മറ്റ് പുരസ്‌കാരങ്ങൾ നേടിയത്. ഈ പുരസ്‌കാരങ്ങൾ നേടുന്ന ആദ്യ ഏഷ്യൻ ചിത്രമാണ് ചിത്രമാണ് 'പാരസൈറ്റ്'. ആദ്യമായാണ് ഒരു ദക്ഷിണ കൊറ...

കൊറോണ വൈറസ്: ചൈനയില്‍ മരിച്ചവരുടെ എണ്ണം 425 ആയി

ബെയ്‌ജിങ്‌: ചൈനയിൽ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 425 ആയി. തിങ്കളാഴ്ച മാത്രം 64 പേരാണ് ചൈനയില്‍ മരണമടഞ്ഞിട്ടുള്ളതെന്നാണ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചിട്ടുള്ളത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബെയില്‍ നിന്നാണ് ഇവ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചൈനയില്‍ ഇതിനകം 20,400 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ചൈനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ദിനംപ്രതി രാജ്യത്ത് മൂവായിരത്ത...

കൊറോണ: ഹോ​ങ്കോങ്ങില്‍ ആദ്യ മരണം; ചൈനക്ക്​ പുറത്തെ രണ്ടാമത്തെ മരണം

ഹോങ്കോങ്: വ്യാപകമായി പടരുന്ന കൊറോണ വൈറസ് ബാധിച്ച്‌ ഹോങ്കോങ്ങില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ മരിച്ചു. കൊറോണ വൈറസ് ബാധിച്ച് ഹോങ്കോങ്ങില്‍ സ്ഥിരീകരിക്കുന്ന ആദ്യ മരണമാണിത്. വുഹാനിൽ നിന്ന് മടങ്ങിയെത്തി ചികിത്സയിലുണ്ടായിരുന്ന 39 കാരനാണ് മരിച്ചത്. ചൈനക്ക് പുറത്തെ രണ്ടാമത്തെ മരണമാണിത്. ഞായാറാഴ്ച ഫിലിപ്പീന്‍സില്‍ കൊറോണ ബാധിച്ച്‌ ചൈനീസ് പൗരന്‍ മരിച്ചിരുന്നു. മരിച്ച ഹോങ്കോങ് സ്വദേശി ജനുവരി 21ന് വുഹാന...

കൊറോണ വൈറസ്: മരണം 492 ആയി; 24,000 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

ബെയ്‌ജിങ്‌: ചൈനയിൽ പടർന്നു പിടിച്ച കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 492 ആയി ഉയര്‍ന്നു. ചൈനയില്‍ 490 പേരും ഫിലിപ്പീന്‍സ്, ഹോങ്കോംഗ് എന്നിവിടങ്ങളിലായി ഓരോരുത്തരുമാണ് മരിച്ചത്. ഇതുവരെ 24,000 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ മാത്രം വൈറസ് സ്ഥിരീകരിച്ചത് 3884 പേര്‍ക്കാണ്. ചൈനക്ക് പുറമെ 25 രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. കാനഡയിലും ജപ്പാനിലും പുതിയ കേസുകള്‍ റിപ്പോര്‍...

ഒന്നാം പിറന്നാളിനു മുമ്പ് കണ്ണൂര്‍ സ്വദേശി മൊഹമ്മദ് സല കോടിപതിയായി; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏഴുകോടിയുടെ സമ്മാനം

ദുബായ്/കണ്ണൂർ: ദുബായ് ഡ്യൂട്ടി ഫ്രീയുടെ മെഗാ സമ്മാനമായ പത്തുലക്ഷം ഡോളര്‍ (7.1 കോടിയിലേറെ രൂപ) സമ്മാനം പതിനൊന്നുമാസം പ്രായമായ മലയാളിക്കുഞ്ഞിന്റെ പേരിലുള്ള ടിക്കറ്റിന്. മൊഹമ്മദ് സല എന്ന പേരുള്ള കുഞ്ഞിന് ഫെബ്രുവരി 13-നാണ് ഒന്നാം പിറന്നാൾ. അബുദാബിയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിയായ റമീസ് റഹ്മാന്‍ മകന്റെ പേരില്‍ എഴുതിച്ചേര്‍ത്ത ടിക്കറ്റാണ് സമ്മാനത്തിനര്‍ഹമായത്. 323 സീരീസിലുള്ള 1319 എന്ന നമ്പറിലാണ്...

കൊറോണ വൈറസ്: ചൈനയിൽ മരണം 563 ആയി; രോഗബാധിതരുടെ എണ്ണം 28,000 കടന്നു

വുഹാന്‍: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 563 ആയി. ഇന്നലെ മാത്രം 73 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച മാത്രം 2987 പേര്‍ക്ക് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 28,018 ആയി ഉയര്‍ന്നു.ഇതില്‍ 549 പേരും വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബൈ പ്രവിശ്യയിലാണ്. ഹുബെയ് പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍...

