Latest News

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി വിംബിൾഡൺ ടെന്നീസ് ടൂർണമെന്റ് റദ്ദാക്കി.

ലണ്ടൻ: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി വിംബിൾഡൺ ടെന്നീസ് ടൂർണമെന്റ് റദ്ദാക്കി. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഗ്രാൻസ്ലാമിലെ ഏക പുൽകോർട്ട് ടൂർണമെന്റായ വിംബിൾഡൺ ജൂൺ 29-നാണ് തുടങ്ങേണ്ടിയിരുന്നത്.അടുത്ത വർഷത്തെ ടൂർണമെന്റിന്റെ തിയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 28 മുതൽ ജൂലൈ 11 വരെ 2021-ലെ ടൂർണമെന്റ് നടക്കുമെന്ന് വിംബിൾഡണിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. ഒന്നാം ലോക മഹായുദ്ധത്തിന്റേയും രണ്ടാം ലോക മഹായുദ്ധത്തിന്റേയും സമയത്താണ് ഇതിന് മുമ്പ് വിംബിൾഡൺ റദ്ദാക്കിയിട്ടുള്ളത്. 1914-ലും 1947-ലുമായിരുന്നു ഇത്. വിംബിൾഡൺ റദ്ദാക്കിയതോടെ ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളെല്ലാം താളം തെറ്റും. നേരത്തെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് കൊറോണയെത്തുടർന്ന് നീട്ടിവെച്ചിരുന്നു.