Latest News

കണ്ണൂർ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന 14 വയസുള്ള കുട്ടിയുടെ പിതാവിൻ്റെയും കുട്ടിയെ പരിശോധിച്ച ഡോക്ടറുടെയും ഫലം നെഗറ്റീവ്

കണ്ണൂർ: കണ്ണൂർ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ 14 വയസുള്ള കുട്ടിയുടെ പിതാവിൻ്റെയും കുട്ടിയെ പരിശോധിച്ച ഡോക്ടറുടെയും ഫലം നെഗറ്റീവ്. ഇവരുടെ ഫലം നെഗറ്റീവായതിനാൽ കണ്ണൂരിൽ ആശങ്ക അകലുന്നു. അതേസമയം കുട്ടിക്ക് എവിടെ നിന്നാണ് രോഗം വന്നത് എന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.