Latest News

ഇന്‍കം ടാക്സ് ഇ-ഫയലിംഗ്, ടിഡിഎസ് ശില്‍പശാല നാളെ

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വകുപ്പ് മേധാവികള്‍ക്കും ഇന്‍കം ടാക്സ് ഇ-ഫയലിംഗ്, ടിഡിഎസ് നിയമങ്ങള്‍ എന്നീ വിഷയങ്ങളില്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. നാളെ (ജൂലൈ 12) കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി. സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (അഡ്ഹോക്) സംഘടിപ്പിക്കുന്ന ശില്‍പശാലയ്ക്ക് ആദായ നികുതി ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കും. രാവിലെ 10 മണിക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആദായ നികുതി ഇ-ഫയലിംഗ് ശില്‍പശാലയും 11.15 ന് വകുപ്പ് മേധാവികള്‍ക്കുള്ള ടിഡിഎസ് നിയമങ്ങളെക്കുറിച്ചുള്ള ശില്‍പശാലയുമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ പേരും തസ്തികയും ഓഫീസ് വിലാസവും രഴലംരരസമിിൗൃ@ഴാമശഹ.രീാ എന്ന ഇമെയില്‍ അയച്ച് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495724462 (രാജേഷ്), 9447889281 (പി വി നാരായണന്‍) നമ്പറുകളില്‍ ബന്ധപ്പെടുക.