Latest News

കൊവിഡ് 19: ഐ.എസ്.എല്‍ ഫൈനല്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍; കാണികളെ പ്രവേശിപ്പിക്കില്ല

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ശനിയാഴ്ച നടക്കാനിരിക്കുന്ന ഐ.എസ്.എല്‍ കലാശപ്പോരാട്ടം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനം.ഗോവയിലെ ജവഹര്‍ലാല്‍ നെഹറു സ്‌റ്റേഡിയത്തിലെ എ.ടി.കെ - ചെന്നൈയിന്‍ എഫ്.സി മത്സരമാണ് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തുക. കാണികളുടെയും താരങ്ങളുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ഐ.എസ്.എല്‍ അധികൃതര്‍ വ്യക്തമാക്കി. അംഗീകൃത ടീം ഉദ്യോഗസ്ഥരെയും ഗ്രൗണ്ട് സ്റ്റാഫിനെയും മാധ്യമങ്ങളെയും മാത്രമേ സ്റ്റേഡിയത്തില്‍ അനുവദിക്കൂ. ജനങ്ങൾ ഒരുമിച്ച് കൂടുന്ന ഒരു കായിക മത്സരവും നടത്തരുതെന്നും നടത്തുന്ന മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തണമെന്നും കായിക മന്ത്രാലയം രാജ്യത്തെ സ്പോർട്സ് ഫെഡറേഷനുകൾക്ക് നിർദ്ദേശം നൽകിയിരുന്നു.