Latest News

കൊറോണ വൈറസ്: നിരീക്ഷണത്തിലുള്ള അഞ്ച് പേര്‍ കൂടി ആശുപത്രി വിട്ടു

കണ്ണൂർ: ജില്ലയില്‍ കൊറോണ വൈറസ് ബാധ സംശയിച്ച് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന എട്ട് പേരില്‍ അഞ്ച് പേര്‍ കൂടി ആശുപത്രി വിട്ടതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.  കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും ജില്ലാ ആശുപത്രിയിലുമായി നിലവില്‍ മൂന്ന് പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ട്. ഇവരുടെ പരിശോധന ഫലം ലഭ്യമാകാനുണ്ട്. പുതുതായി 4 പേരെ കൂടി ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു. ജില്ലയില്‍ ആകെ 270 പേരാണ് വീടുകളിലും ആശുപത്രികളിലും ഐസൊലേഷനിലുമായി നിരീക്ഷണത്തിലുള്ളത്. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഇന്നലെയും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കയില്ലെന്ന് യോഗം വിലയിരുത്തി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ ടീം 1300 പേരെ സ്‌ക്രീനിങ്ങ് നടത്തിയതായും ഡി എം ഒ അറിയിച്ചു.