കൊറോണ വൈറസ്: മരണസംഖ്യ 636 ആയി; വൈറസ്​ ബാധിതരുടെ എണ്ണം 3000 കടന്നു

ബെയ്‌ജിങ്‌: നോവല്‍ കൊറോണ വൈറസ് ബാധിച്ച്‌ ചൈനയിൽ മരിച്ചവരുടെ എണ്ണം 636 ആയി.ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കാണിത്. വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്ത 73 മരണങ്ങളില്‍ 69 എണ്ണവും ഹുബെയ് പ്രവിശ്യയില്‍ നിന്നാണ്. വ്യാഴാഴ്ച 3,143 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 31,161 ആയി. വൈറസ് റിപ്പോര്‍ട്ട് ചെയ്തശേഷം 2300 പേരെ കിടത്തിച്ചിക...

ക​ട്ട്, കോ​പ്പി, പേ​സ്റ്റ് ഓ​പ്പ​റേ​ഷ​നു​​ക​ളു​ടെ ഉ​പ​ജ്ഞാ​താ​വ് ലാ​റി ടെ​സ്ല​ര്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന കട്ട്, കോപ്പി, പേസ്റ്റ് ഓപ്ഷനുകളുടെ ഉപജ്ഞാതാവ് ലാറി ടെസ്ലര്‍ (74) അന്തരിച്ചു. പ്രശസ്ത കമ്പ്യൂട്ടർ വിദഗ്ധനും ഗണിതശാസ്ത്രജ്ഞനുമായിരുന്നു ടെസ്ലര്‍. കമ്പ്യൂട്ടർ മേഖലയിൽ നിർണായകമായ ഒട്ടേറെ കണ്ടുപിടുത്തങ്ങൾ ലാറി നടത്തിയിട്ടുണ്ട്. ലാറി കരിയറിൻ്റെ ആദ്യ കാലം ചെലവഴിക്കുകയും കമാൻഡുകൾ കണ്ടെത്തുകയും ചെയ്ത സെറോക്സിൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മരണവിവരം പുറത്തറിഞ്ഞത്....

കൊറോണ വൈറസ്: ചൈ​ന​യി​ല്‍ മ​രണസംഖ്യ 2500 കടന്നു

ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച്‌ ചൈനയില്‍ മരിച്ചവരുടെ എണ്ണം 2592 ആയി. ഞായറാഴ്ച ചൈനയില്‍ 150 പേര്‍ കൂടി മരിച്ചതായി നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ അറിയിച്ചു. പുതിയതായി 409 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ആകെ 77,000 പേരില്‍ വൈറസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ദക്ഷിണ കൊറിയയില്‍ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 763 ആയി ഉയര്‍ന്നിട്ടുണ്ട്. 161 പേരില്‍ കൂടി പുതിയതായി വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡാഗു ...

ആമസോൺ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു

വാഷിങ്ടണ്‍: ആമസോൺ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. അമേരിക്കയിലുള്ള ജീവനക്കാരനാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധിച്ച് ക്വാറന്റൈന് വിധേയനായ ജീവനക്കാരന് വേണ്ട സഹായങ്ങളെല്ലാം കമ്പനി നൽകുന്നുണ്ടെന്ന് ആമസോണിന്റെ വക്താവ് റോയിറ്റസിനോട് പറഞ്ഞു. ആമസോണിന്റെ സിയാറ്റിലിലുള്ള സൗത്ത് ലേക്ക് യൂണിയൻ ഓഫീസ് സമുച്ചയത്തിലെ ജീവനക്കാരനാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേ തുടർന്ന് ഇയാളുടെ സഹപ്രവർത്തകർക്...

ഇ​റ്റ​ലി​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി അ​ട​ച്ചു; ഇറ്റലിയിൽ കുടുങ്ങിയ മലയാളികളടക്കമുള്ള പ്രവാസികൾ ദുരിതത്തിൽ

റോം: കൊറോണ അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇറ്റലിയിലെ ഇന്ത്യന്‍ എംബസി താത്കാലികമായി അടച്ചു. ഓഫീസ് പ്രവര്‍ത്തനങ്ങളാണ് അവസാനിപ്പിച്ചത്. അടിയന്തര സഹായത്തിനുള്ള ഹെല്‍പ്പ് ലൈന്‍ നമ്പറുകൾ സേവനം തുടരും. ഇതോടെ ഇറ്റലിയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായി. വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ ഭക്ഷണവും മറ്റ് സൗകര്യങ്ങളുമില്ലാതെ ദുരിതത്ത...

