Latest News

കോഴിക്കോട് മുക്കത്ത് സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് രണ്ട് പേര്‍ മരിച്ചു

കോഴിക്കോട്: മുക്കത്ത് സ്കൂട്ടറിൽ ടിപ്പര്‍ ലോറിയിടിച്ച് രണ്ട് മരണം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന മലപ്പുറം കാവന്നൂര്‍ ഇരുവേറ്റി സ്വദേശി വിഷ്ണു, വെസ്റ്റ് ബംഗാള്‍ സ്വദേശി മക്ബൂല്‍ എന്നിവരാണ് മരിച്ചത്. എടവണ്ണ സംസ്ഥാന പാതയില്‍ മുക്കത്തിനടുത്ത് കാരശേരി ഓടത്തെരുവിലാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ഇരുവരുടേയും ശരീരത്തിലൂടെ ടിപ്പര്‍ കയറിയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇടിച്ച ടിപ്പര്‍ നിര്‍ത്താതെ പോയി. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.