Latest News

കണ്ണൂർ ജില്ലയിൽ ഇന്ന് നാലു പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; നാലു പേരും അന്യ സംസ്ഥാനത്ത് നിന്ന് എത്തിയവർ

കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഇന്ന് നാലു പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നാലു പേരും അന്യ സംസ്ഥാനത്ത് നിന്ന് എത്തിയവരാണ്. പയ്യന്നുർ സ്വദേശിനിയായ 45 വയസുള്ള സ്ത്രീ ചെന്നൈയിൽ നിന്ന് ഈ മാസം ആറാം തിയ്യതിയാണ് നാട്ടിൽ വന്നത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 19 ന് സാമ്പിൾ ശേഖരിച്ചു വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 59 വയസുള്ള മൊകേരി സ്വദേശി മുംബൈയിൽ നിന്നും ഒൻപതാം തീയ്യതിയാണ് നാട്ടിൽ എത്തിയത്. തലശ്ശേരി ജനറൽ ആശുപത്രിയിൽ 19 ന് സാമ്പിൾ ശേഖരിച്ചു വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. പെരിങ്ങത്തൂർ സ്വദേശി 67 ക്കാരൻ ഗുജറാത്തിത്തിൽ നിന്നും ആറാം തീയ്യതിയാണ് നാട്ടിൽ എത്തിയത്.19 ന് തലശ്ശേരി ജനറൽ ആശുപത്രിയിൽ സാമ്പിൾ ശേഖരിച്ചു ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. എഴുപതു വയസുള്ള കോട്ടയം മലബാർ സ്വദേശി രാജധാനി എക്സ്പ്രസിൽ പതിനാറിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി നാട്ടിലെത്തിയത്. 19 ന് അഞ്ചരക്കണ്ടി കോവിഡ് ചികിത്സ കേന്ദ്രത്തിൽ സാമ്പിൾ ശേഖരിച്ചു ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.