കൊറോണ വൈറസ്: ചൈനയില്‍ മരണം 1011 ആയി; ഇന്നലെ മാത്രം മരിച്ചത് 103 പേര്‍

ബെയ്ജിങ്: ചൈനയില്‍ കോർണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം വീണ്ടും ഉയര്‍ന്ന് 1011 ആയി. ചൊവ്വാഴ്ച രാവിലെ പുറത്തു വന്ന റിപ്പോര്‍ട്ടാണിത്. ഇന്നലെ മാത്രം 103 പേരാണ് മരിച്ചത്. ഹുബൈ പ്രവിശ്യയിൽ 2,097 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 42,200 ആയി. സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരമാണിത്.പ്രസിഡന്റ് ഷി ജിന്‍പിങ് തിങ്കളാഴ്ച ബെയ്ജിങ്ങിലെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. പ്...

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഫെബ്രുവരി 24 മുതലെന്ന് വൈറ്റ് ഹൗസ്

വാഷിംഗ്‌ടൺ: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഫെബ്രുവരി 24, 25 തിയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ്. പ്രഥമ വനിത മെലാനിയ ട്രംപിനൊപ്പം ആയിരിക്കും പ്രസിഡന്റിന്റെ സന്ദര്‍ശനം. രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ അദ്ദേഹം ദില്ലിയും അഹമ്മദാബാദും സന്ദര്‍ശിക്കുമെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മഹാത്മാഗാന്ധ...

കൊറോണ ഭീതിയിൽ ലോകം; ചൈനയില്‍ മരണം 170 ആയി, ഗൂഗിള്‍ ഓഫീസുകള്‍ അടച്ചുപൂട്ടി

ബെയ്‌ജിങ്‌: ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 170 ആയി. വൈറസ് ബാധ 18 രാജ്യങ്ങളിൽ കൂടി സ്ഥിരീകരിച്ചതിനാൽ ലോകരാജ്യങ്ങൾ ജാഗ്രത പാലിക്കണമെന്ന് ലോക ആരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. വിവിധ രാജ്യങ്ങളിലായി 7711 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആഗോള ആരോഗ്യ അടിയന്തരാവസ്ഥയാണ് വൈറസ് ബാധ ഉയർത്തിയിരിക്കുന്നത്. ഇതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സംഘടന പ്രത്യേകയോഗം വിളിച്ചിരുന്നു. കാര്യം അതീവ ഗൗരവകരമാണെന്...

കൊറോണ വൈറസ്: ചൈനയിൽ മരണം 259 ആയി; 11,791 വൈറസ് ബാധ സ്ഥിരീകരിച്ചു

വുഹാന്‍: ചൈനയിൽ കൊറോണ വൈറസ് ബാധിച്ച്‌ ഇതുവരെ മരിച്ചവരുടെ എണ്ണം 259 ആയി. വെള്ളിയാഴ്ച മാത്രം 45 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊത്തം വൈറസ് ബാധിതരുടെ എണ്ണം 11,791 ആയി. 75,000 ല്‍ അധികം ആളുകള്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിഗമനം. രോഗബാധ അതിഗൗരവമുള്ളതാണെന്നും പടരാതിരിക്കാന്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്‌.ഒ) ആവശ്യപ്പെട്ട...

കൊറോണ വൈറസ്: യുഎഇയില്‍ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ദുബായ്: യുഎഇയില്‍ രണ്ട് പേർക്ക് കൂടി കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ഫിലിപ്പീൻസ്, ചൈന സ്വദേശികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം രോഗബാധ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടു. അതേസമയം, രോഗികള്‍ ചികിത്സയില്‍ തുടരുകയാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ യുഎഇയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. രോഗം തടയാന...

കൊറോണ വൈറസ്: ഭീതി ഒഴിയുന്നില്ല; ചൈനയില്‍ മരണം 722 ആയി; മരിച്ചവരിൽ ഒരു അമേരിക്കൻ പൗരനും

ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 722 ആയി. ഒരു അമേരിക്കൻ പൗരനും ചൈനയിൽ മരിച്ചതായാണ് റിപ്പോർട്ട്. ബെയ്‌ജിങ്ങിലെ യുഎസ് എംബസിയാണ് ഇക്കാര്യം അറിയിച്ചത്. വൈറസ് രോഗബാധയെ തുടര്‍ന്ന് വുഹാനിലെ ആശുപത്രിയില്‍ ഫെബ്രുവരി ആറ് മുതല്‍ ഇയാള്‍ ചികിത്സയിലായിരുന്നു. അറുപത് വയസ്സായിരുന്നു. കൊറോണ ബാധിച്ച് ചൈനയിൽ മരിക്കുന്ന ആദ്യ വിദേശ പൗരനാണിത്. കുടുംബത്തിന്റെ സ്വകാര്യത മാനിച്ച്‌ ക...

കൊ​റോ​ണ വൈറസ്: മരണം 1600 കടന്നു; ആ​ഫ്രി​ക്ക​യി​ലും രോഗബാധ സ്ഥി​രീ​ക​രി​ച്ചു

ബെയ്‌ജിങ്‌: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചുള്ള മരണം 1,630 ആയി. ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത് 139  പേരാണ്. ഇതില്‍ ആറ് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 2,420 പേര്‍ക്കു കൂടി വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 67,535 ആി ഉയര്‍ന്നു.. ചൈനയില്‍ വൈറസ് ബാധയേറ്റ ആരോഗ്യപ്രവര്‍ത്തകരില്‍ കൂടുതലും വുഹാനിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണെന്നാണ് കണക്കുകള്‍. നഗരത്തില്‍ 1102 ആ...

