Latest News

കേരള കോൺഗ്രസിലെ തർക്കം: നിയമപരമായ പരിഹാരം ഉണ്ടാകട്ടെയെന്ന് യുഡിഎഫ്

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ സ്ഥാന തർക്കത്തിന് നിയമപരമായ പരിഹാരം ഉണ്ടാകട്ടെയെന്ന് യുഡിഎഫ്. പ്രശ്‌നത്തില്‍ നിയമപരമായ പരിഹാരമുണ്ടാകുന്നതു വരെ പ്രകോപനം പാടില്ലെന്ന് യുഡിഎഫ് നേതാക്കള്‍ പി.ജെ ജോസഫിനോട് അഭ്യര്‍ത്ഥിച്ചു. ഇതുസംബന്ധിച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എം.കെ മൂനീറും നിയമസഭയില്‍ വെച്ച് പി.ജെ ജോസഫുമായി സംസാരിച്ചു. പ്രകോപനം പാടില്ലെന്നുള്ള നിര്‍ദ്ദേശം ജോസഫ് അംഗീകരിച്ചു എന്നാണ് വിവരം. മുന്നണിയുടെ കെട്ടുറപ്പിന് ബാധിക്കുന്ന രീതിയിലേക്ക് തര്‍ക്കം പോകരുതെന്നാണ് യുഡിഎഫ് കേരള കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടത്. അടുത്ത ദിവസം യുഡിഎഫ് നേതാക്കള്‍ ജോസ് കെ മാണിയുമായും ചര്‍ച്ച നടത്തും.