Latest News

ക്ഷീരകര്‍ഷകപരിശീലനം

ബേപ്പൂര്‍ നടുവട്ടത്തുളള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ള ക്ഷീരകര്‍ഷകര്‍ക്ക് ആറുദിവസത്തെ ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു.  ഡയറി ഫാം ആസൂത്രണം,  ലാഭകരമായ ഡയറിഫാം നടത്തിപ്പ്, വൈവിധ്യവല്‍ക്കരണം എന്നീ വിഷയങ്ങളില്‍ ജനുവരി 27 മുതല്‍ ഫെബ്രുവരി ഒന്നു വരെയാണ് പരിശീലനം.  താല്‍പര്യമുളളവര്‍ 27 ന് രാവിലെ 10 മണിക്ക് മുമ്പ് ബാങ്ക് പാസ്സ് ബുക്കും പകര്‍പ്പും,  ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 20 രൂപ രജിസ്‌ട്രേഷന്‍ ഫീസും സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തേണ്ടതാണ്. ഫോണ്‍: 0495 2414579.