കൊറോണ വൈറസ്: ചൈനയില്‍ മരണം 1765 ആയി; ജപ്പാന്‍ തീരത്ത് പിടിച്ചിട്ട കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

ബെയ്ജിംഗ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1765 ആയി ഉയര്‍ന്നു. രോഗബാധ കാടുത്ത ഹുബെ പ്രവിശ്യയില്‍ മാത്രം 100 പേരാണ് ഞായറാഴ്ച മരിച്ചത് . 2,009 പേര്‍ക്ക് ഇന്നലെ രോഗം സ്ഥീരികരിച്ചു. അതേസമയം രോഗബാധ കുറയുന്നുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ വിശദീകരണം . അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും കുറവുള്ളതായി ചൈനീസ് സ്റ്റേറ്റ് കൗണ്‍സില്‍ അറിയിച്ചു. ഇതിനിടെ, ജപ്പാന്...

കൊറോണ വൈറസ്: ചൈനയിൽ മരിച്ചവരുടെ എണ്ണം1,868 ആയി, 72,436 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ബെയ്ജിങ്:  കൊറോണ വൈറസ് ബാധിച്ച്‌ ചൈനയില്‍ മരിച്ചവരുടെ എണ്ണം 1868 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 98 പേരാണ് മരിച്ചത്. ചൈനീസ് ആരോഗ്യ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 72,436 പേര്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു. 1701 പേര്‍ക്ക് അസുഖം ഭേദമായിട്ടുണ്ട്. 12552 അസുഖ ബാധിതരെ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ലോകാരോഗ്യ സംഘടന കൊവിഡ്-19 എന്ന് പ...

കൊ​റോ​ണ വൈ​റ​സ്: സൗ​ദി​യി​ല്‍ മ​ല​യാ​ളി ന​ഴ്സു​മാ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍

സൗദി: സൗദിയില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയായ നഴ്സിനു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ 30 മലയാളി നഴ്സുമാര്‍ നിരീക്ഷണത്തില്‍. കൊറോണ വൈറസ് ബാധയേറ്റ ഫിലിപ്പീന്‍സ് യുവതിയെ ചികിത്സിച്ച മലയാളി നഴ്സുമാരെയാണ് നിരീക്ഷിച്ചുവരുന്നത്. ഇവരെ പ്രത്യേക മുറിയിലേക്ക് മാറ്റി. സൗദിയിലെ സ്വകാര്യ ആശുപത്രിയായ അല്‍ ഹയത് നാഷനലിലെ ജീവനക്കാരാണ് ഇവർ. അതേസമയം മതിയായ പരിചരണമോ കൃത്യമായ ഭക്ഷണമോ ലഭിക്കുന്നില്ലെന്ന് നഴ്സുമ...

കൊറോണ: ചൈനയിൽ മരണം 106 ആയി; 4193 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു

ബെയ്ജിംഗ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന്‍ ചൈനയില്‍ മരിച്ചവരുടെ എണ്ണം 106 കവിഞ്ഞു. ഏകദേശം 4193 പേര്‍ക്ക് ചൈനയില്‍ മാത്രം വൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ചൈനയെ കൂടാതെ അമേരിക്കയില്‍ ഉള്‍പ്പെടെ 13 സ്ഥലങ്ങളില്‍ 50 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.  ചൈനയിലെ വൈറസ് ബാധിത പ്രവിശ്യകളിലുള്ള കോണ്‍സുലേറ്റുകളില്‍ നിന്നും ഉദ്യോഗസ്ഥരെ നാളെ പ്രത്യേക വിമാനത്തില്‍ തിരിച്...

ലോകത്ത് ഭീതി പടര്‍ത്തി കൊറോണ വൈറസ്; ചൈനയിൽ മരണം 132 ആയി

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 132 ആയി. 1459 പേര്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ചൈനീസ് ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വൈറസിനെ നിയന്ത്രണ വിധേയമാക്കാനുള്ള അടിയന്തര നടപടികള്‍ക്കിടയിലും രോഗബാധിതരുടെ എണ്ണം 6000 ആയി ഉയര്‍ന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊറോണ വൈറസ് മൂലമുണ്ടാകുന്ന ന്യൂമോണിയ 5,974 പേരി...

യു.എ.ഇയിലും കൊ​റോണ സ്ഥിരീകരിച്ചു

ദുബായ്: യു.എ.ഇയില്‍ ആദ്യ കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-സാമൂഹിക സംരക്ഷണ വകുപ്പ് മന്ത്രാലയത്തെ ഉദ്ദരിച്ച്‌ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ 'വാം' റിപ്പോര്‍ട്ട് ചെയ്തു. കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍ നിന്ന് യു.എ.ഇയിലേക്ക് വന്ന കുടുംബത്തിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും ആരോഗ്യസ്ഥിതി വഷളായിട്ടില്ലെന്നും അധി...

