Latest News

വാഹന രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണം

മോട്ടോര്‍ വാഹന വകുപ്പിന്റെ കിഴിലുള്ള എല്ലാ ആര്‍ ടി/സബ് ആര്‍ ടി ഓഫീസിലും സാരഥി സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് മൂവ് സോഫ്റ്റ്‌വെയറിന്റെ ഉപയോഗവും പ്രവര്‍ത്തനവും മെയ് ഒന്നു മുതല്‍ പൂര്‍ണ്ണമായും വാഹന്‍ സാരഥിയിലേക്ക് മാറ്റും.  

നിലവിലുള്ള സംവിധാനം മുഖേന ലേണേഴ്‌സ് ലൈസന്‍സ് എടുത്ത് ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകാതിരുന്നവരും വാഹനങ്ങള്‍ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ ചെയ്ത്  സ്ഥിര രജിസ്‌ട്രേഷന് ഹാജരാകാതിരിക്കുന്ന അപേക്ഷകരും ഏപ്രില്‍ 20 ന് മുമ്പ് അതത് ഓഫീസില്‍ എത്തി നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.  അതിനുശേഷം വരുന്ന അപേക്ഷകള്‍ സ്വീകരിക്കില്ലെന്നും റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.