Latest News

അഡ്‌ഹോക് കമ്മിറ്റി തെളിവെടുപ്പ് 18 ന്

സര്‍ഫാസി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ വിവിധ സംഭവങ്ങളെക്കുറിച്ച് പഠിക്കുന്നതിന് എസ് ശര്‍മ്മ എം എല്‍ എ ചെയര്‍മാനായി രൂപീകരിച്ച നിയമസഭാ അഡ്‌ഹോക് കമ്മിറ്റിയുടെ യോഗം ജൂലൈ 18 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ജില്ലയിലെ സാമാജികര്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, കര്‍ഷക സംഘടന നേതാക്കള്‍, സര്‍ഫാസി നിയമം മൂലം ജപ്തി നടപടി നേരിടുന്നവര്‍, സമരസംഘടന പ്രതിനിധികള്‍ എന്നിവരില്‍ നിന്നും ആക്ടിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് അഭിപ്രായങ്ങളും പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കും.  സെക്രട്ടറി, കേരള നിയമസഭ, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയും table@niyamasabha.nic.in ലും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാവുന്നതാണ്.