കൊറോണ: ലോകാരോഗ്യസംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; ചൈനയിൽ മരണം 213 ആയി

ജനീവ: ചൈനയിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ചൈനയ്ക്ക് പുറത്തേയ്ക്കും വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇതിനിടെ ചൈനയിൽ കൊറോണ ബാധ മൂലം മരിച്ചവരുടെ എണ്ണം 213 ആയി. ലോകത്താകമാനമായി 9700 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ ബഹുഭൂരിപക്ഷവും ചൈനയിലാണ്. ചൈനയിലെ 31 പ്രവിശ്യകളും കൊറോണ ബാധിത മേഖലയായി പ്രഖ്യാപിച്ചു. ചൈനയ്ക്ക് പുറത്ത്...

ഒടുവിൽ ബ്രെക്സിറ്റ് യാഥാര്‍ത്ഥ്യമായി; ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടു

ലണ്ടന്‍: നീണ്ട കാലത്തെ അനിശ്ചിതത്വത്തിന് ഒടുവില്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഔദ്യോഗികമായി പടിയിറങ്ങി. വെള്ളിയാഴ്ച്ച രാത്രി 11 നായിരുന്നു (ഇന്ത്യന്‍ സമയം ശനിയാഴ്ച്ച പുലര്‍ച്ച 4.30) 'ബ്രെക്സിറ്റ്' യാഥാര്‍ത്ഥ്യമായത്. . ബ്രെക്‌സിറ്റിനായി ഏറെ വാദിച്ച്‌ ഭരണത്തിലേറിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇത് ബ്രിട്ടന്റെ പുതിയ ഉദയമാണെന്ന് പ്രതികരിച്ചു. മൂന്നര വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കും രാഷ്ട്രീ...

കൊറോണ വൈറസ്: ചൈനയിൽ മരണം 361 ആയി; വൈറസ് ബാധിച്ചത് 17,205 പേരെയെന്ന് സ്ഥിരീകരണം

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 361 ആയി. ഇന്നലെ മാത്രം 56 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. നിലവില്‍ 2,829 പേര്‍ക്കുകൂടി കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 17,205 ആയി ഉയര്‍ന്നു. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനാണ് പുതിയ കണക്കുകള്‍ പുറത്തു വിട്ടത്. ഇന്നലെ വരെ കൊറോണയില്‍ ചൈനയില്‍ 304 മരണം എന്നായിരുന്നു റിപ്പോര്‍ട്ട്. ദിനംപ്രതി മരണസം...

കൊറോണ: അവശ്യവസ്തുക്കള്‍ക്കും മരുന്നിനും ക്ഷാമം; ചൈന യൂറോപ്യന്‍ യൂണിയനെ സമീപിച്ചു

ബെയ്‌ജിങ്‌: കൊറോണ വൈറസ് വ്യാപിക്കുന്നതിനിടെ ചൈനയില്‍ അവശ്യവസ്തുക്കള്‍ക്കും മരുന്നിനും കടുത്ത ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. മരുന്നുകളും പ്രതിരോധ സാമഗ്രികളും എത്തിക്കണമെന്നുള്ള ആവശ്യവുമായി ചൈനീസ് പ്രധാനമന്ത്രി ലി കെക് ലിയാന്‍ യൂറോപ്യന്‍ യൂണിയനെ സമീപിച്ചു. കൊറോണ ഭീതിയെ തുടര്‍ന്ന് ചൈനയിലെ വുഹാന്‍ ഉള്‍പ്പെടെ വിവിധ നഗരങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. കൊറോണ ഭീതിയെ തുടര്‍ന്ന് ജനങ്ങള്‍ പുറത്തിറങ്ങാതായതോ...

മലാലയ്ക്ക് നേരെ വെടിയുതിർത്ത ഇഹ്‌സാനുല്ല ഇഹ്‌സാന്‍ ജയിൽ ചാടി

ലാഹോര്‍: നോബൽ സമ്മാനജേതാവ് മലാല യൂസഫ്‌സായിക്ക് നേരെ വെടിയുതിര്‍ത്ത പാക്‌ താലിബാന്‍ കമാന്‍ഡര്‍ ഇഹ്‌സാനുല്ല ഇഹ്‌സാന്‍ ജയില്‍ ചാടി. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പില്‍ താന്‍ രക്ഷപെട്ടതായി എഹ്സാന്‍ തന്നെയാണ് പറഞ്ഞിരിക്കുന്നത്. 2017ല്‍ കീഴടങ്ങിയപ്പോള്‍ പാകിസ്താന്‍ അധികൃതര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നും ഓഡിയോ ക്ലിപ്പില്‍ പറയുന്നുണ്ട്. ഇതോടെയാണ് ജയില്‍ ചാടാന്‍ തീരുമാനിച്ചതെന്...

