Latest News

കണ്ണൂർ ജില്ലയിൽ ഇന്ന് 12 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; ആറു പേർ വിദേശത്ത് നിന്നും അഞ്ചു പേർ അന്യസംസ്ഥാനത്ത് നിന്നും വന്നവർ ഒരാൾക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ

കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഇന്ന് 12 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആറു പേർ വിദേശത്ത് നിന്നും അഞ്ചു പേർ അന്യസംസ്ഥാനത്ത് നിന്നും വന്നവരാണ്. ഒരാൾക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്.    


മട്ടന്നൂർ സ്വദേശി 34  വയസുള്ള സ്ത്രീയും നാലു വയസുള്ള പെൺകുട്ടിയും കണ്ണൂരിൽ പതിനേഴിന് വിമാനമിറങ്ങി ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇവരുടെ സാമ്പിൾ 20 നാണ് അഞ്ചരക്കണ്ടി കോവിഡ് സെന്ററിൽ ശേഖരിച്ചത്. കണ്ണൂർ കോർപറേഷനിൽ ഉൾപ്പെട്ട 23 ക്കാരൻ കുവൈറ്റിൽ നിന്നും19 നാണ് കണ്ണൂരിൽ വിമാനമിറങ്ങിയത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ 20ന് സാമ്പിൾ ശേഖരിച്ചു ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. മുഴപ്പിലങ്ങാട് സ്വദേശി 45 ക്കാരൻ 19 ന് കുവൈറ്റിൽ നിന്നും കണ്ണൂരിൽ എത്തിയതാണ്. 20 ന് അഞ്ചരക്കണ്ടി ട്രീറ്റ്‌മെന്റ് സെന്ററിൽ സാമ്പിൾ ശേഖരിച്ചു ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. 61വയസുള്ള  കുന്നോത്ത്പറമ്പ സ്വദേശി ഖത്തറിൽ നിന്നും 19  കണ്ണൂരിലെത്തിയതാണ്. 20 ന് അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ സാമ്പിൾ ശേഖരിച്ചു ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. 44 ക്കാരനായ ചൊവ്വ സ്വദേശി കുവൈറ്റിൽ നിന്നും19 ന് നാട്ടിലെത്തി അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ നിരീക്ഷണത്തിൽ കഴിയവേ 20  നാണ് സാമ്പിൾ ശേഖരിച്ചത്.


മേക്കുന്ന് സ്വദേശികളായ 29 ,48  ഉം വയസുള്ള രണ്ടു സ്ത്രീകളും രണ്ടു വയസുള്ള ഒരു ആൺ കുട്ടിയും ഈ മാസം ഒൻപതാം തീയ്യതി നാട്ടിലെത്തിയവരാണ്. 20ന് തലശ്ശേരി ജനറൽ ആശുപത്രിയിൽ മൂവരുടെയും സാമ്പിൾ ശേഖരിച്ചു. ഇവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ചെമ്പിലോട് 18 വയസുള്ള പെൺകുട്ടിയും ചെറുവാഞ്ചേരി 50  വയസുള്ള പുരുഷനും പത്താം തീയ്യതി മുംബൈയിൽ നിന്നും നാട്ടിലെത്തിയവരാണ്. ഇരുവരുടെയും സാമ്പിൾ 20 ന് അഞ്ചരക്കണ്ടി ട്രീറ്റ്മെന്റ് സെന്ററിലാണ് ശേഖരിച്ചത്. പെൺകുട്ടി ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ചെറുവാഞ്ചേരി സ്വദേശി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.


അയ്യങ്കുന്ന് പഞ്ചായത്തിലെ 24  വയസുള്ള യുവതിക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവേ 20  നാണ് സാമ്പിൾ ശേഖരിച്ചത്.