Latest News

ഇന്ത്യക്ക് തിരിച്ചടി; പരിക്കേറ്റ ധവാന് മൂന്ന് ആഴ്‌ചത്തേക്ക് കളിക്കാനാവില്ല

ലണ്ടന്‍: വ്യാഴാഴ്ച ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിന് തയ്യാറെടുക്കവെ ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്കേറ്റ് ടീമിന് പുറത്ത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ ഇടതുകൈവിരലിന് പരിക്കേറ്റ ധവാന് ഇനിയുള്ള മത്സരങ്ങളില്‍ കളിക്കാനാകില്ലെന്ന് സ്ഥിരീകരിച്ചു. പരിക്കേറ്റ ധവാനെ ഇന്ന് സ്‌കാനിങിന് വിധേയനാക്കിയിരുന്നു. ഇതിന്റെ പരിശോധനാ ഫലം പുറത്ത് വന്നതോടെയാണ് ധവാന് ലോകകപ്പിലെ വരുന്ന മത്സരങ്ങള്‍ കൂടി നഷ്ടപ്പെടുമെന്ന് വ്യക്തമായിരിക്കുന്നത്. ധവാന് മൂന്നാഴ്ച വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ സെഞ്ച്വറി പ്രകടനം കാഴിചവെച്ച മത്സരത്തിനിടെയാണ് ശിഖര്‍ ധവാന്റെ ഇടതുകൈവിരലിന് പരിക്കേറ്റത്. പാറ്റ് കമ്മിന്‍സിന്റെ പന്താണ് താരത്തിനെ പരിക്കേല്‍പ്പിച്ചത്. ഇതിന് പിന്നാലെ ടീം ഫിസിയോ പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് വേദന വകവെയ്ക്കാതെയാണ് ധവാന്‍ കളിച്ചത്.
വ്യാഴാഴ്ച ട്രെന്റ് ബ്രിഡ്ജില്‍ വൈകീട്ട് മൂന്ന് മണിക്കാണ് ഇന്ത്യ ന്യൂസീലാന്‍ഡ് മത്സരം. ഇതിന് പിന്നാലെ പാകിസ്താന്‍, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് അടക്കമുള്ള ടീമുകളെയും ഇന്ത്യയ്ക്ക് നേരിടാനുണ്ട്.