കൊറോണ വൈറസ്: ചൈനയിൽ മരണം 717 ആയി; ലോകരാജ്യങ്ങളില്‍ നിന്ന് സഹായം തേടി ലോകാരോഗ്യ സംഘടന

ബെയ്‌ജിങ്‌: ചൈനയില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 700 കടന്നു. ഇതിനിടെ കൊറോണയെ പ്രതിരോധിക്കാന്‍ ലോകരാജ്യങ്ങളില്‍ നിന്ന് 67 കോടി ഡോളര്‍ സഹായം ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന രംഗത്തെത്തി. ഇപ്പോഴും നിയന്ത്രണാതീതമായി തുടരുന്ന കൊറോണ, ചൈനയില്‍ മാത്രം ഇതുവരെ കൊന്നൊടുക്കിയത് 717 പേരെയാണ്. ഹുബേയില്‍ മാത്രം ഇന്നലെ മരിച്ചത് 81 പേരാണ്. അതേസമയം, രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മുപ്പത്തിനാലായിരം കടന്നു. ഇത...

അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ വെടിവെയ്പ്പ്: ഒരാള്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ആസ്ഥാനമായ വൈറ്റ് ഹൗസിന് മൂന്നര കിലോമീറ്റര്‍ മാത്രം അകലെ കൊളംബിയ റോഡിലെ 1300 ബ്ലോക്കിലാണ് വെടിവെപ്പുണ്ടായത്. 5 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഇവരെ കൊളംബിയ ഹൈറ്റ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ക...

കാബൂളില്‍ കാര്‍ ബോംബ് സ്‌ഫോടനത്തിൽ മൂന്നു പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍‌: അഫ്ഗാനിസ്ഥാന്‍‌ തലസ്ഥാനമായ കാബൂളില്‍ കാര്‍ ബോംബ് സ്ഫോടനം. മൂന്നു പേര്‍ കൊല്ലപ്പെടുകയും മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. കിഴക്കന്‍ കാബൂളില്‍ വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്കു സമീപമാണ് സ്ഫോടനമുണ്ടായത്. അതീവസുരക്ഷാ മേഖലയായ ഷഷ്ദരാക്കിലെ ചെക്ക്പോസ്റ്റിനെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം നടന്നത്. പരിക്കേറ്റവരെ മുഹമ്മദ് അക്ബര്‍ ഖാന്‍ ആശുപത്രിയില്‍ പ്ര...

പാകിസ്ഥാന്‍ ബാലിസ്റ്റിക് മി​സൈ​ല്‍ പ​രീ​ക്ഷിച്ചു

ഇസ്‌ലാമാബാദ്: ഇന്ത്യയുമായി യുദ്ധം ഉണ്ടാകുമെന്ന് പാക് റെയില്‍വേ മന്ത്രി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ഇന്ത്യയെ പ്രകോപിപ്പിച്ച്‌ വീണ്ടും പാക്കിസ്ഥാന്‍. കറാച്ചിയില്‍ നിന്ന് പാക്കിസ്ഥാന്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചെന്നാണ് വിവരം. പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ചിത്രങ്ങള്‍ സഹിതമാണ് മിസൈല്‍ പരീക്ഷണത്തിന്‍റെ വിവരം അദ്ദേഹം പുറത്തുവിട്ടത്. 290 ക...

ജര്‍മനിയില്‍ ബാറുകളിൽ​ വെടിവെപ്പ്​; എട്ടുപേര്‍ കൊല്ലപ്പെട്ടു

ഫ്രാങ്ക്ഫുര്‍ട്ട്: ജര്‍മനിയില്‍ ഫ്രാങ്ക്ഫുര്‍ട്ടിന് സമീപം ഹനാവു പട്ടണത്തില്‍ വെടിവെപ്പിൽ എട്ടു പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച അജ്ഞാതരായ തോക്കുധാരികളാണ് വെടിവെപ്പ് നടത്തിയത്. അഞ്ചുപേര്‍ക്ക് സാരമായി പരിക്കേറ്റു. ഹനാവുവിലെ രണ്ടു ബാറുകളിലാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. ആക്രമണത്തിന് പിന്നില്‍ എത്ര പേരുണ്ടെന്ന് വ്യക്തമല്ലെന്ന് പൊലിസ് അറിയിച്ചു. വെടിവെപ്പിനുശേഷം പ്രത്യേകസംഘം അക്രമികളെ പിന്തുടര്‍ന്നെങ്കില...

കൊറോണ വൈറസ്: യുഎഇയില്‍ ഇന്ത്യക്കാരന് രോഗം സ്ഥിരീകരിച്ചു

ദുബായ്: യുഎഇയില്‍ നിരീക്ഷണത്തിലായിരുന്ന ഇന്ത്യന്‍ പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധിതനുമായി അടുത്ത് ഇടപഴകിയ ഇന്ത്യന്‍ പൗരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം എട്ടായി. രോഗം ബാധിച്ച ആറ് പേരുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ഒരാള്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യ മന്ത്രാലയം ...

