Latest News

"ഫി​റ്റ്ന​സ് റ​ദ്ദാ​ക്കി​യാ​ല്‍ നീ ​പിന്നെ സ​ര്‍​വീ​സി​ലു​ണ്ടാ​കി​ല്ല, തൊപ്പി തെറിപ്പിക്കും"; എ​വി​എ​മ്മി​ന് ബ​സു​ട​മ​യു​ടെ ഭീ​ഷ​ണി

കൊല്ലം: നിയമലംഘനത്തിന്റെ പേരില്‍ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കിയ നടപടിയില്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ബസുടമ. തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജോഷ് ട്രാവല്‍സ് ഉടമ ജോഷിയാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനെ വിളിച്ച്‌ ഭീഷണിപ്പെടുത്തിയത്. ഇതിനെതിരെ അസിസ്റ്റന്റ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജീഷ് പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ജോഷ് ട്രാവല്‍സ് ഉടമകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. വെളളിയാഴ്ചയാണ് സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്തതിന്റെ പേരില്‍ കൊട്ടാരക്കരയില്‍ വച്ച്‌ ജോഷ് ബസ് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തത്. സംസ്ഥാന വ്യാപകമായി ടൂറിസ്റ്റ് ബസുകളില്‍ നടത്തുന്ന വാഹന പരിശോധന, ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായിട്ടായിരുന്നു കൊട്ടാരക്കരയിലും പരിശോധന നടത്തിയത്. വേഗപ്പൂട്ട് ഘടിപ്പിക്കാതെയാണ് ബസ് സര്‍വീസ് നടത്തിയിരുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇതോടെയാണ് എവിഎം ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കിയത്. തുടര്‍ന്നാണ് ബസുടമ ഫോണില്‍ വിളിച്ച്‌ ഫിറ്റ്നസ് റദ്ദാക്കിയാല്‍ സര്‍വീസിലുണ്ടാകില്ലെന്ന് ഭീഷണി മുഴക്കിയത്.  ആരാണ് ജയിക്കുന്നതെന്ന് നോക്കാമെന്നും എവിഎമ്മിനെ ജോഷി വെല്ലുവിളിച്ചു. ഭീഷണിയുടെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്.