Latest News

മാതൃഭൂമി ക്യാമറാമാനായിരുന്ന പ്രതീഷ് വെള്ളിക്കീലിന്റെ അനുസ്‌മരണം സംഘടിപ്പിച്ചു

കണ്ണൂർ: കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാതൃഭൂമി ക്യാമറാമാനായ പ്രതീഷ് വെള്ളിക്കീൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കണ്ണൂർ പ്രസ് ക്ലബ് ഹാളിൽ സെക്രട്ടറി പ്രശാന്ത് പുത്തലത്ത് അധ്യക്ഷത വഹിച്ചു. കെ.യു.ഡബ്ള്യൂ.ജെ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി കുട്ടൻ, സബിന, പ്രതീഷ് കപ്പോത്ത്, ഒ.വി വിജയൻ, കൃഷ്ണൻ കാഞ്ഞിരങ്ങാട്, ജയൻ എന്നിവർ സംസാരിച്ചു. കഴിഞ്ഞ വർഷം ബൈക്കപകടത്തിലാണ് പ്രതീഷ് മരണപ്പെട്ടത്.