കൊറോണ വൈറസ്: ചൈനയിൽ മരണം 1100 കടന്നു; കൊറോണ ഇനി 'കൊവിഡ് 19'

ബെയ്‌ജിങ്‌: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ ചൊവ്വാഴ്ച മരിച്ചത് 99 പേര്‍. ഇതോടെ, വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1112 ആയി. കൊറോണ ബാധിതരുടെ എണ്ണം ചൈനയില്‍ 44,653 ആയി. ചൊവ്വാഴ്ച 2015 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജനുവരി 30ന് ശേഷമുള്ള ഏറ്റവും കുറവ് സ്ഥിരീകരണമാണ് ചൊവ്വാഴ്ചയുണ്ടായതെന്നത് ആശ്വാസം പകരുന്നുണ്ട്. അതേസമയം കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന 'കൊവിഡ് 19 എന്ന പേര് നല്‍കി. കൊറോണ വൈറസ...

എഴുപത് വർഷത്തോളമായി ഒരുമിച്ചു ജീവിക്കുന്ന ജനതക്കിടയിലേക്ക് ഭേദഗതി കൊണ്ടുവരേണ്ട ആവശ്യമെന്തായിരുന്നു?: മലേഷ്യന്‍ പ്രധാനമന്ത്രി

ക്വാലാലംപൂര്‍: ഇന്ത്യയില്‍ പൗരത്വ നിയമ ഭേദഗതി പാസാക്കിയതിനെ വിമര്‍ശിച്ച്‌ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. കഴിഞ്ഞ എഴുപത് വര്‍ഷത്തോളം ഒരു പ്രശ്‌നവുമില്ലാതെ സൗഹാര്‍ദത്തോടെ ജീവിച്ച ജനതക്കിടയിലേക്ക് പൗരത്വ നിയമ ഭേദഗതി കൊണ്ടുവരേണ്ട ആവശ്യമെന്തായിരുന്നുവെന്ന് മഹാതീര്‍ മുഹമ്മദ് ചോദിച്ചത്. നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ജനങ്ങള്‍ മരിച്ച്‌ വീഴുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മലേഷ്യയില്‍ നടന്...

ബാഗ്ദാദില്‍ യു.എസ് വ്യോമാക്രമണത്തിൽ ഇറാന്‍ സൈനിക തലവന്‍ ഉള്‍പ്പെടെ ഏഴുപേർ കൊല്ലപ്പെട്ടു; പ്രതികാരം ചെയ്യുമെന്ന് ഇറാൻ

ബാഗ്ദാദ്:: ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഇറാനിയന്‍ ചാര തലവന്‍ അടക്കമുള്ള ഏഴ് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡറായ ജനറല്‍ കാസിം സുലൈമാനിയും, ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രകാരമാണ് ആക്രമണമ...

അമേരിക്ക-ഇറാൻ ബന്ധം വഷളാകുന്നു; യുദ്ധഭീതിയില്‍ ലോകം; അസംസ്‌കൃത എണ്ണ വില കുതിച്ചുയരുന്നു

ന്യൂഡല്‍ഹി: ഇറാനും അമേരിക്കയും തമ്മിലുളള സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയില്‍ ലോകം. അമേരിക്കൻ ആക്രമണത്തിന് പിന്നാലെ രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണ വില കുതിച്ചുയര്‍ന്നു. അസംസ്‌കൃത എണ്ണവിലയില്‍ മൂന്നു ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ ചാര തലവന്‍ അടക്കമുളള സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട...

അ​മേ​രി​ക്ക​ന്‍ ന​ട​പ​ടി ശുദ്ധമണ്ടത്തരം; തിരിച്ചടിക്കുമെന്ന് ഇറാൻ

ടെഹ്‌റാൻ: ഇറാഖില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനില്‍ നിന്നുള്ള കമാന്‍ഡര്‍ കാസിം സുലൈമാനി അടക്കമുള്ളവര്‍ കൊല്ലപ്പെട്ടതിനെ അപലപിച്ച്‌ ഇറാന്‍. അമേരിക്കന്‍ നടപടി ഭീകര പ്രവര്‍ത്തനത്തിന് തുല്യമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജാവേദ് സരീഫ് പറഞ്ഞു. ഐഎസ്, അല്‍നുസ്റ, അൽഖ്വയ്‌ദ തുടങ്ങിയ ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന ഖുദ് സേനാ തലവനെയാണ് അമേരിക്ക വധിച്ചത്. അമേരിക്കന്‍ നടപടി അത...

"ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മോദി ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു"; വിമര്‍ശിച്ച്‌ ജോര്‍ജ് സൊറോസ്

ദാവോസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച്‌ ശതകോടീശ്വരന്‍ ജോര്‍ജ് സോറോസ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം നിര്‍മിക്കാന്‍ ശ്രമിക്കുകയാണെന്ന് സോറോസ് കുറ്റപ്പെടുത്തി. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയതയെക്കുറിച്ചുള്ള സംസാരത്തില്‍ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണി...

