Latest News

രാജ്‌മോഹൻ ഉണ്ണിത്താനെ കൈയ്യേറ്റം ചെയ്ത സംഭവം: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: പിലാത്തറയില്‍ റീപോളിംഗിന് മുന്നോടിയായി നടന്ന പരസ്യപ്രചാരണത്തിനിടയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരായ കുളപ്പുറം ടി.വി.അനീഷ് (25), ഏഴിലോട് ചെയ്യില്‍ പി.അശോകന്‍ (52), പരിയാരം ഗവ.മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ മണ്ടൂര്‍ കല്ലത്ത് ജയേഷ് (35) എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.