Latest News

ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ എമർജിങ് പ്ലെയറായി കണ്ണൂർക്കാരൻ സഹൽ അബ്ദുൾ സമദ്

മുംബൈ: ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് നിരാശപ്പെടുത്തിയെങ്കിലും മലയാളികള്‍ക്ക് ഈ താരത്തിൽ സന്തോഷിക്കാം. ബ്ലാസ്റ്റേഴ്‌സിലെ കണ്ണൂരില്‍ നിന്നുള്ള താരം സഹല്‍ അബ്ദുല്‍ സമദാണ് ഈ സീസണിലെ എമര്‍ജിങ് പ്ലെയറായി തെരഞ്ഞെടുക്കപ്പെട്ടത്. ഈ സീസണില്‍ 17 മത്സരങ്ങളില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ബൂട്ടണിഞ്ഞ സഹല്‍ ആദ്യ ഗോളും സ്വന്തമാക്കിയിരുന്നു. ചൈന്നൈയിന്‍ എഫ്.സിക്കെതിരെ നടന്ന പോരാട്ടത്തിലാണ് 71-ാം മിനിറ്റില്‍ സഹല്‍ ഗോള്‍ നേടിയത്. മുംബൈയില്‍ ബംഗളൂരു- ഗോവ ഫൈനലിനു ശേഷം നടന്ന ചടങ്ങില്‍ നിത അംബാനിയാണ് സഹലിന് രണ്ടര ലക്ഷം രൂപ സമ്മാനത്തുക നല്‍കിയത്.