രണ്ട് വർഷത്തേക്കുള്ള ധനവിനിയോഗ ബിൽ പാസാക്കാൻ സാധിക്കാതെ വന്നതോടെ അമേരിക്കയിൽ വീണ്ടും സാമ്പത്തിക പ്രതിസന്ധി

വാഷിങ്ടൺ: രണ്ട് വർഷത്തേക്കുള്ള ധനവിനിയോഗ ബിൽ പാസാക്കാൻ സാധിക്കാതെ വന്നതോടെ അമേരിക്കയിൽ വീണ്ടും സാമ്പത്തിക പ്രതിസന്ധി. മൂന്നാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ട്രംപ് സർക്കാർ പ്രതിസന്ധിയിലാകുന്നത്. റിപ്പബ്ലിക്കൻ സെനറ്ററായ പോൽ ധനവിനിയോഗ ബില്ലിനെതിരെ രംഗത്തെത്തിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ ജനുവരിയിലും യു.എസ് സർക്കാരിന് ധനവിനിയോഗ ബിൽ പാസാക്കാൻ സാധിച്ചിരുന്നില്ല. ഇതുമൂലം ഡൊണാൾഡ് ട്രംപ് സർക്കാരി...

സമാധാനത്തിനുള്ള നോബൽ സമ്മാനം എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്

സ്റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്. അയല്‍ രാജ്യമായ എറിത്രിയയുമായി സമാധാനം പുനസ്ഥാപിക്കാന്‍ സ്വീകരിച്ച നടപടികളാണ് അബി അഹമ്മദ് അലിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അയല്‍രാജ്യമായ എറിത്രിയയുമായി വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷത്തിനാണ്അബി അഹമ്മദ് അലിയുടെ ഇടപെടലുകളിലൂടെ അവസാനമായത്. 2018 ജൂലൈയിലാണ് എറിത്രിയന്‍ പ്രസിഡന്‍റ് ഇസയാസ്...

ആമസോണ്‍ കാട്ടിലെ തീപിടിത്തം: തീയണയ്ക്കാൻ വിമാനങ്ങളില്‍ നിന്ന് വെള്ളം ചീറ്റി ബ്രസീല്‍ സൈന്യം

സാവോ പോളോ:  ആമസോണ്‍ കാട്ടിലെ തീ അണയ്ക്കാന്‍ ബ്രസീല്‍ സൈന്യം നടപടി തുടങ്ങി. റോണ്‍ഡോണിയ സംസ്ഥാന ഭാഗങ്ങളിലെ കാടുകളില്‍ ബ്രസീലിയന്‍ യുദ്ധവിമാനങ്ങള്‍ വെള്ളം ചീറ്റിയാണ് തീ അണയ്ക്കാന്‍ ശ്രമം നടത്തുന്നത്. കടുത്ത അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ക്കൊടിവിലാണ് ബ്രസീൽ സൈന്യത്തിന്റെ നടപടി. 76,000 ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള ബോയിങ് 747 സൂപ്പര്‍ എയര്‍ ടാങ്കറുകള്‍ ആമസോണ്‍ മഴക്കാടുകള്‍ക്ക് മുകളില്...

പാക്കിസ്ഥാനിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്

ക്വറ്റ: പാക്കിസ്ഥാനില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സ്ഫോടനം. കനത്ത സുരക്ഷയിലും ബലൂചിസ്ഥാനിലെ ക്വറ്റയില്‍ വന്‍ സ്‌ഫോടനമാണ് ഉണ്ടായത്. സ്‌ഫോടനത്തില്‍ ഏകദേശം 24 പേര്‍ കൊല്ലപ്പെട്ടതായും നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കറാച്ചിയിലെ ലര്‍ക്കാന മേഖലയിലെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ക്യാമ്പിനു നേരെയും ബോംബേറുണ്ടായി. മിര്‍പൂര്‍ക്കാസ് ജില്ലയില...

ഇന്ത്യയുമായുള്ള വ്യാപാര സൗഹൃദം ഉപേക്ഷിക്കുന്നുവെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: ഇന്ത്യയുമായുള്ള വ്യാപാര സൗഹൃദം അമേരിക്ക ഉപേക്ഷിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇതു സംബന്ധിച്ചു സൂചന നല്‍കി. 5.6 ബില്ല്യന്‍ ഡോളര്‍ മൂല്യം വരുന്ന ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് നികുതി ഈടാക്കേണ്ടതില്ലെന്ന നയം ഉപേക്ഷിക്കാനാണ് അമേരിക്ക ഒരുങ്ങുന്നത്. ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസ് (ജിഎസ്പി) പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഇന്ത്യയുടെ പദവി റദ്ദക്കാന്‍ നോട്ടീസ് നല്‍കിക്ക...