Latest News

ശബരിമല വിഷയത്തില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസ്സും അപകടകരമായ കളികളിക്കുന്നുവെന്ന് പ്രധാനമന്ത്രി

ചെന്നൈ: ശബരിമല വിഷയത്തില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസ്സും അപകടകരമായ കളികളിക്കുന്നുവെന്നും നമ്മുടെ സംസ്‌കാരം തകര്‍ത്തു കളയാന്‍ ബിജെപി അവരെ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. "നിങ്ങള്‍ കോണ്‍ഗ്രസ്സിനും ഡിഎംകെയ്ക്കും മുസ്ലിം ലീഗിനുമാണ് വോട്ട് ചെയ്യുന്നതെങ്കില്‍ അത് ശുഷ്‌കമായ വികസനത്തിനുള്ള വോട്ടാണ്. അവര്‍ക്ക് വോട്ട് ചെയ്യുക എന്നാല്‍ തീവ്രവാദികളെ അഴിച്ചു വിടുക, രാഷ്ട്രീയത്തിലെ കുറ്റവാളികള്‍ക്ക് വോട്ട് ചെയ്യുക എന്നാണ്"എന്നും  പ്രധാനമന്ത്രി പറഞ്ഞു. 1984ലെ സിഖ് കലാപത്തിലെ ഇരകള്‍ക്ക് ആരാണ് നീതിയും ന്യായവും നല്‍കുകയെന്ന് താന്‍ കോണ്‍ഗ്രസ്സിനോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നെന്നും മോദി പറഞ്ഞു.