Latest News

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ട്യൂഷന് പോവുകയായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ പിറകിലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. സംഭവത്തില്‍ കൂത്തുപറമ്പ് മാനന്തേരി സ്വദേശി രാജേഷിനെയാണ് അറസ്റ്റു ചെയ്തത്. തലശ്ശേരി നഗരത്തിനടുത്ത് ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. രാവിലെ വീട്ടില്‍ നിന്ന് പിതാവ് ബൈക്കില്‍ വിദ്യാര്‍ത്ഥിനിയെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം കൊണ്ടുവിട്ടു. പിതാവ് പോയശേഷം തക്കം പാർത്തെത്തിയ പ്രതി പെണ്‍കുട്ടിയുടെ കൈയില്‍ നിന്നും സ്‌കൂള്‍ ബാഗ് തട്ടിയെടുത്ത് ബസ് ഷെല്‍ട്ടറിന്‍റെ അകത്തേക്ക് ഓടിക്കയറി. പിന്തുടര്‍ന്നെത്തിയ പെണ്‍കുട്ടി ബാഗ് ചോദിക്കുന്നതിനിടെ കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിനിടയില്‍ അതുവഴി പോയ മത്സ്യ വില്‍പനക്കാരന്‍ ഹോണടിച്ചെത്തിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. അതേസമയം ഒരാൾ കൂടി സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇയാളും പോലീസിന്റെ പിടിയിലായിട്ടുണ്ട്.